Connect with us

Sports

മഞ്ഞപ്പട എത്തി

Published

on

 

സോചി: ലോകകപ്പിനായി ഫേവറിറ്റുകളിലൊന്നായ ബ്രസീല്‍ ടീം റഷ്യയിലെത്തി. ഇന്നലെ രാവിലെയാണ് ടീമംഗങ്ങളും സ്റ്റാഫുമടങ്ങുന്ന ടീം കരിങ്കടല്‍ തീരനഗരമായ സോചിയിലെത്തിയത്. ഇവിടത്തെ സ്വിസ്സോട്ടെല്‍ റിസോര്‍ട്ടിലാണ് ടീം താമസിക്കുക. താമസസ്ഥലത്തിനു സമീപമുള്ള യുഗ് സ്‌പോര്‍ട്ട് സ്‌റ്റേഡിയത്തില്‍ ടീം ഇന്ന് പരിശീലനം നടത്തും.
പ്രത്യേക വിമാനത്തില്‍ കടുംനീല സ്യൂട്ടണിഞ്ഞ് സോചിയില്‍ വിമാനമിറങ്ങിയ ബ്രസീല്‍ ടീമിനെ സംഘാടകരും അധികൃതരും ഊഷ്മളമായാണ് വരവേറ്റത്. വിമാനമിറങ്ങിയ ഉടന്‍ തന്നെ ഗ്രൂപ്പ് ഫോട്ടോയ്ക്ക് പോസ് ചെയ്ത നെയ്മറും സംഘവും തങ്ങളെ കാണാനെത്തിയ ആരാധകരെ അഭിവാദ്യം ചെയ്താണ് വിമാനത്താവളത്തിനു പുറത്തേക്കു കടന്നത്. പരമ്പരാഗത രീതിയില്‍ വസ്ത്രങ്ങളണിഞ്ഞ വനിതകള്‍ ടീമിനെ വരവേല്‍ക്കാന്‍ റിസോര്‍ട്ടില്‍ അണിനിരന്നിരുന്നു.
ലോകകപ്പ് ഫു്‌ബോള്‍ ചരിത്രത്തില്‍ ഏറ്റവുമധികം കിരീടം നേടിയ ബ്രസീല്‍ ടീം ഇത്തവണയും നിറഞ്ഞ പ്രതീക്ഷയോടെയാണ് ടൂര്‍ണമെന്റിനെത്തുന്നത്. ലാറ്റിനമേരിക്കന്‍ യോഗ്യതാ റൗണ്ടില്‍ ഒന്നാം സ്ഥാനക്കാരായ വളരെ നേരത്തെ സ്ഥാനമുറപ്പിച്ച അവര്‍, അവസാന സന്നാഹ മത്സരത്തില്‍ ഓസ്ട്രിയയെ എതിരില്ലാത്ത മൂന്നു ഗോളിന് തകര്‍ത്തിരുന്നു. ഗ്രൂപ്പ് ഇയില്‍ സ്വിറ്റ്‌സര്‍ലാന്റ്, കോസ്റ്ററിക്ക, സെര്‍ബിയ എന്നിവരെയാണ് ബ്രസീലിന് നേരിടാനുള്ളത്.

News

മലപ്പുറം എഫ്സിയില്‍ എത്തി ബ്ലാസ്റ്റേഴ്‌സ് യുവതാരം റിഷാദ് ഗഫൂര്‍

മിലെ ഏറ്റവും പ്രായം കുറഞ്ഞ താരമായ പൊന്നാനി സ്വദേശിയായ റിഷാദ്, കഴിഞ്ഞ വര്‍ഷം സൂപ്പര്‍ ലീഗ് കേരളയില്‍ കണ്ണൂര്‍ വാരിയേഴ്‌സിനായി 8 മത്സരങ്ങളില്‍ 1 ഗോളും 2 അസിസ്റ്റും നേടി ശ്രദ്ധ നേടി.

Published

on

മലപ്പുറം: കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ 18കാരനായ മുന്നേറ്റതാരം റിഷാദ് ഗഫൂറിനെ ലോണടിസ്ഥാനത്തില്‍ ടീമിലെത്തിച്ച് മലപ്പുറം ഫുട്‌ബോള്‍ ക്ലബ് കരാര്‍ പൂര്‍ത്തിയാക്കി. ടീമിലെ ഏറ്റവും പ്രായം കുറഞ്ഞ താരമായ പൊന്നാനി സ്വദേശിയായ റിഷാദ്, കഴിഞ്ഞ വര്‍ഷം സൂപ്പര്‍ ലീഗ് കേരളയില്‍ കണ്ണൂര്‍ വാരിയേഴ്‌സിനായി 8 മത്സരങ്ങളില്‍ 1 ഗോളും 2 അസിസ്റ്റും നേടി ശ്രദ്ധ നേടി.

തിരൂരിലെ മൗലാന കൂട്ടായി ഫുട്‌ബോള്‍ അക്കാദമിയില്‍ തുടക്കം കുറിച്ച താരം, പിന്നീട് മുത്തൂറ്റ് എഫ്എയില്‍ കളിച്ചു. 2023-24 സീസണിലെ ഡെവലപ്‌മെന്റ് ലീഗില്‍ 6 മത്സരങ്ങളില്‍ 5 ഗോളുകള്‍ നേടിയ അദ്ദേഹം, യുകെയില്‍ നടന്ന നെക്സ്റ്റ് ജെന്‍ കപ്പിന് ടീമിന് യോഗ്യത നേടി.

തുടര്‍ന്ന് കേരളാ ബ്ലാസ്റ്റേഴ്‌സിലേക്ക് ചേക്കേറിയ റിഷാദ്, 2024-25 സീസണില്‍ ഡെവലപ്‌മെന്റ് ലീഗിലും കേരള പ്രീമിയര്‍ ലീഗിലും മഞ്ഞക്കുപ്പായം അണിഞ്ഞു. സന്തോഷ് ട്രോഫി റണ്ണറപ്പ് ആയ കേരളാ ടീമിലും അംഗമായിരുന്നു. വരാനിരിക്കുന്ന സൂപ്പര്‍ ലീഗില്‍ മലപ്പുറം എഫ്സിയുടെ മുന്നേറ്റ നിരയില്‍ തിളങ്ങാന്‍ താരം ഒരുങ്ങുകയാണ

Continue Reading

Sports

ഇന്ത്യ-പാക് ക്രിക്കറ്റ് മത്സരം സംബന്ധിച്ച അടിയന്തര ഹര്‍ജി സുപ്രീംകോടതി തള്ളി

പഹല്‍ഗാം ഭീകരാക്രമണത്തിനും ഓപ്പറേഷന്‍ സിന്ദൂറിനും ശേഷമുള്ള സാഹചര്യത്തില്‍ പാകിസ്താനുമായി ക്രിക്കറ്റ് മത്സരം സംഘടിപ്പിക്കുന്നത് ദേശീയ അന്തസ്സിനും പൊതുവികാരത്തിനും വിരുദ്ധമാണെന്ന വാദം ഉന്നയിച്ചുകൊണ്ടാണ് ഉര്‍വശി ജെയിന്റെ നേതൃത്വത്തിലുള്ള നാല് നിയമ വിദ്യാര്‍ഥികള്‍ ഹര്‍ജി നല്‍കിയത്.

Published

on

ന്യൂഡല്‍ഹി: ഏഷ്യാകപ്പ് ക്രിക്കറ്റില്‍ ഇന്ത്യ-പാക് മത്സരം റദ്ദാക്കണമെന്ന പൊതുതാത്പര്യ ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം തള്ളി സുപ്രീംകോടതി . മത്സരം നടക്കട്ടെയെന്ന് വ്യക്തമാക്കിയ കോടതി, ”ഇക്കാര്യത്തില്‍ എന്തിനാണ് ഇത്രയും തിടുക്കം” എന്നും ചോദിച്ചു.

ജെ.കെ. മഹേശ്വരി അധ്യക്ഷനായ ബെഞ്ചിനുമുന്നിലാണ് വ്യാഴാഴ്ച ഹര്‍ജി സമര്‍പ്പിച്ചത്. സെപ്റ്റംബര്‍ 14-ന് ദുബായ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്.

പഹല്‍ഗാം ഭീകരാക്രമണത്തിനും ഓപ്പറേഷന്‍ സിന്ദൂറിനും ശേഷമുള്ള സാഹചര്യത്തില്‍ പാകിസ്താനുമായി ക്രിക്കറ്റ് മത്സരം സംഘടിപ്പിക്കുന്നത് ദേശീയ അന്തസ്സിനും പൊതുവികാരത്തിനും വിരുദ്ധമാണെന്ന വാദം ഉന്നയിച്ചുകൊണ്ടാണ് ഉര്‍വശി ജെയിന്റെ നേതൃത്വത്തിലുള്ള നാല് നിയമ വിദ്യാര്‍ഥികള്‍ ഹര്‍ജി നല്‍കിയത്.

നാളെ കേസ് പരിഗണിക്കില്ലെന്ന് കോടതി വ്യക്തമാക്കിയതോടെ, ഹര്‍ജിക്ക് ഇനി നിലനില്‍ക്കാനുള്ള സാധ്യതയില്ല. ഞായറാഴ്ചയാണ് മത്സരം നടക്കുക.

Continue Reading

News

ഏഷ്യ കപ്പില്‍ യുഎഇക്കെതിരെ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം

ഒമ്പത് വിക്കറ്റിന്റെ ജയമാണ് സുര്യകുമാറും ടീമും നേടിയത്.

Published

on

ഏഷ്യകപ്പിലെ ആദ്യ മത്സരത്തില്‍ യുഎഇക്കെതിരെ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം. ഒമ്പത് വിക്കറ്റിന്റെ ജയമാണ് സുര്യകുമാറും ടീമും നേടിയത്. മറുപടി ബാറ്റിങ്ങില്‍ 27 പന്തില്‍ ഇന്ത്യ ലക്ഷ്യം മറികടന്നു.
58 റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യക്കായി അഭിഷേക് ശര്‍മയും(16 പന്തില്‍ 30 ) ശുഭ്മാന്‍ ഗില്ലും(9 പന്തില്‍ 20 ), സൂര്യകുമാര്‍ യാദവ്( 2 പന്തില്‍ 7) ചേര്‍ന്ന് ലക്ഷ്യം മറികടന്നു. 27 പന്തില്‍ 60 റണ്‍സ് ഇന്ത്യ നേടി. നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ യുഎഇ 13.1 ഓവറില്‍ ഓള്‍ ഔട്ടായിരുന്നു.

ഇന്നിങ്സ് തുടങ്ങി 26 റണ്‍സെടുക്കുന്നതിനിടെ യുഎഇയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. 17 പന്തില്‍ നിന്ന് 12 റണ്‍സെടുത്ത അലിഷന്‍ ഷറഫുദിനാണ് പുറത്തായത്. ബുംറ എറിഞ്ഞ മൂന്നാം ഓവറില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങിയാണ് പുറത്താകല്‍. പിന്നീട് തൊട്ടടുത്ത ഓവറില്‍ യുഎഇക്ക് രണ്ടാം വിക്കറ്റും നഷ്ടമായി മുഹമ്മദ് ഷൊഹൈബി(2)ന്റെ വിക്കറ്റെടുത്ത് വരുണ്‍ ചക്രവര്‍ത്തിയാണ് ഇന്ത്യക്ക് ബ്രേക്ക് ത്രു നല്‍കിയത്. പിന്നീട് 47 ന് 3, 48 ന് 4, 50ന് 5 എന്നിങ്ങനെ തുടങ്ങി കൂട്ടത്തകര്‍ച്ചയിലേക്ക് യുഎഇ വീഴുകയായിരുന്നു.

Continue Reading

Trending