Connect with us

Video Stories

ധ്യാനാത്മക എഴുത്തുകളുടെ സുഗന്ധം പരത്തി അഹ്മദ് കുട്ടി ശിവപുരം മടങ്ങി

Published

on

പി.സി ജലീല്‍

ഭിന്ന ദാര്‍ശനിക സംരംഭങ്ങളെ അത്യപൂര്‍വ്വ മെയ്്‌വഴക്കത്തോടെ സമന്വയിപ്പിച്ച എഴുത്തുകാരനായിരുന്നു ഇന്നലെ വിടവാങ്ങിയ അഹ്്മദ്കുട്ടി ശിവപുരം. മലയാളത്തിന്റെ മതകീയ എഴുത്തുകളില്‍ അപൂര്‍വമായി മാത്രം സംഭവിക്കുന്ന ദാര്‍ശനിക സൗരഭ്യമായിരുന്നു അദ്ദേഹം. എഴുത്തിന്റെ ഈ കാവ്യമാധുര്യം തന്റെ ഇംഗ്ലീഷ് രചനകളിലും പ്രകടമാക്കി. ക്രിസ്റ്റോളജിയും വേദാന്തവും മാര്‍ക്്‌സിസവും സൂഫിയുടെ സമന്വയചിന്തയുടെ ചക്രത്തിലിരുന്ന് അദ്ദേഹം വരച്ചു. കാവ്യസുഭഗതയുള്ള ഗദ്യത്തിലൂടെ അദ്ദേഹം ഒരു തലമുറക്ക് വഴികാട്ടി.
കരിയാത്തന്‍കാവിലെ അദ്ദേഹത്തിന്റെ പൂമുഖം കനപ്പെട്ട ഗ്രന്ഥങ്ങളുടെ ശേഖരം കൊണ്ട് ചിന്തകരെയും എഴുത്തുകാരെയും ആകര്‍ഷിച്ചു. വായനയുടെയും എഴുത്തിന്റെയും തപസ്സില്‍ ആരു വന്നാലും പുഞ്ചിരിക്കുന്ന ചുണ്ടുമായി അദ്ദേഹം തന്റെ ദാര്‍ശനിക ചൈതന്യം പകര്‍ന്നുനല്‍കി.
കാലിക്കറ്റ്് സര്‍വ്വകലാശാലയില്‍ നിന്ന് 1971ല്‍ ഇംഗ്ലീഷ് ഭാഷയും സാഹിത്യവും ഐഛികവിഷയങ്ങളായെടുത്ത് ബി.എയും 1973ല്‍ അറബി ഭാഷയിലും സാഹിത്യത്തിലും ഒന്നാം ക്ലാസില്‍ ഒന്നാം റാങ്കോടെ എം.എ.ബിരുദവും നേടി. ഫാറൂഖ് കോളജിലാണ് പഠിച്ചത്. 1975ല്‍ സര്‍ക്കാര്‍ സര്‍വ്വീസില്‍ ജൂനിയര്‍ ലക്ചററായി ജോലിയില്‍ പ്രവേശിച്ചു. ഗവ. കോളജ് ചിറ്റൂര്‍, ഗവ.കോളജ് കാസര്‍ഗോഡ്, ഗവ.ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജ് കോഴിക്കോട്, തലശ്ശേരി ഗവ.ബ്രണ്ണന്‍ കോളജ് എന്നിവിടങ്ങളില്‍ ജോലി ചെയ്തു. പല നാടുകളിലായി വലിയൊരു വിദ്യാര്‍ത്ഥി വൃന്ദത്തെ വാര്‍ത്തെടുക്കാന്‍ ഇതിലൂടെ അദ്ദേഹത്തിന് സാധിച്ചു.
അന്താരാഷ്ട്രതലത്തില്‍ സൂഫി എഴുത്തുകള്‍ ഒരു തലമുറയെ വ്യാപകമായി സ്വാധീനിക്കുന്ന കാലത്തില്‍ മലയാളത്തില്‍ ഈ ദൗത്യവുമായി ആദ്യം വന്നിട്ടുണ്ടാകുക അഹ്മദ് കുട്ടി ശിവപുരമായിരിക്കും. മുസ്്‌ലിം ആനുകാലികങ്ങളിലും പ്രസാധനാലയങ്ങളിലും അദ്ദേഹത്തിന്റെ തസ്വവ്വുഫ് സംബന്ധമായ എഴുത്ത് വിചാരങ്ങള്‍ക്ക് വലിയ ഇടമുണ്ടായി.
‘വചനപ്പൊരുള്‍’ എന്ന ഖുര്‍ആനികാസ്വാദനം, ‘മിഅറാജ്; ഉത്തുംഗതയിലേക്കുള്ള ഉഡ്ഢയനം’, ‘ബിലാലിന്റെ ഓര്‍മകള്‍’ , ‘അറഫാ പ്രഭാഷണം’ ‘സംസം കഥ പറയുന്നു’, ‘സൂഫിസം; ഇസ്‌ലാമിന്റെ അന്തര്‍ധാര’. മിക്ക രചനകളും ഖുര്‍ആന്റെയും ഹദീസുകളുടെയും കാവ്യയുക്തിയുള്ള വ്യാഖ്യാനം കൊണ്ട്്് സമ്പന്നമാക്കിയാണ് അദ്ദേഹം വായനക്കാരെ പിടിച്ചുകുലുക്കിയത്്. കണ്ടും കേട്ടും പരിചയിച്ച ചരിത്രങ്ങളും മഹദ് വചനങ്ങളും അദ്ദേഹത്തിന്റെ കരവിരുതില്‍ മറ്റൊരനുഭവമായി വായനക്കാരനു മുന്നില്‍ വിരിഞ്ഞുനിന്നു. ഇബ്രാഹീം നബിയെയും കുടുംബത്തെയും കുറിച്ച ദര്‍ശനങ്ങളിലൂടെ അബ്രഹാമിക് മതങ്ങള്‍ക്കിടയിലെ പാലം അദ്ദേഹം തുറന്നുകാണിച്ചു. യേശുവിനെ പ്രണയിച്ചപ്പോഴും സ്വയം അഹ്്മദ് മുഹമ്മദി എന്നു വിളിക്കാന്‍ അദ്ദേഹം ഇഷ്ടപ്പെട്ടു. അന്ത്യപ്രവാചകത്വത്തിന്റെ രണ്ടു ഭാവങ്ങളെ സമന്വയിപ്പിക്കുകയായിരുന്നു ഇതിലൂടെ.
കൊയിലാണ്ടി താലൂക്കില്‍ ശിവപുരം അംശംദേശത്ത് 1947ലാണ്് ജനിച്ചത്്്. പിതാവ് കണ്ടിയോത്ത് പക്കൃഹാജി. മാതാവ് ഖദീജ.
ഭാര്യ ബീവി. കുട്ടികള്‍ തൗഫീഖ്, ബസ്മലത്, മിന്നത്, ഹന്നാ. മൂന്ന് സഹോദരന്‍മാരും മൂന്ന് സഹോദരികളുമുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

Trending