Culture
കള്ളനോട്ടിനല്ല; സെക്യൂരിറ്റി ത്രെഡില്ലാതെ ഇറക്കിയ നോട്ടുകള്‍ തിരുത്താനാണ് പിന്‍വലിക്കലെന്ന് ആക്ഷേപം

ന്യൂഡല്‍ഹി:500, 1000 നോട്ടുകള്‍ പിന്‍വലിക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനം റിസര്‍വ്വ് ബാങ്കിനും കേന്ദ്ര ധനമന്ത്രാലയത്തിനും പറ്റിയ വീഴ്ച്ച പരിഹരിക്കാനാണെന്ന് ആക്ഷേപം ഉയരുന്നു. രാജ്യത്ത് എത്തിയ കള്ളപ്പണം തടയാനാണ് നോട്ടുകള്‍ പിന്‍വലിക്കുന്നതെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അറിയിപ്പ്. എന്നാല്‍ ഇത് നോട്ടുകള്‍ അടിക്കുന്നതില്‍ പറ്റിയ പിഴവ് പരിഹരിക്കാനാണെന്നാണ് പരക്കെ ഉയരുന്ന ആക്ഷേപം.
റിസ്സര്‍വ്വ് ബാങ്കില്‍ നിന്നും ആയിരത്തിന്റെ നോട്ടുകള്‍ അടിക്കുമ്പോള്‍ പിഴവ് സംഭവിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം അവസാനത്തോടെയായിരുന്നു സംഭവം. മുപ്പതിനായിരം കോടിരൂപയുടെ ആയിരത്തിന്റെ നോട്ടുകളില്‍ സെക്യൂരിറ്റി ത്രെഡ് ഇല്ലാതെയായിരുന്നു അച്ചടിച്ചത്. എന്നാല്‍ ഈ വാര്‍ത്ത അന്നുതന്നെ ദേശീയ മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു. 5AG, 3AP സീരീസില്‍ പെട്ടവയായിരുന്നു തെറ്റു പറ്റിയ നോട്ടുകള്‍ എന്ന് സിഎന്‍എന്‍-ഐബിഎന്‍ 2016 ജനുവരി 19ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു. റിസ്സര്വ്വു ബാങ്കിന് തെറ്റുപറ്റിയെന്നറിഞ്ഞതോടെ ബാങ്ക് മറ്റെല്ലാ ബാങ്കുകള്‍ക്കും നിര്‍ദ്ദേശം നല്‍കുകയായിരുന്നു. ഇത്തരത്തിലുള്ള നോട്ടുമായി വരുന്നവര്‍ക്ക് നോട്ടിന്റെ മൂല്യം അനുവദിച്ച് നല്‍കണമെന്നായിരുന്നു നിര്‍ദ്ദേശിച്ചിരുന്നത്.
മധ്യപ്രദേശിലെ ഹോഷംഗബാദിലുള്ള സെക്യൂരിറ്റി പ്രിന്റിംഗ് ആന്റ് മിന്റിംഗ് കോര്പ്പറേഷന് ഓഫ് ഇന്ത്യ ലിമിറ്റഡില്‍ ആണ് തെറ്റുപറ്റിയ നോട്ടുകള്‍ അച്ചടിച്ചത്. ഇതിനെ തുടര്‍ന്ന് മാനേജര്‍ എച്ച്കെ വാജ്പേയിയേയും ഡെപ്യൂട്ടി മാനേജര്‍ രവീന്ദറിനേയും സസ്പെന്റ് ചെയ്തിരുന്നു.സംഭവം അന്വേഷിക്കാന്‍ ധനമന്ത്രാലയം നിയോഗിച്ച അഞ്ചംഗ സംഘത്തിന്റെ അ്ന്വേഷണ റിപ്പോര്‍ട്ടിനെ തുടര്‍ന്നായിരുന്നു സസ്പെന്ഷന്. അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടിന്റെ തുടര്‍നടപടികളുടെ ഭാഗമായാണ് നോട്ടുപിന്വലിക്കലെന്നാണ് അറിയുന്നത്. എന്നാല്‍ ഇത് കൃത്യമായി ഒളിപ്പിച്ചു വെച്ച് കള്ളപ്പണത്തിന്റെ പേരില്‍ നോട്ടുപിന്വലിക്കുകയാണെന്ന മോദി സര്‍ക്കാരിന്റെ കള്ളവാദം ആര്‍ക്കും പിടികിട്ടിയതുമില്ല.
Art
ഇന്നുവീണ മുറിവ് നാളെ അറിവല്ലേ… ‘തെരുവിന്റെ മോൻ’ മ്യൂസിക് വീഡിയോയുമായി വേടൻ

Film
ജനപ്രിയ താരങ്ങളുടെ പക്കാ ഫൺ എന്റെർറ്റൈനെർ; “ധീരൻ” വരുന്നു ഈ ജൂലൈയിൽ..
പോസ്റ്ററിൽ മാല പടക്കം പിടിച്ചു നിൽക്കുന്ന നായകൻ രാജേഷ് മാധവനും കൂടാതെ സഹതാരങ്ങളായ ജഗദീഷ്, സുധീഷ്, മനോജ് കെ ജയൻ, അശോകൻ എന്നിവരെയും കാണാം.

‘ജാൻ.എ.മൻ’, ‘ജയ ജയ ജയ ജയ ഹേ’, ‘ഫാലിമി’ എന്നീ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ലക്ഷ്മി വാര്യരും ഗണേഷ് മേനോനും ചേർന്ന് നിർമിക്കുന്ന “ധീരൻ” സിനിമയുടെ റിലീസ് അപ്ഡേറ്റ് അണിയറപ്രവർത്തകർ പുറത്തുവിട്ടു. ജൂലൈയിൽ ചിത്രം പ്രദർശനത്തിനെത്തുമെന്ന അപ്ഡേറ്റ് പോസ്റ്ററാണ് പുറത്തിറങ്ങിയത്. പോസ്റ്ററിൽ മാല പടക്കം പിടിച്ചു നിൽക്കുന്ന നായകൻ രാജേഷ് മാധവനും കൂടാതെ സഹതാരങ്ങളായ ജഗദീഷ്, സുധീഷ്, മനോജ് കെ ജയൻ, അശോകൻ എന്നിവരെയും കാണാം. ഇതിന് മുൻപ് ഇറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്ററും ഏറെ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിന്റെ പോസ്റ്ററുകൾ സൂചിപ്പിക്കുന്നത് തീർത്തും പക്കാ ഫൺ എന്റെർറ്റൈനെർ തന്നെയാകും ‘ധീരൻ’ എന്നാണ്. ഭീഷ്മപർവം എന്ന ഒറ്റ മെഗാഹിറ്റ് ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതനായ ദേവദത്ത് ഷാജി സംവിധായകനാകുന്നു എന്ന സവിശേഷതയും ധീരനുണ്ട്. ചിത്രത്തിന്റെ രചനയും ദേവദത്ത് തന്നെയാണ്.
രാജേഷ് മാധവൻ നായകനാകുന്ന ധീരനിൽ ജഗദീഷ്, മനോജ് കെ ജയൻ, ശബരീഷ് വർമ്മ, അശോകൻ, വിനീത്, സുധീഷ്, അഭിരാം രാധാകൃഷ്ണൻ എന്നിവരാണ് മറ്റ് താരങ്ങൾ. അശ്വതി മനോഹരനാണ് നായിക. ഇവരെ കൂടാതെ സിദ്ധാർഥ് ഭരതൻ, അരുൺ ചെറുകാവിൽ, ശ്രീകൃഷ്ണ ദയാൽ (ഇൻസ്പെക്ടർ ഋഷി, ജമ, ദ ഫാമിലി മാൻ ഫെയിം), ഇന്ദുമതി മണികണ്ഠൻ (മെയ്യഴകൻ, ഡ്രാഗൺ ഫെയിം), വിജയ സദൻ, ഗീതി സംഗീത, അമ്പിളി (പൈങ്കിളി ഫെയിം) എന്നിവരും ധീരനിലെ മുഖ്യ താരങ്ങളാണ്.
അർബൻ മോഷൻ പിക്ചർസും, UVR മൂവീസ്, JAAS പ്രൊഡക്ഷൻസ് എന്നിവരാണ് സഹനിർമ്മാതാക്കൾ. സംവിധായകനും തിരക്കഥാകൃത്തുമായിരുന്ന ലോഹിതദാസിന്റെ മകൻ ഹരികൃഷ്ണൻ ലോഹിതദാസ് ആണ് ധീരന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. സംഗീതം: മുജീബ് മജീദ്, എഡിറ്റിംഗ്: ഫിൻ ജോർജ്ജ് വർഗീസ്, പ്രൊഡക്ഷൻ കൺട്രോളർ- പ്രണവ് മോഹൻ, പ്രൊഡക്ഷൻ ഡിസൈനർ- സുനിൽ കുമാരൻ, ലിറിക്സ്- വിനായക് ശശികുമാർ, കോസ്റ്യൂംസ്- സമീറ സനീഷ്, മേക്കപ്പ്- സുധി സുരേന്ദ്രൻ, ആക്ഷൻ ഡയറക്ടർസ്- മഹേഷ് മാത്യു, മാഫിയ ശശി, അഷ്റഫ് ഗുരുക്കൾ, സൗണ്ട് ഡിസൈൻ- വിക്കി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- സുധീഷ് രാമചന്ദ്രൻ, പിആർഒ- വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, സ്റ്റീൽസ്- റിഷാജ് മുഹമ്മദ്, ഡിസൈൻസ്- യെല്ലോ ടൂത്ത്സ്, ഡിസ്ട്രിബൂഷൻ- ഐക്കൺ സിനിമാസ് റിലീസ്.
Film
മാനേജറെ മര്‍ദിച്ചെന്ന കേസ്; നടന് ഉണ്ണി മുകുന്ദൻ്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി കോടതി തീര്‍പ്പാക്കി
വിവാദങ്ങളിൽ പ്രതികരിക്കാൻ ഉണ്ണി മുകുന്ദൻ ഇന്ന് വൈകിട്ട് 4:30ന് കൊച്ചിയിൽ മാധ്യമങ്ങളെ കാണും

-
kerala9 hours ago
രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു; 4000 കടന്നു
-
kerala3 days ago
സ്വകാര്യ ബസുകള്‍ അനിശ്ചിതകാല സമരത്തിലേക്ക്
-
india1 hour ago
മുസ്ലിംകള്ക്കെതിരെ വിദ്വേഷ പരാമര്‍ശം; ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ളുവന്‍സറുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
-
india12 hours ago
സിക്കിമിലെ സൈനിക ക്യാമ്പിലുണ്ടായ മണ്ണിടിച്ചിലില്‍; കാണാതായ സൈനികര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു
-
india2 days ago
സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; 24 വയസ്സുകാരി മരിച്ചു
-
india1 day ago
അണ്ണാ സര്‍വകലാശാല ലൈംഗികാതിക്രമക്കേസ്: പ്രതിയ്ക്ക് ജീവപര്യന്തം
-
india10 hours ago
പ്രണയാഭ്യര്‍ഥന നിരസിച്ചു; പൊള്ളാച്ചിയില്‍ മലയാളി പെണ്‍കുട്ടിയെ യുവാവ് കുത്തി കൊലപ്പെടുത്തി
-
Article2 days ago
ലക്ഷദ്വീപിനെ വീണ്ടും ലക്ഷ്യംവെക്കുമ്പോള്‍