More
കൂത്തുപറമ്പില്‍ എസ്ഡിപിഐ പ്രവര്‍ത്തകനു വെട്ടേറ്റു
കണ്ണൂര്‍: ചിറ്റാരിപ്പറമ്പ് വട്ടോളിയില്‍ എസ്ഡിപിഐ പ്രവര്ത്തകന് വെട്ടേറ്റു. കണ്ണവം ലത്തീഫിയ്യ സ്കൂള്‍ വാന്‍ െ്രെഡവറാമായ അയൂബിനാണു വെട്ടേറ്റത്. നാലരയോടെയാണു സംഭവം. വാനില്‍ കുട്ടികളെ ഇറക്കി മടങ്ങുമ്പോള്‍ വാന്‍ തടഞ്ഞാണ് ആക്രമണം.
പരുക്കേറ്റ അയൂബിനെ തലശേരി ഇന്ദിരാഗാസി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്കു ഗുരുതരമാണ്. കണ്ണവത്തെ മൊയ്തുവിന്റെ മകനാണ്. എസ്ഐ കെ.വി. ഗണേശന്റെ നേതൃത്വത്തില്‍ പൊലീസ് സംഘം വട്ടോളിയില്‍ എത്തിയിട്ടുണ്ട്.
ആര്‍എസ്എസ് പ്രവര്‍ത്തകരാണ് ആക്രമണത്തിനു പിന്നിലെന്നാണ് ആരോപണം. ഒരാഴ്ച മുമ്പ് അയൂബിനു നേരെ കണ്ണവത്തു വച്ചു വധശ്രമം ഉണ്ടായിരുന്നു.
news
ഐഫോണ്‍ ഉപയോക്താക്കള്‍ ക്രോം ഒഴിവാക്കണമെന്ന് ആപ്പിള്‍; ഫിംഗര്‍പ്രിന്റിംഗ് ഭീഷണി ശക്തമാകുന്നു
ഐഫോണ്‍ ഉപയോക്താക്കള്‍ ഗൂഗിള്‍ ക്രോം ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് ആപ്പിള്‍ ഔദ്യോഗിക മുന്നറിയിപ്പ് നല്കി.
കാലിഫോര്‍ണിയ: ഐഫോണ്‍ ഉപയോക്താക്കള്‍ ഗൂഗിള്‍ ക്രോം ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് ആപ്പിള്‍ ഔദ്യോഗിക മുന്നറിയിപ്പ് നല്കി. ഗൂഗിളിന്റെ ക്രോം ബ്രൗസറിനെ അപേക്ഷിച്ച് ആപ്പിളിന്റെ സ്വന്തം ബ്രൗസറായ സഫാരി ഉപയോക്താക്കളെ കൂടുതല്‍ സുരക്ഷിതരാക്കുന്നുവെന്ന് കമ്പനി വ്യക്തമാക്കുന്നു.
ആപ്പിളിന്റെ മുന്നറിയിപ്പിന്റെ പ്രധാന ഭാഗം ‘ഫിംഗര്‍പ്രിന്റിംഗ്’ എന്ന പുതിയ ട്രാക്കിംഗ് സാങ്കേതികവിദ്യയെ കുറിച്ചാണ്. കഴിഞ്ഞ വര്‍ഷം മുതല്‍ വ്യാപകമായ ഈ രഹസ്യ ട്രാക്കിംഗ് രീതിയില്‍ ഉപകരണത്തിന്റെ നിരവധി സാങ്കേതിക വിവരങ്ങള്‍ ശേഖരിച്ച് ഒരു പ്രത്യേക ഉപയോക്തൃ പ്രൊഫൈല്‍ ഒരുക്കുന്നു അത് ഉപയോഗിച്ച് പരസ്യദാതാക്കള്‍ക്ക് വെബില്‍ എവിടെയും ഉപയോക്താക്കളെ പിന്തുടര്ന്ന് ടാര്‍ഗെറ്റഡ് പരസ്യങ്ങള്‍ കാണിക്കാന്‍ കഴിയും.
ഫിംഗര്‍പ്രിന്റിംഗിന് ഓപ്റ്റ് ഔട്ട് ഓപ്ഷനും ഇല്ല, പ്രവര്‍ത്തനം നേരിട്ട് തടയാനും സാധിക്കില്ല. ഗൂഗിള്‍ ഈ സാങ്കേതികവിദ്യയിലുള്ള നിയന്ത്രണങ്ങള്‍ നീക്കം ചെയ്തതോടെ ഇത് കൂടുതല്‍ അപകടകരമായതായി ആപ്പിള്‍ വിലയിരുത്തുന്നു.
ഫിംഗര്‍പ്രിന്റിംഗ് ചെറുക്കാന്‍ സഫാരിയില്‍ ആപ്പിള്‍ നടപ്പിലാക്കിയിരിക്കുന്നതില്‍ ഉപയോക്താവിനെ തിരിച്ചറിയുന്നത് കൂടുതല്‍ ബുദ്ധിമുട്ടാക്കുന്ന അജ്ഞാത സിഗ്നല്‍ നിയന്ത്രണങ്ങള്‍ അക അധിഷ്ഠിത ട്രാക്കിംഗ് പ്രതിരോധ സംവിധാനങ്ങള്‍ കൂടുതല്‍ സുരക്ഷയുള്ള പ്രൈവറ്റ് ബ്രൗസിംഗ് മോഡ് മോസില്ല ഫയര്‍ഫോക്സ് കൂടി സമാനമായ സുരക്ഷാ അപ്ഡേറ്റുകള് അവതരിപ്പിച്ചിട്ടുണ്ട്.
ഉപയോക്താക്കള്‍ക്ക് പരിശോധിക്കാവുന്ന കാര്യങ്ങള്‍ നിങ്ങളുടെ ഉപകരണത്തില്‍ ഫിംഗര്‍പ്രിന്റിംഗ് നടക്കുമോ, അല്ലെങ്കില്‍ നിങ്ങളുടെ ഐഡന്റിറ്റി മറച്ചുവെയ്ക്കുന്നുണ്ടോ എന്നത് ചില പരിശോധനകള്‍ വഴി ഉപയോക്താക്കള്‍ക്ക് വിലയിരുത്താനാകുമെന്ന് ആപ്പിള്‍ പറയുന്നു.
kerala
ഇലക്ഷൻ ഡ്യൂട്ടിയ്ക്കെത്തിയ പൊലീസ് ഉദ്യോഗസ്ഥന് പാമ്പുകടിയേറ്റു
തിരുവനന്തപുരം അഗസ്ത്യ വനത്തിനുള്ളിൽ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയ്ക്കെത്തിയ പൊലീസ് ഉദ്യോഗസ്ഥന് പാമ്പുകടിയേറ്റു. നെയ്യാറ്റിൻകര പൊലീസ് സ്റ്റേഷനിലെ ഷാഡോ പൊലീസായ അനീഷിനാണ് പാമ്പുകടിയേറ്റത്. പൊടിയം ഉന്നതിയിൽ വെച്ചായിരുന്നു സംഭവം. കുറ്റിച്ചൽ പഞ്ചായത്തിൽ വനത്തിലുള്ള ഏക പോളിഗ് സ്റ്റേഷൻ ആണ് പൊടിയം ഉന്നതി.
india
‘നെഹ്റു ജീവിച്ചതും മരിച്ചതും ഇന്ത്യയ്ക്ക് വേണ്ടി’; പ്രിയങ്ക ഗാന്ധി
ന്യൂ ഡൽഹി: നെഹ്റു ജീവിച്ചതും മരിച്ചതും ഇന്ത്യയ്ക്ക് വേണ്ടിയാണന്ന് പ്രിയങ്ക ഗാന്ധി. വന്ദേമാതരം ഇന്ത്യയെ ഒന്നിപ്പിച്ചുവെന്നും വന്ദേമാതരം ആദ്യം പാടിയത് കോൺഗ്രസ് പരിപാടിയിലാണെന്നും പ്രിയങ്ക ഗാന്ധി പാർലമെൻ്റിൽ പറഞ്ഞു.
പ്രധാനമന്ത്രി തെറ്റായ സന്ദേശങ്ങളാണ് പറഞ്ഞത്. കേന്ദ്രത്തിന്റെ പദ്ധതികൾ രാജ്യത്തെ ദുർബലമാക്കുന്നു. ജനങ്ങളുടെ വിഷയങ്ങൾ അല്ല പാർലമെൻ്റിൽ ചർച്ച ചെയ്യുന്നത്. രാജ്യം ഈ രീതിയിൽ വികസിച്ചതിന് പിന്നിൽ നെഹ്റുവാണെന്നും പ്രിയങ്ക. പ്രധാനമന്ത്രിയായി 12 വർഷം ചെലവഴിച്ചു. ജവഹർലാൽ നെഹ്റു ഈ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി ഏതാണ്ട് അതേ കാലയളവ് ജയിലിൽ ചെലവഴിച്ചു. തുടർന്ന് അദ്ദേഹം 17 വർഷം പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ചു. അദ്ദേഹം ഐഎസ്ആർഒ ആരംഭിച്ചില്ലായിരുന്നുവെങ്കിൽ മംഗൾയാൻ ഉണ്ടാകുമായിരുന്നില്ല. അദ്ദേഹം ഡിആർഡിഒ ആരംഭിച്ചില്ലെങ്കിൽ തേജസ് ഉണ്ടാകുമായിരുന്നില്ല. ഐഐടികളും ഐഐഎമ്മുകളും ആരംഭിച്ചില്ലായിരുന്നുവെങ്കിൽ നമ്മൾ ഐടിയിൽ മുന്നിലാകുമായിരുന്നില്ലെന്നും പ്രിയങ്ക പ്രതികരിച്ചു.
അതേസമയം വന്ദേമാതരത്തിന്റെ 150ാം വാർഷിക ചർച്ചയിലും ഏറ്റുമുട്ടി ഭരണപ്രതിപക്ഷ അംഗങ്ങൾ. നെഹ്റു വന്ദേമാതരത്തെ തകർക്കാൻ ശ്രമിച്ചുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ജനകീയ വിഷയങ്ങൾ ചർച്ച ചെയ്യാതെ പാർലമെന്റിൽ നടക്കുന്നത് ചരിത്രത്തെ വളച്ചൊടിക്കലെന്ന് കോൺഗ്രസും തിരിച്ചടിച്ചു.
-
india22 hours agoഡോളറിന്റെ മൂല്യം കൂടിയാല്‍ നമുക്കെന്ത ഇന്ത്യക്കാര്‍ രൂപയല്ലേ ഉപയോഗിക്കുന്നത്: വിവാദ പരാമര്‍ശവുമായി ബിജെപി എംപി
-
health3 days agoഡയറ്റ് പ്ലാനിങ്ങിലുണ്ടോ? നമുക്കാവശ്യമായ ഭക്ഷണ ശൈലി ഇങ്ങനെ ക്രമീകരിക്കാം
-
news3 days agoക്ഷേത്രത്തില്‍ വന്‍ കവര്‍ച്ച; തിരുവാഭരണം മോഷണം പോയി
-
kerala24 hours agoകുപ്പിവെള്ളത്തില്‍ ചത്ത പല്ലി; വെള്ളം കുടിച്ച യുവാവ് ആശുപത്രിയില്‍
-
india21 hours ago‘നെഹ്റു ജീവിച്ചതും മരിച്ചതും ഇന്ത്യയ്ക്ക് വേണ്ടി’; പ്രിയങ്ക ഗാന്ധി
-
Cricket3 days agoഹിറ്റായി ‘ഹിറ്റ്മാന്’; അന്താരാഷ്ട്ര ക്രിക്കറ്റില്‍ 20,000 റണ്‍സ് എന്ന ചരിത്രനേട്ടം സ്വന്തമാക്കി രോഹിത് ശര്‍മ
-
Sports24 hours ago2026 ഫിഫ ലോകകപ്പ് ഫിക്സ്ച്ചര്‍; മത്സരങ്ങള്‍ 104
-
kerala19 hours agoഇലക്ഷൻ ഡ്യൂട്ടിയ്ക്കെത്തിയ പൊലീസ് ഉദ്യോഗസ്ഥന് പാമ്പുകടിയേറ്റു

