More
മംഗളൂരുവില്‍ ഹോട്ടലുടമയെ വെട്ടിക്കൊലപ്പെടുത്തി; നാല് ബജ്റംഗ് ദള്‍ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

മംഗളൂരു: ബജ്രംഗ്ദള്‍ പ്രവര്‍ത്തകരുടെ വെട്ടേറ്റ് ചികില്‍സയിലായിരുന്ന വ്യാപാരി മരിച്ചു. കൊട്ടാര ചൗക്കിയിലെ ബഷീര്‍ (47) ആണ് രാവിലെ എട്ടു മണിയോടെ മരിച്ചത്. കൊട്ടാരയില്‍ ഫാസ്റ്റ് ഫുഡ് ഹോട്ടല്‍ നടത്തിവരുകയായിരുന്ന ബഷീറിനെ ബുധനാഴ്ച രാത്രിയാണ് ഏഴംഗ സംഘം ആക്രമിച്ചത്. കടയടക്കാന്‍ നേരം മാരകായുധങ്ങളുമായെത്തിയ സംഘം വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. തലയിലും നെഞ്ചിലും ആഴത്തില്‍ വെട്ടേറ്റ ബഷീറിനെ അതുവഴിയെത്തിയ ആംബുലന്‍സ് ഡ്രൈവറാണ് ആസ്പത്രിയിലെത്തിച്ചത്. ആക്രണത്തിന്റെ ദൃശ്യങ്ങള്‍ അടുത്തുള്ള സി.സി.ടി.വിയില്‍ നിന്നു ലഭിച്ചിരുന്നു.
കൊലപാതകവുമായി ബന്ധപ്പെട്ട് സന്ദേശ്, ധനുഷ്, ശ്രീജിത്ത്, കിഷന്‍ എന്നീ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ പിടിയിലായി. ഇതില്‍ ഒരാള്‍ കാസര്‍കോട് സ്വദേശിയും മറ്റൊരാള്‍ മഞ്ചേശ്വരം സ്വദേശിയുമാണ്. കഴിഞ്ഞ ബുധനാഴ്ച വൈകീട്ട് മംഗലാപുരത്തുണ്ടായ ആക്രമസംഭവങ്ങളില്‍ ബജ്റംഗ്ദള്‍ പ്രവര്‍ത്തകനായ ദീപക് റാവു കൊല്ലപ്പെട്ടിരുന്നു.
ഇതിനു പിന്നാലെ ബന്ദര്‍ സ്വദേശി മുബഷിറിനും (22) വെട്ടേറ്റു. മുഖ്യമന്ത്രി സിദ്ധരാമയ്യ സമീപ ജില്ലയായ ഉഡുപ്പി സന്ദര്‍ശിക്കാനിരിക്കെയാണ് പ്രകോപനവുമായി ഹിന്ദുത്വ സംഘടനകള്‍ രംഗത്തെത്തിയത്. ഇതേതുടര്‍ന്ന് മേഖലയില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
kerala
‘ഇറാനിലെ ഇന്ത്യക്കാരെ സുരക്ഷിതമായി നാട്ടിലെത്തിക്കണം’; വിദേശകാര്യമന്ത്രിക്കും ഇറാന്‍ അംബാസഡര്‍ക്കും കത്തയച്ച് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി

ഇറാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ സുരക്ഷിതമായി നാട്ടിലെത്തിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് മുസ്്ലിംലീഗ് പാർലമെന്റിപാർട്ടി ലീഡർ ഇ.ടി മുഹമ്മദ് ബഷീർ എം.പി. വിദ്യാർത്ഥികൾ ഉൾപ്പെടെ കാൽ ലക്ഷത്തിലേറെ പേരാണ് ഇറാനിലെ വിവിധ സ്ഥലങ്ങളിൽ ആശങ്കയിലുള്ളത്. ഏതാനും പേരെ അർമേനിയയിലേക്ക് മാറ്റിയിട്ടുണ്ടെങ്കിലും മഹാഭൂരിപക്ഷത്തിന്റെയും യാത്ര അനുശ്ചിതത്വത്തിലാണ്. ഇവരെ എത്രയും പെട്ടന്ന് നാട്ടിലെത്തിക്കം.
പ്രകോപനമൊന്നുമില്ലാതെ ഇസ്രാഈൽ ഏകപക്ഷീയമായി ഇറാനിൽ ബോംബാക്രമണം നടത്തിയതോടെയാണ് പശ്ചിമേഷ്യയിൽ സംഘർഷമുണ്ടായത്. ഇറാൻ തിരിച്ചടിക്കുകയും അമേരിക്ക കക്ഷിചേരുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തതോടെ ഇറാനിൽ തുടരുന്നത് തീർത്തും അപകടകരമാണ്. ഇന്ത്യയുമായി സൗഹൃദവും വ്യാപാര ബന്ധവുമെല്ലാമുളള രാജ്യമെന്ന നിലയിൽ ആയിരക്കണക്കിന് ഇന്ത്യക്കാരാണ് അവിടെയുളളത്. ഇവരെ തിരിച്ചെത്തിക്കാൻ സാധ്യമായതെല്ലാം ചെയ്യണമെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രി, ഇന്ത്യയിലെ ഇറാൻ അമ്പാസിഡർ എന്നിവരോട് കത്തിലൂടെ ഇ.ടി ആവശ്യപ്പെട്ടു.
kerala
മൂന്നാറില്‍ വീണ്ടും തെരുവുനായ ആക്രമണം; അഞ്ചു വിദ്യാര്‍ത്ഥികള്‍ക്ക് കടിയേറ്റു
പ്രതിരോധ സംവിധാനം ശക്തിപ്പെടുത്താതെ സര്‍ക്കാര്‍ നോക്കുകുത്തിയായി നില്‍ക്കുന്നതില്‍ വലിയ രീതിയിലുള്ള പ്രതിഷേധം ജനങ്ങള്‍ക്കിടയിലുണ്ട്

ഇടുക്കി: മൂന്നാറില്‍ വീണ്ടും തെരുവുനായ ആക്രമണം. ദേവികുളത്ത് സര്‍ക്കാര്‍ സ്‌കൂളിലെ അഞ്ചു വിദ്യാര്‍ത്ഥികള്‍ക്ക് തെരുവ് നായയുടെ ആക്രമണത്തില്‍ പരിക്കേറ്റു. ഇന്ന് രാവിലെ സ്‌കൂളിലേക്ക് പോകുമ്പോഴാണ് കുട്ടികള്‍ക്ക് നേരെ തെരുവ് നായ ആക്രമണം ഉണ്ടായത്. ഇന്നലെ വൈകുന്നേരം ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിയായ മഹേന്ദ്രന് കടിയേറ്റിരുന്നു. പരിക്കേറ്റവരെ അടിമാലി താലുക്ക് ആശുപത്രിയിലേക്ക് മാറ്റി.
സംസ്ഥാനത്ത് തെരുവുനായയുടെ കടിയേല്‍ക്കുന്നവരുടെ എണ്ണം ദിനംപ്രതി കൂടുകയാണ്. പ്രതിരോധ സംവിധാനം ശക്തിപ്പെടുത്താതെ സര്‍ക്കാര്‍. പുതിയ എബിസി കേന്ദ്രങ്ങള്‍ സ്ഥാപിക്കും എന്ന വാക്ക് പാഴായെന്ന ആക്ഷേപം ശക്തമാണ്. നിലവില്‍ എബിസി കേന്ദ്രങ്ങള്‍ തുറക്കുന്നതിന് 2023 ലെ കേന്ദ്ര ആനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ ചട്ടങ്ങള്‍ ഉള്‍പ്പെടെയുള്ള നിയമങ്ങള്‍ തടസ്സമാകുന്നു എന്നാണ് തദ്ദേശസ്വയംഭരണ വകുപ്പ് പറയുന്നത്.
kerala
പെട്രോൾ പമ്പിലെ ടോയിലറ്റ് പൊതുവല്ല, ഉപഭോക്താക്കൾക്ക് മാത്രം; ഉത്തരവുമായി ഹൈക്കോടതി
പെട്രോളിയം ട്രേഡേഴ്സ് അസോസിയേഷൻ നൽകിയ ഹർജിയിലാണ് ഉത്തരവ്

പെട്രോൾ പമ്പുകളിലെ ശുചിമുറി പൊതുജനങ്ങൾക്ക് ഉപയോഗിക്കാനാവില്ലെന്ന നിർണായക ഉത്തരവുമായി ഹൈക്കോടതി. ഉപഭോക്താക്കൾക്ക് മാത്രമേ പമ്പുകളിലെ ശുചിമുറി ഉപയോഗിക്കാനാകൂ എന്നാണ് നിലപാട്. പെട്രോളിയം ട്രേഡേഴ്സ് അസോസിയേഷൻ നൽകിയ ഹർജിയിലാണ് ഉത്തരവ്.
പമ്പുകളിലെ ശുചിമുറി പൊതുജനാവശ്യത്തിന് ഉപയോഗിക്കാമെന്ന് നേരത്തെ സർക്കാർ വിജ്ഞാപനം ചെയ്തിരുന്നു. ഇത് ചോദ്യം ചെയ്താണ് പെട്രോളിയം ട്രേഡേഴ്സ് ആൻഡ് ലീഗൽ സർവീസ് സൊസൈറ്റി ഹൈകോടതിയെ സമീപിച്ചത്. സ്വകാര്യ പമ്പുടമകൾ വൃത്തിയാക്കി പരിപാലിക്കുന്ന ശുചിമുറികൾ പൊതു ശുചിമുറിയായി മാറ്റാൻ നിർബന്ധിക്കുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് ഹർജിക്കാർ വാദിച്ചു.
വാഹനങ്ങളിൽ ഇന്ധനം നിറയ്ക്കാൻ വരുന്ന ഉപഭോക്താക്കൾക്ക് മാത്രമായി പമ്പിലെ ശുചിമുറികൾ പരിമിതപ്പെടുത്തണമെന്ന ആവശ്യമാണ് ഹൈക്കോടതി അംഗീകരിച്ചത്. പെട്രോൾ പമ്പുകളുടെ സുരക്ഷ മുൻനിർത്തിയാണ് ഉത്തരവ്. ജസ്റ്റിസ് സി എസ് ഡയസിന്റെ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
-
india3 days ago
മുസ്ലിം ക്രിസ്ത്യന്‍ വിഭാഗങ്ങളെ ആക്രമിക്കാന്‍ ആഹ്വാനം ചെയ്തു; ബംഗളൂരുവില്‍ സന്യാസിക്കെതിരെ പൊലീസ് സ്വമേധയാ കേസെടുത്തു
-
gulf2 days ago
ഒമാൻ കടലിൽ അമേരിക്കൻ കപ്പൽ തീപിടിച്ചു കത്തി
-
GULF3 days ago
വേനലവധിക്കാലം ആഘോഷമാക്കാൻ ‘സമ്മർ വിത്ത് ലുലു’ ക്യാമ്പെയിന് യുഎഇയിൽ തുടക്കമായി
-
india3 days ago
അഹമ്മദാബാദ് വിമാന ദുരന്തം; 119 പേരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു
-
News3 days ago
ഇസ്രാഈല്‍ ആക്രമണം; ഇറാന്‍ സ്റ്റേറ്റ് ടിവിയുടെ പ്രവര്‍ത്തനം തടസ്സപ്പെട്ടു
-
Video Stories2 days ago
ആവേശമായി കൊട്ടിക്കലാശം; നിലമ്പൂരില്‍ വിജയം ഉറപ്പാക്കി യുഡിഎഫ്
-
kerala3 days ago
തിരുവനന്തപുരത്ത് 10 കിലോ കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍
-
News2 days ago
ഇസ്രാഈല്‍-ഇറാന്‍ സംഘര്‍ഷം; ടെല്‍ അവീവിലും ഹൈഫയിലും ഇറാന്റെ തിരിച്ചടി