Connect with us

Sports

മഞ്ഞപ്പട എത്തി

Published

on

 

സോചി: ലോകകപ്പിനായി ഫേവറിറ്റുകളിലൊന്നായ ബ്രസീല്‍ ടീം റഷ്യയിലെത്തി. ഇന്നലെ രാവിലെയാണ് ടീമംഗങ്ങളും സ്റ്റാഫുമടങ്ങുന്ന ടീം കരിങ്കടല്‍ തീരനഗരമായ സോചിയിലെത്തിയത്. ഇവിടത്തെ സ്വിസ്സോട്ടെല്‍ റിസോര്‍ട്ടിലാണ് ടീം താമസിക്കുക. താമസസ്ഥലത്തിനു സമീപമുള്ള യുഗ് സ്‌പോര്‍ട്ട് സ്‌റ്റേഡിയത്തില്‍ ടീം ഇന്ന് പരിശീലനം നടത്തും.
പ്രത്യേക വിമാനത്തില്‍ കടുംനീല സ്യൂട്ടണിഞ്ഞ് സോചിയില്‍ വിമാനമിറങ്ങിയ ബ്രസീല്‍ ടീമിനെ സംഘാടകരും അധികൃതരും ഊഷ്മളമായാണ് വരവേറ്റത്. വിമാനമിറങ്ങിയ ഉടന്‍ തന്നെ ഗ്രൂപ്പ് ഫോട്ടോയ്ക്ക് പോസ് ചെയ്ത നെയ്മറും സംഘവും തങ്ങളെ കാണാനെത്തിയ ആരാധകരെ അഭിവാദ്യം ചെയ്താണ് വിമാനത്താവളത്തിനു പുറത്തേക്കു കടന്നത്. പരമ്പരാഗത രീതിയില്‍ വസ്ത്രങ്ങളണിഞ്ഞ വനിതകള്‍ ടീമിനെ വരവേല്‍ക്കാന്‍ റിസോര്‍ട്ടില്‍ അണിനിരന്നിരുന്നു.
ലോകകപ്പ് ഫു്‌ബോള്‍ ചരിത്രത്തില്‍ ഏറ്റവുമധികം കിരീടം നേടിയ ബ്രസീല്‍ ടീം ഇത്തവണയും നിറഞ്ഞ പ്രതീക്ഷയോടെയാണ് ടൂര്‍ണമെന്റിനെത്തുന്നത്. ലാറ്റിനമേരിക്കന്‍ യോഗ്യതാ റൗണ്ടില്‍ ഒന്നാം സ്ഥാനക്കാരായ വളരെ നേരത്തെ സ്ഥാനമുറപ്പിച്ച അവര്‍, അവസാന സന്നാഹ മത്സരത്തില്‍ ഓസ്ട്രിയയെ എതിരില്ലാത്ത മൂന്നു ഗോളിന് തകര്‍ത്തിരുന്നു. ഗ്രൂപ്പ് ഇയില്‍ സ്വിറ്റ്‌സര്‍ലാന്റ്, കോസ്റ്ററിക്ക, സെര്‍ബിയ എന്നിവരെയാണ് ബ്രസീലിന് നേരിടാനുള്ളത്.

Sports

ആഫ്രിക്കൻ നേഷൻസ് കപ്പിന് മുമ്പ് താരങ്ങൾ ക്ലബ്ബിനൊപ്പം വേണമെന്ന് മാഞ്ചസ്റ്റർ യുനൈറ്റഡ്

താരങ്ങളെ വിട്ടുനൽകുന്നതിനുള്ള സമയം ക്ലബിന്റെ അധികാര പരിധിക്കുള്ളതാണെന്ന് ചൂണ്ടിക്കാട്ടി

Published

on

ലണ്ടൻ: അടുത്ത മാസം തുടങ്ങുന്ന ആഫ്രിക്കൻ നേഷൻസ് കപ്പിന്റെ തയ്യാറെടുപ്പിനായി താരങ്ങളെ നേരത്തെ വിളിച്ചുവരുത്താനുള്ള ദേശീയ ടീമുകളുടെ നീക്കത്തെതിരെ മാഞ്ചസ്റ്റർ യുനൈറ്റഡ് ആശങ്ക പ്രകടിപ്പിച്ചു. താരങ്ങളെ വിട്ടുനൽകുന്നതിനുള്ള സമയം ക്ലബിന്റെ അധികാര പരിധിക്കുള്ളതാണെന്ന് ചൂണ്ടിക്കാട്ടി, വിവിധ ദേശീയ ഫുട്‌ബോൾ ഫെഡറേഷനുകളുമായി ചർച്ചകൾ തുടരുന്നുവെന്ന് പരിശീലകൻ റൂബൻ അമോറിം വ്യക്തമാക്കി.

യുനൈറ്റഡിന്റെ നിരയിൽ നിന്ന് കാമറൂണിന്റെ ബ്രയാൻ എംബ്യുമോ, മൊറോക്കോയുടെ മസ്‌റോയി, ഐവറി കോസ്റ്റ് താരമായ അമാദ് ഡിയാലോ എന്നിവരാണ് നേഷൻസ് കപ്പിനായി ദേശീയ ടീമുകളിൽ ചേരാനൊരുങ്ങുന്നത്. ഡിസംബർ 21 മുതൽ ജനുവരി 18 വരെ മൊറോക്കോയിലാണ് ടൂർണമെന്റ് നടക്കുന്നത്.

സാധാരണയായി മത്സരങ്ങൾക്ക് രണ്ട് ആഴ്‌ച മുമ്പ് താരങ്ങളെ ദേശീയ ടീമുകൾ വിളിച്ചുവരുത്തും. എന്നാൽ ഡിസംബർ 8-ന് വോൾവ്‌സിനെതിരെയും ഡിസംബർ 15-ന് ബോൺമൗത്തിനെയുംതിരെയും നടക്കുന്ന നിർണായക മത്സരങ്ങൾക്കായി ഈ താരങ്ങൾ ക്ലബിനൊപ്പം തുടരണം എന്നതാണ് മാഞ്ചസ്റ്റർ യുനൈറ്റഡിന്റെ ആവശ്യം.

Continue Reading

Sports

സ്വന്തം മൈതാനത്ത് ലിവര്‍പൂളിന് കനത്ത തോല്‍വി

പ്രീമിയര്‍ ലീഗിലെ മത്സരത്തില്‍ സ്വന്തം മൈതാനത്ത് നോട്ടിങ്ഹാം ഫോറസ്റ്റിനോട് എതിരില്ലാത്ത മൂന്ന് ഗോളിന് ലിവര്‍പൂള്‍ തോറ്റു.

Published

on

ലണ്ടന്‍: ഈ സീസണിലെ ആറാം പരാജയം ലിവര്‍പൂളിനെ തേടിയെത്തി. പ്രീമിയര്‍ ലീഗിലെ മത്സരത്തില്‍ സ്വന്തം മൈതാനത്ത് നോട്ടിങ്ഹാം ഫോറസ്റ്റിനോട് എതിരില്ലാത്ത മൂന്ന് ഗോളിന് ലിവര്‍പൂള്‍ തോറ്റു. മുറീലോ, നിക്കോള സാവോണ, മോര്‍ഗന്‍ ഗിബ്സ്-വൈറ്റ് എന്നിവര്‍ നോട്ടിങ്ഹാമിനായി ഗോളുകള്‍ നേടി.

12 മത്സരങ്ങളില്‍ ആറു ജയം മാത്രമുള്ള ലിവര്‍പൂള്‍ 18 പോയിന്റുമായി നിലവില്‍ പോയിന്റ് പട്ടികയില്‍ പതിനൊന്നാം സ്ഥാനത്താണ്.

ദിവസത്തിലെ മറ്റു മത്സരങ്ങളില്‍ ക്രിസ്റ്റല്‍ പാലസ് വോള്‍വ്സിനെ 2-1 ന് തോല്‍പ്പിക്കുകയും ഫുള്‍ഹാം സണ്ടര്‍ലാന്‍ഡിനെതിരെ 1-0 ന് ജയം നേടുകയും ചെയ്തു. ബ്രൈറ്റണ്‍ 2-1 ന് ബ്രെന്റ്‌ഫോര്‍ഡിനെ പരാജയപ്പെടുത്തി. ബോണ്‍മൗത്ത്-വെസ്റ്റ്ഹാം മത്സരം 2-2 എന്ന നിലയില്‍ സമനിലയായി. നേരത്തെ ബേണ്‍ലിയെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പ്പിച്ച ചെല്‍സി പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു.

 

Continue Reading

Sports

സയ്യിദ് മുഷ്താഖ് അലി ട്രോഫി 2025: കേരള ടീമിനെ പ്രഖ്യാപിച്ചു; സഞ്ജു സാംസണ്‍ നായകന്‍

വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണ്‍ ടീമിന് നേതൃത്വം നല്‍കും. യുവതാരം അഹമ്മദ് ഇമ്രാന്‍ ഉപനായകനായി തിരഞ്ഞെടുക്കപ്പെട്ടു.

Published

on

തിരുവനന്തപുരം: 2025ലെ സയ്യിദ് മുഷ്താഖ് അലി ട്രോഫിക്കുള്ള കേരള ക്രിക്കറ്റ് ടീമിനെ കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രഖ്യാപിച്ചു. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണ്‍ ടീമിന് നേതൃത്വം നല്‍കും. യുവതാരം അഹമ്മദ് ഇമ്രാന്‍ ഉപനായകനായി തിരഞ്ഞെടുക്കപ്പെട്ടു.

നവംബര്‍ 26 മുതല്‍ ഡിസംബര്‍ 8 വരെ ലക്‌നൗവിലാണ് ടൂര്‍ണമെന്റ് നടക്കുന്നത്. മുഖ്യപരിശീലകന്‍ അമയ് ഖുറാസിയയുടെ നേതൃത്വത്തിലായിരിക്കും ടീം മത്സരിക്കുന്നത്. ടീം ഈ മാസം 22-ന് ലക്‌നൗവിലേക്ക് യാത്രതിരിക്കും.

കേരള ടീം സഞ്ജു സാംസണ്‍ (നായകന്‍), അഹമ്മദ് ഇമ്രാന്‍ (ഉപനായകന്‍), രോഹന്‍ കുന്നുമ്മല്‍, മുഹമ്മദ് അസ്ഹറുദ്ധീന്‍, വിഷ്ണു വിനോദ്, നിധീഷ് എം.ഡി, ആസിഫ് കെ.എം, അഖില്‍ സ്‌കറിയ, ബിജു നാരായണന്‍, അങ്കിത് ശര്‍മ, കൃഷ്ണ ദേവന്‍, അബ്ദുല്‍ ബാസിത്, ശറഫുദ്ധീന്‍ എന്‍.എം, സിബിന്‍ ഗിരീഷ്, കൃഷ്ണ പ്രസാദ്, സാലി സാംസണ്‍, വിഘ്നേശ് പുത്തൂര്‍, സല്‍മാന്‍ നിസാര്‍. ടൂര്‍ണമെന്റില്‍ മികച്ച പ്രകടനമാണ് കെ. സി. എ പ്രതീക്ഷിക്കുന്നത്.

 

Continue Reading

Trending