Video Stories
നബിദിന ചിന്തകള്‍
അന്ത്യപ്രവാചകന് മുഹമ്മദ് മുസ്തഫാ റസൂല്‍ കരീം (സ)യുടെ ജന്മം കൊണ്ട് അനുഗ്രഹീതമായ മാസമാണ് റബീഉല്‍ അവ്വല്‍. ദിനേന ഏറ്റവും ചുരുങ്ങിയത് അഞ്ചു പ്രാവശ്യമെങ്കിലും പ്രവാചക സ്മരണ പുതുക്കി കൊണ്ടിരിക്കണമെന്ന് സത്യവിശ്വാസികള്‍ അനുശാസിക്കപ്പെട്ടിരിക്കുന്നു. ഭൂമിയിലും ആകാശങ്ങളിലും അതിനപ്പുറവും ഇത്തരത്തില്‍ സ്മരിക്കപ്പെടുന്ന മറ്റൊരു വ്യക്തിത്വം ഭൂമുഖത്തുണ്ടായിട്ടില്ല. ‘അല്ലാഹുവും അവന്റെ മലക്കുകളും പ്രവാചകനില്‍ അനുഗ്രഹം ചൊരിയുന്നു, സത്യവിശ്വാസികളെ നിങ്ങളും അദ്ദേഹത്തിന് അനുഗ്രഹവും ശാന്തിയും നേര്‍ന്നു കൊള്ളുക’ (33:56). പ്രവാചകന്റെ മേല്‍ അല്ലാഹുവിന്റെ സലാത്ത് അനുഗ്രഹ വര്‍ഷവും നമ്മുടെ സ്വലാത്ത് പ്രവാചകന് വേണ്ടിയുള്ള പ്രാര്‍ത്ഥനയുമാണ്. ആരെങ്കിലും പ്രവാചകന്റെ മേല്‍ ഒരു സ്വലാത്ത് ചൊല്ലിയാല്‍ അവന്റെ മേല്‍ അല്ലാഹു പത്ത് സ്വലാത്ത് ചൊല്ലുന്നതാണ്. ഇതില്‍ നിന്ന് തന്നെ പ്രവാചക സ്മരണയുടെ പ്രാധാന്യം നമുക്ക് മനസ്സിലാക്കാവുന്നതാണ്.
പ്രവാചകന്റെ സ്വഭാവം ഖുര്‍ആനിന്റെ സ്വഭാവമായിരുന്നു എന്ന് പ്രസിദ്ധമായ ഒരു ഹദീസ് ഉണ്ട്. ഖുര്‍ആന്റെ സ്വഭാവം അല്ലാഹുവിന്റെ വിശേഷങ്ങളുടെ ബഹിര്‍സ്ഫുരണമാണ്. ദൈവിക ഗുണ വിശേഷണങ്ങളില്‍ ഏറ്റവും മുന്നിലുള്ളത് കാരുണ്യത്തിന്റെ പ്രവാഹമാണ്. സത്തയില്‍ കരുണ എഴുതപ്പെട്ട അസ്തിത്വമാണ് അല്ലാഹു എന്ന് ഖുര്‍ആന്‍ ആവര്‍ത്തിച്ചു പഠിപ്പിക്കുന്നുണ്ട്. ഖുര്‍ആനിന്റെ ഭൂമിയിലെ ചലിക്കുന്ന ഭൗതിക മാതൃകയായിരുന്നു പ്രവാചകന്. അല്ലാഹുവിന്റെ കാരുണ്യത്തിന്റെ കുത്തൊഴുക്ക് ജനം അനുഭവിച്ചറിഞ്ഞ ഒരു മഹത് ജീവിതം. മനുഷ്യമനസ്സിന്റെ പ്രകൃതത്തില്‍ തന്നെ മാര്‍ഗദര്‍ശനം ഉത്ഭൂതമാക്കിയിട്ടുണ്ടെന്ന് ഖുര്‍ആന്‍ ഉണര്‍ത്തുന്നു. അപ്പോള്‍ ദിവ്യഗ്രന്ഥാവതരണവും പ്രവാചക നിയോഗവും മനുഷ്യര്‍ക്കുള്ള അല്ലാഹുവിന്റെ അധിക കാരുണ്യമാണ്. ഖുര്‍ആന്‍ അല്ലാഹുവിന്റെ കാരുണ്യവും പ്രവാചകന് ലോകാനുഗ്രഹിയുമാണെന്ന് ഖുര്‍ആന്‍ എടുത്തു പറയുന്നുമുണ്ട്. ആ പ്രവാചകനിലാണ് യഥാര്‍ത്ഥ മാതൃക.
‘നിങ്ങളില്‍ അല്ലാഹുവിനെയും അന്ത്യനാളിനെയും പ്രതീക്ഷിക്കുകയും അല്ലാഹുവിനെ ധാരാളമായി ഓര്‍ക്കുകയും ചെയ്യുന്നവര്‍ക്ക് പ്രവാചകനില്‍ ഉത്തമ മാതൃകയുണ്ട് (33:21).
സൂറത്തുല്‍ അഹ്സാബിലെ ഈ സൂക്താവതരണത്തിന് സവിശേഷമായ ഒരു പശ്ചാത്തലമുണ്ട്. മദീനയില്‍ വളര്‍ന്നുവന്ന ഇസ്ലാമിക സമൂഹത്തെ നശിപ്പിക്കാന്‍ ലക്ഷ്യം വെച്ച് യുദ്ധം ചെയ്ത ഖുറൈശികള്‍ പരാജയത്തിന്റെയും അപമാനത്തിന്റെയും ദു:ഖം പേറി നടന്നിരുന്നു. അതിന്റെ അനന്തര ഫലമായിട്ടാണ് ഇസ്ലാമിന്റെ ശത്രുക്കളെല്ലാം സംഘം ചേര്‍ന്ന് ഒരു വമ്പന്‍ യുദ്ധത്തിന് കോപ്പു കൂട്ടിയത്. മുശ്രിക്കുകളായ ഖുറൈശികളും മദീനയുടെ ശത്രുക്കളായ ഗത്വവാന്‍ ഗോത്രക്കാരും ബനൂ ഖുറൈളക്കാരായ യഹൂദികളും സഖ്യത്തിലായി. അവര്‍ക്ക് പിന്തുണക്കായി പ്രവാചകന്റെ കൂട്ടത്തില്‍ കടന്നുകയറിയ മുനാഫിക്കുകളെയും ലഭിച്ചു. എല്ലാവരും ചേര്‍ന്നു മദീനക്ക് നേരെ പട നയിച്ചു. ആ സംഭവം മദീനയെ ആമൂലാഗ്രം ഭീകരാവസ്ഥയും ദുരന്തഭീതിയും ഗ്രസിച്ചു കളഞ്ഞു. യോദ്ധാക്കളുടെ കുറവും സാമഗ്രികളുടെ ദൗര്‍ലഭ്യവും ദാരിദ്ര്യവും പ്രവാചകനെയും അനുഭാവികളെയും വല്ലാതെ അലട്ടിയ ആ സന്ദര്‍ഭം സത്യവിശ്വാസികള്‍ക്ക് കടുത്ത പരീക്ഷണം തന്നെയായിരുന്നു. ആ രംഗം അല്ലാഹു ഇങ്ങനെ വിവരിക്കുന്നു ‘മേലെ നിന്നും താഴെ നിന്നും അവര്‍ നിങ്ങളെ ആക്രമിക്കാന്‍ വന്നു. പേടിച്ചരണ്ട് നിങ്ങളുടെ കണ്ണു തള്ളിപ്പോയി. ഹൃദയങ്ങള്‍ തൊണ്ടക്കുഴിയോളമെത്തി. അല്ലാഹുവിനെക്കുറിച്ച് എന്തൊക്കെയോ നിങ്ങള്‍ ധരിച്ചു. അവിടെ വെച്ച് വിശ്വാസികള്‍ പരീക്ഷിക്കപ്പെട്ടു. കഠിനമായി വിറപ്പിക്കപ്പെട്ടു. ‘അല്ലാഹുവും അവന്റെ ദൂതനും നമുക്ക് തന്ന വാക്ക് മതിയായിരുന്നു’ എന്ന് കപടവിശ്വാസികളും മനസ്സിന് ദീനം പിടിച്ചവരും പറഞ്ഞുകൊണ്ടിരുന്നു. ‘യഥ്രിബുകാരെ നിങ്ങള്‍ക്കിവിടെ രക്ഷയില്ല തിരിച്ചുപോവുക: എന്ന് യുദ്ധവേളയില്‍ അവരിലൊരു വിഭാഗം പറഞ്ഞു. വേറൊരു വിഭാഗമാവട്ടെ ഞങ്ങളുടെ വീടുകള്‍ അരക്ഷിതാവസ്ഥയിലാണ് എന്നു പറഞ്ഞു ഒഴിഞ്ഞുമാറാന്‍ പ്രവാചകനോട് അനുമതി ചോദിച്ചുകൊണ്ടിരുന്നു. അവരുടെ വീടുകള്‍ അരക്ഷിതാവസ്ഥയിലായിരുന്നില്ല. ഓടിപ്പോവുക മാത്രമായിരുന്നു അവരുടെ ഉദ്ദേശം’ (33:10-13)
പുറത്തും അകത്തും ശത്രുക്കള്‍ അത്യന്തം സംഭ്രമജനകവും ഭീതിദായകവുമായ ആ അന്തരീക്ഷത്തില്‍ അല്ലാഹുവിലും അവന് പറഞ്ഞതിലും ദൃഢമായ വിശ്വാസം ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട് മദീനാ അതിര്‍ത്തിയില്‍ കിടങ്ങ് കീറി ശത്രുക്കളെ പ്രതിരോധിക്കാനാണ് പ്രവാചകന് അനുയായികളോട് അന്ന് നിര്‍ദ്ദേശിച്ചത്. ‘സ്വന്തം മുന്‍ഗാമികള്‍ക്കുണ്ടായ ദുരനുഭവങ്ങളൊന്നും നേരിടാതെ സ്വര്‍ഗത്തിലേക്ക് പ്രവേശിച്ചു കളയാമെന്നാണോ നിങ്ങള്‍ വിചാരിക്കുന്നത്. ദുരിതങ്ങളും വിപത്തുകളുമെല്ലാം അവരെ നേരിട്ടു. ദൈവസഹായം എപ്പോഴെത്തും എന്ന് കേഴുന്നതുവരെ പ്രവാചകനും വിശ്വാസികളും വിറപ്പിക്കപ്പെട്ടു. അറിയുക അല്ലാഹുവിന്റെ സഹായം ഇതാ അടുത്തെത്തി (2:214). അല്ലാഹുവിന്റെ ഈ വചനങ്ങള്‍ അനുയായികളെ ഓര്‍മ്മിപ്പിച്ചു കൊണ്ട് കിടങ്ങു കുഴിക്കുന്ന ജോലിയില്‍ പ്രവാചകനും അനുയായികള്‍ക്കൊപ്പം കൂടി. പിക്കാസ് കൊണ്ട് കൊത്തുകയും തൂമ്പ കൊണ്ട് കുഴിക്കുകയും ചെയ്തു. പണിക്കാര്‍ക്കൊപ്പം ചേര്‍ന്നു നബിയും പാട്ടുപാടി. ശാന്തമായി എല്ലാത്തിനും നേതൃത്വം നല്‍കുകയും പുഞ്ചിരിച്ചു കൊണ്ട് അനുയായികളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ഇന്ന് ആ രംഗം ഒന്നു വിഭാവനം ചെയ്തു നോക്കൂ.. ലോകാനുഗ്രഹിയായി അല്ലാഹു നിയോഗിച്ച, അല്ലാഹുവിന്റെ പിന്തുണയും കാവലും സദാ ഉള്ള മഹാപ്രവാചകനാണ് അവരോടൊപ്പം അതൊക്കെ ചെയ്തത്.
അതവര്‍ക്ക് എത്രമാത്രം ആത്മധൈര്യം പകര്‍ന്നു നല്കിയിട്ടുണ്ടാവണം. പ്രവാചകന്റെ വിശ്വാസ ദാര്‍ഢ്യത്തിലും ഏതപകട സന്ധിയിലും ആദര്‍ശത്തില്‍ അടിപതറാതെ നില്‍ക്കാനുള്ള സ്ഥൈര്യത്തിലും അല്ലാഹുവിന്റെ സഹായത്തിലുള്ള ദൃഢബോധ്യത്തിലും പ്രതീക്ഷ അര്‍പ്പിച്ചാണ് ഖന്ദഖിലെ രാത്രികളെ പകലാക്കി അവര്‍ കഠിനാധ്വാനം ചെയ്തത്. അവരും നമ്മെപ്പോലെയുള്ള മനുഷ്യരായിരുന്നു. ജീവന് പണയം വെച്ച് പ്രവാചകനോടൊപ്പം നില്ക്കാന് അവര്‍ തീരുമാനിച്ചപ്പോള്‍ അവര്‍ക്ക് അല്ലാഹുവിന്റെ വാഗ്ദത്ത സഹായം എത്തി. ‘സത്യവിശ്വാസികളെ നിങ്ങള്‍ക്കെതിരെ ഒരു സൈന്യം വന്നപ്പോള്‍ അല്ലാഹു ചെയ്തു തന്ന അനുഗ്രഹം ഓര്‍ക്കുക നിങ്ങള്‍ക്ക് കാണാനാവാത്ത ഒരു മറു സൈന്യത്തെയും കാറ്റിനെയും അയച്ചു അവരെ നാം തുരത്തി. നിങ്ങള്‍ പ്രവര്‍ത്തിക്കുന്നത് നന്നായി കാണുന്നവനാണ് അല്ലാഹു (33:9)
യുദ്ധരംഗത്ത് മാത്രമല്ല ജീവിതത്തിന്റെ നിഖില മേഖലകളിലും വിശ്വാസികള്‍ക്ക് മഹാമാതൃകയാണ് പ്രവാചകന്. അതൊക്കെ ഖുര്‍ആന്‍ വ്യക്തമായി വരച്ചുകാട്ടുകയും ചെയ്യുന്നുണ്ട്. സമകാലിക ലോകത്തേക്ക് നാം നോക്കിയാല്‍ ഇസ്ലാമിനെ ഈ ഭൂമിയില്‍ നിന്ന് പിഴുതെറിഞ്ഞു കളയാം എന്ന മിഥ്യാധാരണയോടെ ശത്രുക്കള്‍ നാനാഭാഗത്ത് നിന്നു അക്രമിക്കുന്നു. മറ്റെന്നെത്തെക്കാളും പ്രവാചക ജീവിതമാതൃക മനുഷ്യന് ഏറ്റവും അനിവാര്യമായ ഒരു കാലഘട്ടമാണിത്. സത്യവിശ്വാസികള്‍ സമ്പൂര്‍ണമായി അതു പിന്‍പറ്റാന്‍ തയാറുണ്ടോ എന്ന ഒരു ചോദ്യം ഓരോ സത്യവിശ്വാസിയുടെയും നേര്‍ക്ക് തിരിഞ്ഞുനില്‍ക്കുന്നുണ്ട്.
kerala
കണ്ണൂരില്‍ നിര്‍മാണത്തിലിരുന്ന വീട്ടിലെ സെപ്റ്റിക് ടാങ്കില്‍ വീണ് മൂന്ന് വയസുകാരന് മരിച്ചു
കണ്ണൂര്‍ കതിരൂര്‍ പുല്യോട് ആണ് സംഭവം നടന്നത്.
നിര്‍മാണത്തിലിരുന്ന വീട്ടിലെ സെപ്റ്റിക് ടാങ്കില്‍ വീണ് മൂന്ന് വയസുകാരന് മരിച്ചു. കണ്ണൂര്‍ കതിരൂര്‍ പുല്യോട് ആണ് സംഭവം നടന്നത്. മുഹമ്മദ് മാര്‍വാന്‍ (3) ആണ് മരിച്ചത്. കുടുംബവീട്ടില്‍ കളിക്കാന്‍ പോയതായിരുന്നു. കാല് വഴുതി വീണതാണെന്ന് പ്രാഥമിക നിഗമനം.
ടാങ്ക് നിറയെ വെള്ളം ഉണ്ടായിരുന്നു. കതിരൂര്‍ പുല്യോട് വെസ്റ്റ് സ്വദേശി അന്‍ഷിലിന്റെ മകന് മാര്‍വാന്‍ ആണ് മരിച്ചത്. മൃതദേഹം തലശ്ശേരി ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
Video Stories
വിവാഹ വാഗ്ദാനം നല്കി 49 ലക്ഷം തട്ടി; സൈബര്‍ തട്ടിപ്പില്‍ 42കാരന് കുടുങ്ങി
വിവാഹ വാഗ്ദാനം നല്കി പരിചയം സ്ഥാപിച്ച യുവതി 15 ദിവസത്തിനുള്ളില്‍ 49 ലക്ഷം രൂപ…
ഗാസിയാബാദ്: ജീവിത പങ്കാളിയെ തേടി മാട്രിമോണിയല്‍ സൈറ്റുകളില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുമായി ഗാസിയാബാദില്‍ നടന്ന വന്‍ സൈബര്‍ തട്ടിപ്പ്. വിവാഹ വാഗ്ദാനം നല്കി പരിചയം സ്ഥാപിച്ച യുവതി 15 ദിവസത്തിനുള്ളില്‍ 49 ലക്ഷം രൂപ തട്ടിയെടുത്ത സംഭവമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
വൈശാലി സ്വദേശിയായ 42കാരനായ അഭിഷേക് ചൗധരി എന്ന പി.എച്ച്.ഡി വിദ്യാര്‍ത്ഥിയാണ് സൈബര്‍ തട്ടിപ്പിന് ഇരയായത്. മാട്രിമോണിയല്‍ സൈറ്റിലൂടെ പരിചയപ്പെട്ട യുവതിയുമായി വിവാഹം വരെ ഉറപ്പിക്കുന്ന തരത്തില്‍ ബന്ധം വളര്‍ന്നതോടെയാണ് തട്ടിപ്പിന്റെ തുടക്കം.
സംഭാഷണത്തിനിടയില്‍, യുവതി ജലന്ധറിലും ഡല്‍ഹി എന്‍സിആറിലും തന്റെ കുടുംബം റിയല്‍ എസ്റ്റേറ്റ് ബിസിനസില്‍ ഏര്‍പ്പെട്ടിരിക്കുന്നുവെന്ന് പറഞ്ഞ് വിശ്വാസം നേടിയെടുത്തു. പിന്നാലെ അഭിഷേകിനെ ഫോറെക്സ് ട്രേഡിംഗിലേക്ക് പരിചയപ്പെടുത്തി. ഉയര്‍ന്ന ലാഭം വാഗ്ദാനം ചെയ്ത് 500 ഡോളര്‍ നിക്ഷേപിക്കാന്‍ ആവശ്യപ്പെട്ടു. ഡോളറില്‍ ഇടപാട് നടത്താന്‍ കഴിയാത്ത സാഹചര്യത്തില്‍, ടെലിഗ്രാം വഴി പ്രത്യേക അക്കൗണ്ട് നല്കി ഇന്ത്യന്‍ രൂപ ഡോളറാക്കി മാറ്റാമെന്ന് അവകാശപ്പെട്ടു.
അഭിഷേക് ആദ്യം ഒരു ലക്ഷം രൂപ ട്രാന്‍സ്ഫര്‍ ചെയ്തു. പിന്നീട് ഒക്ടോബര്‍ 8ന് 10 ലക്ഷം ഒക്ടോബര്‍ 15ന് രണ്ട് ഗഡുക്കളായി 15 ലക്ഷം ഒക്ടോബര്‍ 16ന് 13 ലക്ഷം നവംബര്‍ 2ന് 10 ലക്ഷം ഇങ്ങനെ ഏകദേശം 49 ലക്ഷം രൂപ വ്യാജ അക്കൗണ്ടുകളിലേക്ക് കൈമാറ്റം ചെയ്തു.
ട്രേഡിംഗ് ആപ്പില്‍ വാലറ്റില്‍ വന്‍ ലാഭം കാണിച്ചിരുന്നെങ്കിലും പണം പിന്‍വലിക്കാന്‍ ശ്രമിച്ചപ്പോള്‍ ഓരോ തവണയും പരാജയപ്പെട്ടു. പിന്നീട് ലാഭത്തിന് 30 ശതമാനം നികുതി ആവശ്യപ്പെട്ടതോടെയാണ് അഭിഷേക് താന്‍ വഞ്ചിക്കപ്പെട്ടതെന്ന് തിരിച്ചറിഞ്ഞത്.
അഭിഷേക് പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ബിഎന്‍എസ് 319(2), 318(4) ഐടി ആക്ടിലെ വിവിധ വകുപ്പുകള്‍ പ്രകാരം കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. പണം കൈമാറിയ അക്കൗണ്ടുകള്‍ കണ്ടെത്താന്‍ ബന്ധപ്പെട്ട എല്ലാ ബാങ്കുകളുമായി പൊലീസ് ബന്ധപ്പെട്ടിട്ടുണ്ടെന്ന് എഡിസിപി (സൈബര്‍ & ക്രൈം) അറിയിച്ചു.
Video Stories
ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ ഈ ഭക്ഷണങ്ങള്‍ ശീലമാക്കാം; നിര്‍ദേശങ്ങളുമായി വിദഗ്ധര്‍
ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന പ്രധാന ഭക്ഷണങ്ങള്‍…
ഹൃദയാരോഗ്യം കാത്തുസൂക്ഷിക്കുന്നതില്‍ ഭക്ഷണത്തിനുള്ള പങ്ക് നിര്‍ണായകമാണെന്ന് ഹൃദ്രോഗ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. രക്തസമ്മര്‍ദം, കൊളസ്ട്രോള്‍, നീര്‍വീക്കം എന്നിവ ഹൃദ്രോഗത്തിന് വഴിയൊരുക്കുന്ന പ്രധാന ഘടകങ്ങളാണ്. ഇവയെ നിയന്ത്രിക്കാന്‍ ചില ഭക്ഷണങ്ങള്‍ സഹായകരമാകുമെന്നും വിദഗ്ധര്‍ പറയുന്നു.
അനസ്തെറ്റിസ്റ്റും ഇന്റര്‍വെന്‍ഷണല്‍ പെയിന്‍ മെഡിസിന് വിദഗ്ധനുമായ ഡോ. കുനാല്‍ സൂദ് പങ്കുവെച്ച വീഡിയോയിലൂടെയാണ് ഹൃദയത്തിന് ഏറെ ഗുണം ചെയ്യുന്ന ഭക്ഷണങ്ങളെക്കുറിച്ച് വിശദീകരിച്ചത്. ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന പ്രധാന ഭക്ഷണങ്ങള്‍, ഒമേഗ3 ധാരാളമുള്ള മീനുകള്‍ ചൂര പോലുള്ള കൊഴുപ്പുള്ള മീനുകള്‍ ഒമേഗ3 ഫാറ്റി ആസിഡിന്റെ മികച്ച ഉറവിടമാണ്.
അപൂരിത കൊഴുപ്പില്‍പ്പെടുന്ന ഈ ഘടകം ഹൃദയം, കരള്‍, ശ്വാസകോശം, രക്തക്കുഴലുകള്‍ എന്നിവയുടെ ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുന്നു. ശരീരത്തിന്റെ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിലും കോശഭിത്തി സംരക്ഷിക്കുന്നതിലും ഒമേഗ3 പ്രധാന പങ്കുവഹിക്കുന്നു.
എക്സ്ട്രാ വിര്‍ജിന്‍ ഒലിവ് ഓയില്‍ മോണോ അണ്‍സാച്ചുറേറ്റഡ് ഫാറ്റും പോളിഫിനോളുകളും ഇതില്‍ ധാരാളമാണ്. മോശം കൊളസ്ട്രോള്‍ (LDL) കുറയ്ക്കാനും ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കാനും രക്തക്കുഴലുകളെ സംരക്ഷിക്കാനും ഇത് സഹായിക്കുന്നു. അവൊക്കാഡോ ഒലെയിക് ആസിഡ്, നാരുകള്‍, പൊട്ടാസ്യം, ഫോളേറ്റ്, വിറ്റാമിന്‍ ഇ എന്നിവയാല്‍ സമ്പന്നമായ അവൊക്കാഡോ കൊളസ്ട്രോളും രക്തസമ്മര്‍ദവും നിയന്ത്രിക്കാന്‍ സഹായിക്കുന്നു.
പ്ലാന്റ് ബേസ്ഡ് ഒമേഗ3 (ALA), പോളി അണ്‍സാച്ചുറേറ്റഡ് ഫാറ്റ്, ആന്റിഓക്സിഡന്റുകള്‍ എന്നിവ ധാരാളമുള്ള വാല്‍നട്ട്സ് മൊത്തം കൊളസ്ട്രോളും LDL ഉം കുറയ്ക്കുകയും ഹൃദയാഘാത സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.
ബെറികള്‍ (സ്ട്രോബെറി, ബ്ലൂബെറി, റാസ്ബെറി) ആന്തോസയാനിനുകള്‍, പോളിഫിനോളുകള്‍ തുടങ്ങിയ ശക്തമായ ആന്റിഓക്സിഡന്റുകള്‍ ഇവയില്‍ അടങ്ങിയിരിക്കുന്നു. ഇവ രക്തക്കുഴലുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും രക്തസമ്മര്‍ദം കുറയ്ക്കുകയും ഹൃദയാഘാത സാധ്യത കുറയ്ക്കുകയും ചെയ്യും.
ഇലക്കറികള്‍ മുരിങ്ങയില, ചീരയില തുടങ്ങിയ ഇലക്കറികള്‍ ഹൃദയാരോഗ്യത്തിന് ഏറെ ഗുണകരമാണ്. വിറ്റാമിന്‍ കെ, ഫോളേറ്റ്, പൊട്ടാസ്യം, ആന്റിഓക്സിഡന്റുകള്‍ എന്നിവ ധാരാളമായി അടങ്ങിയ ഇവ രക്തം കട്ടപിടിക്കുന്നത് തടയുകയും രക്തക്കുഴലുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും രക്തസമ്മര്‍ദം നിയന്ത്രിക്കാനും സഹായിക്കുന്നു.
ആഹാരക്രമത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്തുന്നതിനുമുന്‍പ് നിര്‍ബന്ധമായും ഒരു ന്യൂട്രീഷനിസ്റ്റിന്റെയോ ആരോഗ്യവിദഗ്ധന്റെയോ ഉപദേശം തേടണമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്കുന്നു.
-
kerala2 days agoഇത് മത്സ്യത്തൊഴിലാളി വിദ്യാര്‍ത്ഥികളെ ദ്രോഹിച്ച സര്‍ക്കാര്‍: ഷാഫി ചാലിയം
-
kerala1 day agoപിഎം ശ്രീ- ജോണ്‍ ബ്രിട്ടാസ് വിവാദം: ‘ഇനിയും എത്ര പാലങ്ങള്‍ വേണോ അത്രയും പാലങ്ങള്‍ ഉണ്ടാക്കും, അതുകൊണ്ട് എന്താണ് കുഴപ്പം?’: എം.വി ഗോവിന്ദന്
-
News2 days ago1967 മുതല്‍ കൈവശപ്പെടുത്തിയ ഫലസ്തീന് പ്രദേശങ്ങളില്‍ നിന്നും ഇസ്രാഈല്‍ പിന്‍വാങ്ങണം’; പ്രമേയം പാസാക്കി യുഎന്‍
-
kerala1 day agoസംഘടനാപരമായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പിന്തുണ മാത്രമേ ഇതുവരെ രാഹുലിന് ഞാന്‍ നല്‍കിയിട്ടുള്ളൂ: ഷാഫി പറമ്പില്‍
-
GULF1 day agoഒരു മാസം എനിക്ക് അന്നം തന്നവരാണ് KMCC, കൊറോണ കാരണം ജോലി പോയപ്പോൾ അവരാണ് സഹായിച്ചത്: ഡാബ്സി
-
india3 days agoപി.എം ശ്രീ പദ്ധതി: സിപിഎം- ബിജെപി ഡീലിലെ ഇടനിലക്കാരന് ജോണ്‍ ബ്രിട്ടാസ്
-
india2 days agoതന്നെക്കാള്‍ സൗന്ദര്യം കൂടുതല്‍; സ്വന്തം കുട്ടി ഉള്‍പ്പെടെ നാല് കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയ സ്ത്രീ അറസ്റ്റില്‍
-
india2 days agoവഖഫ് സ്വത്തുക്കളുടെ രജിസ്ട്രേഷന്; സമയം ദീര്‍ഘിപ്പിക്കണം, മുസിലിംലീഗ് എംപിമാര്‍ വീണ്ടും കേന്ദ്രമന്ത്രിയെ സമീപിച്ചു

