More
ലാവോസ് ഡാം ദുരന്തം: 17 മൃതദേഹങ്ങള്‍ കണ്ടെത്തി
വിയന്റിയന്‍: തെക്കന്‍ ലാവോസില്‍ ഡാം തകര്‍ന്നുണ്ടായ മിന്നല്‍ പ്രളയത്തില്‍ കാണാതായവര്‍ക്കുവേണ്ടി തെരച്ചില്‍ തുടരവെ 17 മൃതദേഹങ്ങള്‍ കണ്ടെത്തി. സെപിയന്‍ സെനാം നോയ് ഡാമിന് സമീപം നിരവധി ഗ്രാമങ്ങള്‍ വെള്ളത്തിനടിയിലാണ്. കാണാതായവരെക്കുറിച്ചുള്ള കൃത്യമായ കണക്ക് ലഭ്യമായിട്ടില്ല. നൂറുകണക്കിന് ആളുകളെ കാണാതായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. 6,600 പേര് ദുരന്തത്തില്‍ ഭവനരഹിതരായിട്ടുണ്ട്. നൂറുകണക്കിന് വീടുകള്‍ തകര്‍ന്നു. കൃഷിസ്ഥലങ്ങളും പ്രളയത്തില്‍ നശിച്ചു. വീടുകളുടെ മേല്‍ക്കൂര വരെ വെള്ളം ഉയര്‍ന്നിരിക്കുകയാണ്. ജലവൈദ്യുത പദ്ധതിയുടെ ഭാഗമായി നിര്‍മാണത്തിലിരുന്ന ഡാമാണ് തകര്‍ന്നത്. ആദിവാസികളുടെയും വന്യജീവികളുടെയും നിലനില്‍പ്പ് അപകടപ്പെടുത്തി മെകോങ് നദിയില്‍ ഡാമുകള്‍ നിര്‍ക്കുന്നതിനെതിരെ പരിസ്ഥിതി സംഘടനകള്‍ പ്രതിഷേധമുയര്‍ത്തിയിരുന്നു.
kerala
തിരുവനന്തപുരത്ത് അമ്മയെയും മകളെയും മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം; ഗ്രീമയുടെ ഭർത്താവിനെ കേരളത്തിൽ എത്തിച്ചു
തിരുവനന്തപുരം: കമലേശ്വരം സ്വദേശികളായ സജിതയെയും മകൾ ഗ്രീമയെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പിടിയിലായ ഗ്രീമയുടെ ഭർത്താവ് ഉണ്ണികൃഷ്ണനെ നാട്ടിൽ എത്തിച്ചു. ഉണ്ണികൃഷ്ണനെ ഇന്നലെ മുംബൈയിൽ നിന്ന് പിടികൂടിയിരുന്നു അതിന്ശേഷമാണ് ഇപ്പോൾ നാട്ടിൽ എത്തിച്ചുകൊണ്ടുള്ള ചോദ്യംചെയ്യൽ നടക്കാൻ പോകുന്നത്.
ഗുരുതര വകുപ്പുകളാണ് ഉണ്ണിക്കൃഷ്ണനെതിരെ ചുമത്തിയിരിക്കുന്നത്. ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതും ഭാര്യയോടുള്ള ക്രൂരതയും ഉൾപ്പെടെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. അന്ധേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ നാട്ടിലേക്ക് കൊണ്ടുപോകാൻ കോടതി അനുവദിച്ചിരുന്നു. ഇരുവരുടെയും ആത്മഹത്യയ്ക്ക് പിന്നാലെ കണ്ടെടുത്ത ആത്മഹത്യത്തെക്കുറിപ്പിൽ ഉണ്ണികൃഷ്ണനെ കുറിച്ച് ഗുരുതരാരോപണങ്ങളാണ് ഉണ്ടായിരുന്നത് ഇതോടെ അയർലന്റിലേക്ക് ഇയാൾ കടക്കാൻ ശ്രമിക്കുന്നതിനിടെ മുംബൈ പൊലീസ് ആണ് മുംബൈ എയർപോർട്ടിൽ വച്ച് ഇയാളെ പിടികൂടിയത്.
മകളുടെ കുടുംബജീവിതത്തിലെ സാധാരണ പ്രശ്നങ്ങളെന്നതിലുപരി ഗുരുതരമായ സ്ത്രീധന പീഡനവും മാനസിക പീഡനവും നടന്നിട്ടുണ്ടെന്നതാണ് പൊലീസ് വ്യക്തമാക്കുന്നത്. ആറു വർഷത്തെ ദാമ്പത്യജീവിതത്തിനിടെ ഭർത്താവ് ഉണ്ണികൃഷ്ണൻ ഗ്രീമയെ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്ന് ആത്മഹത്യാക്കുറിപ്പിൽ പറയുന്നു. ഉപയോഗിച്ച വസ്ത്രം പോലെ മകളെ ഉപേക്ഷിച്ചുവെന്ന പരാമർശവും കുറിപ്പിലുണ്ട്.
kerala
തൊണ്ടിമുതൽ തിരിമറി കേസ്; ആന്റണി രാജുവിന്റെ അപ്പീൽ ഫയലിൽ സ്വീകരിച്ച് കോടതി, വാദം അടുത്തമാസം രണ്ടിന്
മൂന്നു വര്‍ഷത്തെ തടവുശിക്ഷ റദ്ദാക്കണം എന്നാവശ്യപ്പെട്ടാണ് അപ്പീല്‍
തൊണ്ടിമുതല്‍ തിരിമറിക്കേസില്‍ ശിക്ഷാവിധി റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുൻ മന്ത്രി ആന്റണി രാജു നല്കിയ അപ്പീൽ ഫയലിൽ സ്വീകരിച്ച് കോടതി. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ് നടപടി. ഫെബ്രുവരി 2ന് വാദം കേള്‍ക്കും.
മൂന്നു വര്‍ഷത്തെ തടവുശിക്ഷ റദ്ദാക്കണം എന്നാവശ്യപ്പെട്ടാണ് അപ്പീല്‍. കേസില്‍ രണ്ടു വര്‍ഷത്തിനു മുകളില്‍ ശിക്ഷ വിധിച്ചതിനാല്‍ ആന്റണി രാജുവിന് എംഎല്‍എ പദവി നഷ്ടമായിരുന്നു. 1990 ഏപ്രില്‍ 4ന് തിരുവനന്തപുരം വിമാനത്താവളത്തിൽ അടിവസ്ത്രത്തില്‍ ലഹരി ഒളിപ്പിച്ച് എത്തിയ ഓസ്ട്രേലിയന്‍ പൗരനെ കേസിൽ നിന്ന് രക്ഷപ്പെടുത്താൻ തൊണ്ടിമുതലായ അടിവസ്ത്രത്തില്‍ കൃത്രിമം കാട്ടിയെന്ന കേസിലാണ് ആന്റണി രാജുവിനെ ശിക്ഷിച്ചത്. നെടുമങ്ങാട് ഒന്നാം മജിസ്ട്രേറ്റ് കോടതിയുടേതായിരുന്നു ശിക്ഷാ വിധി.
india
വോട്ടർ ലിസ്റ്റിൽ നിന്ന് മുസ്ലിം പേരുകൾ നീക്കം ചെയ്യാൻ ശ്രമം; അസമിൽ ബിജെപി പ്രവർത്തകർക്കെതിരെ പരാതി
അസം സര്‍ക്കാര്‍ എസ്ഐആറിന് പകരമായി നടത്തുന്ന പ്രത്യേക വോട്ടര്‍ പട്ടിക പരിശോധനയുമായി ബന്ധപ്പെട്ടാണ് വിചിത്രമായ പരാതി ഉയര്‍ന്നിരിക്കുന്നത്. പല മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിലും പ്രദേശത്തെ ബിജെപി ബൂത്ത് ഏജന്റുമാരുടെയും ബിജെപി നേതാക്കളുടെയും പേരിലാണ് മുസ്ലിം പേരുകള്‍ നീക്കം ചെയ്യാന്‍ അപേക്ഷ വന്നിരിക്കുന്നത്.
പലയിടങ്ങളിലും തങ്ങള്‍ അറിയാതെയാണ് പരാതി വന്നിരിക്കുന്നതെന്ന് ബിജെപി പ്രാദേശിക ബിജെപി പ്രവര്‍ത്തകര്‍ ആരോപിച്ചു. തങ്ങളുടെ അയല്‍വാസികളും അടുത്തറിയാവുന്ന ആളുകള്‍ക്കുമെതിരെയാണ് ഇത്തരത്തില്‍ പരാതി വന്നിരിക്കുന്നതെന്ന് ബിജെപി പ്രവര്‍ത്തകര്‍ പറഞ്ഞു.
ബിഷ്ണുപൂര്‍ ജില്ലയില്‍ നിന്നുള്ള നയന്‍ മണ്ഡല് ഗ്രാമവാസികളായ 150 ഓളം പേര്‍ക്കെതിരെ തന്റെ പേരില്‍ പരാതി വന്നതായി മാധ്യമങ്ങളോട് പറഞ്ഞു. തനിക്ക് ഇത്തരമൊരു പരാതി ഇല്ലെന്നും തന്റെ ഫോട്ടോയും ഐഡിയും മൊബൈല്‍ നമ്പറും ഉപയോഗിച്ച് മറ്റാരോ ആണ് പരാതി നല്‍കിയതെന്നുമാണ് മണ്ഡലിന്റെ വാദം.
ഇത്തരം പരാതികള്‍ക്ക് പിന്നില്‍ ബിജെപിയുടെ ശ്രമങ്ങളാണെന്ന് അസം പ്രതിപക്ഷ നേതാവ് ദേബബ്രത സൈക്യ മാധ്യമങ്ങളോട് പറഞ്ഞു.
-
Cricket3 days agoടി20 ലോകകപ്പിനായി ഇന്ത്യയിലേക്കില്ല; നിലപാടില്‍ ഉറച്ച് ബംഗ്ലാദേശ്
-
kerala3 days ago‘രണ്ട് മുതലാളിമാര്‍ ഒന്നിക്കുമ്പോള്‍ ലാഭവിഹിതമായിരിക്കും ചിന്ത’; സന്ദീപ് വാര്യര്‍
-
News3 days agoട്രംപിന്റെ ബോര്‍ഡ് ഓഫ് പീസ് അംഗങ്ങളായി സൗദിയടക്കമുള്ള രാജ്യങ്ങള്‍; ഒന്നും മിണ്ടാതെ ഇന്ത്യ
-
kerala3 days ago‘വി.ഡി സതീശന് നയിക്കുന്ന പുതുയുഗയാത്ര വിജയിപ്പിക്കും’: മുസ്ലിം ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റി
-
Cricket3 days agoരഞ്ജി ട്രോഫി: 139ന് പുറത്തായി കേരളം; ചണ്ഡിഗഢ് ഒരു വിക്കറ്റിന് 142 റണ്‍സെന്ന നിലയില്‍
-
kerala2 days agoകിളിമാനൂരില്‍ ദമ്പതികളുടെ അപകട മരണം; കേസില്‍ ആദ്യ അറസ്റ്റ്
-
Culture2 days agoമൂന്ന് പതിറ്റാണ്ടിന്റെ ഇടവേളയ്ക്ക് ശേഷം മമ്മൂട്ടിയും അടൂരും ഒന്നിക്കുന്നു
-
kerala2 days agoഡിവൈഎസ്പിയെ ഭീഷണിപ്പെടുത്തിയെന്ന കേസ്; കെ സുരേന്ദ്രന് കുറ്റവിമുക്തന്‍
