kerala
വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ പിഞ്ചുകുഞ്ഞിനെ തെരുവുനായ കടിച്ചെടുത്തു കൊണ്ടുപോയി; തലയിലും കയ്യിലും കടിയേറ്റ് ആഴത്തിലുള്ള മുറിവുകള്‍
നിലവിളികേട്ട് വീട്ടുകാർ ഓടിയെത്തിയപ്പോൾ നായ കുട്ടിയെ ഉപേക്ഷിച്ചു കടന്നു.

അയൽവീടിന്റെ മുറ്റത്തു കളിക്കുകയായിരുന്ന ഒന്നരവയസ്സുകാരനെ തെരുവുനായ കടിച്ചെടുത്തുകൊണ്ടുപോയി ക്രൂരമായി മുറിവേൽപിച്ചു. നിലവിളികേട്ട് വീട്ടുകാർ ഓടിയെത്തിയപ്പോൾ നായ കുട്ടിയെ ഉപേക്ഷിച്ചു കടന്നു.
പടന്ന വടക്കേപ്പുറത്ത് വണ്ണാത്തിമുക്കിനു സമീപം പള്ളിച്ചുമ്മാടെ ഫാബിന – സുലൈമാൻ ദമ്പതികളുടെ മകൻ ബഷീറിനെയാണ് നായ്ക്കൾ ആക്രമിച്ചത്. തലയ്ക്കു സാരമായി മുറിവേറ്റ കുട്ടിയെ പരിയാരം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അയൽവീട്ടിൽ ജന്മദിനാഘോഷ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയതാണ് കുടുംബം. പരിപാടിക്കിടെ വൈകിട്ട് അഞ്ചരയോടെ വീട്ടുമുറ്റത്തു കളിക്കുമ്പോഴാണ് കുട്ടിയെ തെരുവുനായ്ക്കൂട്ടം ആക്രമിച്ചത്. നായ്ക്കളിലൊന്ന് പൂച്ചയെ കടിച്ചെടുക്കുന്നതുപോലെ കുട്ടിയെ കടിച്ചെടുത്തു കൊണ്ടുപോയതായി അയൽവാസി പറയുന്നു. തലയിലും കയ്യിലും കടിയേറ്റ് ആഴത്തിലുള്ള മുറിവുകളുണ്ട്.
kerala
പത്തനംതിട്ടയില്‍ പുഞ്ചക്കണ്ടത്തില്‍ വീണ് രണ്ട് യുവാക്കള്‍ക്ക് മരിച്ചു
നാല്ലിക്കല്‍ സ്വദേശി മിഥുന്‍, കിടങ്ങന്നൂര്‍ സ്വദേശി രാഹുല്‍ എന്നിവരാണ് മരിച്ചത്.

പത്തനംതിട്ട നെല്ലിക്കലില്‍ പമ്പയാറിനോട് ചേര്‍ന്ന പുഞ്ചക്കണ്ടത്തില്‍ വീണ് രണ്ട് യുവാക്കള്‍ക്ക് മരിച്ചു. നാല്ലിക്കല്‍ സ്വദേശി മിഥുന്‍, കിടങ്ങന്നൂര്‍ സ്വദേശി രാഹുല്‍ എന്നിവരാണ് മരിച്ചത്.
ഇവരുടെ സുഹൃത്തായ ഒരാള്‍ കൂടി അപകടത്തില്‍പ്പെട്ടതായാണ് വിവരം. തിരുവല്ല സ്വദേശി ദേവ് ശങ്കറിനെ കണ്ടെത്താന്‍ അഗ്‌നിരക്ഷാ സേന തിരച്ചില്‍ നടത്തുകയാണ്. വള്ളത്തില്‍ മീന്‍ പിടിക്കാന്‍ പോയപ്പോഴായിരുന്നു അപകടം.
kerala
ഗോവിന്ദച്ചാമി ജയില്‍ ചാടിയ സംഭവം; അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിക്കും
ജയില്‍ ഡിജിപിയുടെ നിലപാടിന് അനുസരിച്ചായിരിക്കും തുടര്‍നടപടികള്‍.

ഗോവിന്ദച്ചാമി ജയില്‍ ചാടിയ സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിക്കും. ജയില്‍ ഡിഐജി വി. ജയകുമാറിന്റെ അന്വേഷണ റിപ്പോര്‍ട്ട് ആണ് ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായക്ക് ഇന്ന സമര്‍പ്പിക്കുക. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ഉണ്ടാകാനാണ് സാധ്യത. ജയില്‍ ഡിജിപിയുടെ നിലപാടിന് അനുസരിച്ചായിരിക്കും തുടര്‍നടപടികള്‍.
ഗോവിന്ദച്ചാമിയുടെ ജയില്‍ ചാട്ടത്തെക്കുറിച്ച് സെന്‍ട്രല്‍ ജയിലിലെ മറ്റു തടവുകാര്‍ക്ക് നേരത്തെ അറിയാമായിരുന്നു എന്ന കണ്ടെത്തലിന്റെ പശ്ചാത്തലത്തില്‍ തടവുകാരെ പൊലീസ് ഇന്ന് ചോദ്യം ചെയ്യും. ഗോവിന്ദച്ചാമിയെ പാര്‍പ്പിച്ചിരുന്ന പത്താം നമ്പര്‍ ബ്ലോക്കിലുള്ള തടവുകാരുടെ മൊഴിയാണ് രേഖപ്പെടുത്തുക.

തൃശൂര്‍ കുന്നംകുളത്ത് സി പി എം ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. മൂന്നുപേര്‍ക്ക് പരിക്കേറ്റു. ചുറ്റിക കൊണ്ടുള്ള ആക്രമണത്തില്‍ ഒരു ബിജെപി പ്രവര്‍ത്തകന് പരിക്കേറ്റു. 2 സിപിഎം പ്രവര്‍ത്തകര്‍ക്കം പരിക്കേറ്റിരുന്നു.
ചെമ്മണ്ണൂരിലാണ് സംഘര്‍ഷമുണ്ടായത്. സ്ഥലത്തെ ബിജെപി പ്രവര്‍ത്തകരുടെ സംഘശക്തി ക്ലബ്ബില്‍ വച്ചായിരുന്നു സംഘര്‍ഷം. ചീരംകുളങ്ങര പൂരത്തിന് ഉണ്ടായ സംഘര്‍ഷത്തിന്റെ ബാക്കിയാണ് ഇന്നലെ നടന്നത്.
-
kerala2 days ago
താമരശ്ശേരി ചുരത്തില്‍ നിന്ന് കൊക്കയിലേക്ക് ചാടിയ എംഡിഎംഎ കേസിലെ പ്രതി പിടിയില്‍
-
kerala3 days ago
ഗോവിന്ദച്ചാമി ജയില്‍ ചാടി; കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഗുരുതര സുരക്ഷാ വീഴ്ച
-
News3 days ago
ദോഹയിലെ ഗസ്സ വെടിനിര്‍ത്തല്‍ ചര്‍ച്ച; പിന്മാറി ഇസ്രാഈലും യുഎസും
-
News3 days ago
പലസ്തീന് രാഷ്ട്രത്തെ അംഗീകരിക്കുമെന്ന് ഫ്രാന്‍സ്
-
kerala3 days ago
ഒരാളുടെ സഹായമില്ലാതെ ജയില്‍ ചാടാന്‍ ഗോവിന്ദച്ചാമിക്ക് കഴിയില്ല; പ്രതിക്ക് വധശിക്ഷ നല്‍കണം; സൗമ്യയുടെ അമ്മ
-
india3 days ago
ലീഗ് സംഘം ആസാമിൽ: കുടിയിറക്കപ്പെട്ടവരെ കണ്ടു; നിയമപോരാട്ടം നടത്തുമെന്ന് നേതാക്കൾ
-
kerala3 days ago
കനത്ത മഴ; ബാണാസുരസാഗര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറക്കും
-
kerala3 days ago
മലപ്പുറത്ത് ഓട്ടോറിക്ഷയില്‍ നിന്ന് വീണ് ആറുവയസുകാരി മരിച്ചു