kerala
ഇടുക്കിയിൽ കാട്ടാന ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം
യുവാവിനൊപ്പം ഉണ്ടായിരുന്നയാൾ ഓടി രക്ഷപ്പെടുകയായിരുന്നു

ഇടുക്കിയിൽ കാട്ടാന ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം. മുള്ളരിങ്ങാട് സ്വദേശി അമർ ഇലാഹി (22) ആണ് കാട്ടാന ആക്രമണത്തിൽ ഗുരുതരമായ പരിക്കേറ്റതിനു പിന്നാലെ മരിച്ചത്. ആക്രമണത്തിന് പിന്നാലെ തൊടുപുഴ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
തേക്കിൻ കൂപ്പിൽ പശുവിനെ അഴിക്കാൻ പോയപ്പോഴാണ് യുവാവിനെ കാട്ടാന ആക്രമിച്ചത്. ഇടുക്കി മുള്ളരിങ്ങാട് അമേൽ തൊട്ടിയിലാണ് ഉച്ചക്ക് ശേഷം മൂന്നുമണിയോടെ കാട്ടാന ആക്രമണം ഉണ്ടായത്. വനമേഖലയ്ക്ക് സമീപത്താണ് അമർ ഇലാഹിയും കുടുംബവും. യുവാവിനൊപ്പം ഉണ്ടായിരുന്നയാൾ ഓടി രക്ഷപ്പെടുകയായിരുന്നു.
ആശുപത്രിയിലെത്തിക്കുമ്പോൾ അതീവ ഗുരുതരാവസ്ഥയിലായിരുന്നു യുവാവ് മണിക്കൂറുകൾക്കകം തന്നെ മരണത്തിന് കീഴടങ്ങുകയായിരുന്നു. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. വീട്ടിലെ ഏക ആശ്രയമായിരുന്നു അമർ എന്ന് അയൽവാസി പ്രതികരിച്ചു. കഴിഞ്ഞ 3 വർഷമായി പ്രദേശത്ത് ആന ശല്യമുണ്ടെന്നും ആദ്യമായാണ് പ്രദേശത്ത് ഒരാൾ കൊല്ലപ്പെടുന്നത്. നിലവിൽ ഭീതിയുള്ള സാഹചര്യമാണെന്നും അയൽവാസി കൂട്ടിച്ചേർത്തു.
kerala
കാളികാവിലെ നരഭോജി കടുവയെ പിടിക്കാനുള്ള ദൗത്യം ഒമ്പതാം ദിവസവും തുടരുന്നു
കടുവയെ ഇനിയും പിടികൂടാത്തതില്‍ നാട്ടുകാര്‍ പ്രതിഷേധത്തിലാണ്.

മലപ്പുറം കാളികാവിലെ നരഭോജി കടുവയെ പിടിക്കാനുള്ള ദൗത്യം ഒമ്പതാം ദിവസവും തുടരുന്നു. റാവുത്തര്‍ കാട് ഭാഗത്ത് രണ്ടുകൂടുകളും സുല്‍ത്താന എസ്റ്റേറ്റ് ഭാഗത്ത് ഒരു കൂടും സ്ഥാപിച്ചിട്ടുണ്ട്. ഇവയെല്ലാം ലൈവ് ക്യാമറ നിരീക്ഷണത്തിലാണ്. കടുവയെ ഇനിയും പിടികൂടാത്തതില്‍ നാട്ടുകാര്‍ പ്രതിഷേധത്തിലാണ്.
കുംകിയാനയെ അടക്കം എത്തിച്ച് പരിശോധന നടത്തിയിരുന്നെങ്കിലും കടുവയെ ഇതുവരെ പിടികൂടാനായില്ല. പ്രദേശത്ത് നിരവധി കാമറകളും സ്ഥാപിച്ചിട്ടുണ്ട്. ഇവയെല്ലാം പരിശോധിച്ചു വരികയാണ്.
മേയ് 15നാണ് ടാപ്പിങ് തൊഴിലാളിയായ ഗഫൂര്‍ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. കടുവയെക്കണ്ട് കൂടെയുണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെട്ടെങ്കിലും ഗഫൂറിനെ കടുവ പിടിക്കുകയായിരുന്നു.
kerala
‘ഇനി പാക് വേണ്ട’; മൈസൂര്‍ പാക്കിന്റെ പേര് മാറ്റി; ഇനി മൈസൂര്‍ ശ്രീ
പലഹാരങ്ങളുടെ പേരിലെ പാക്ക് മാറ്റിയെന്നും പകരം ശ്രീ എന്ന് ചേര്‍ത്തെന്നും കടയുടമകള്‍ പറഞ്ഞു.

ഇന്ത്യാ- പാകിസ്ഥാന്‍ സംഘര്‍ഷത്തിന് പിന്നാലെ മൈസൂര്‍ പാക്കിന്റെ പേര് മാറ്റി ജയ്പൂരിലെ വ്യാപാരികള്‍. മൈസൂര്‍ പാക്കിന്റെ പേര് മാറ്റി മൈസൂര്‍ ശ്രീ എന്നാക്കി. പലഹാരങ്ങളുടെ പേരിലെ പാക്ക് മാറ്റിയെന്നും പകരം ശ്രീ എന്ന് ചേര്‍ത്തെന്നും കടയുടമകള്‍ പറഞ്ഞു.
ഗോണ്ട് പാക്കിന്റെ പേര് ഗോണ്ട് ശ്രീ എന്നും, മോത്തി പാക്ക് എന്ന പലഹാരത്തിന്റെ പേര് ‘മോത്തി ശ്രീ’ എന്നും, മൈസൂര്‍ പാക്കിന്റെ പേര് മൈസൂര്‍ ശ്രീ എന്നുമാണ് മാറ്റിയത്.
മധുരപലഹാരങ്ങളിലെ ‘പാകി’ന്റെ അര്‍ഥം കന്നഡയില്‍ മധുരം എന്നാണ്. കര്‍ണാടകയിലെ മൈസൂരിന്റെ പേരിലാണ് മധുരപലഹാരമായ മൈസൂര്‍ പാക്ക് അറിയപ്പെട്ടിരുന്നത്. ഉപഭോക്താക്കള്‍ തന്നെ പേര് മാറ്റം വരുത്താന്‍ ആവശ്യപ്പെട്ടതായാണ് കടയുടമകള്‍ പറയുന്നത്.
kerala
കനത്ത മഴ തുടരുന്നു; കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കാറിനു മുകളിലേക്ക് മരം വീണു, വിവിധയിടങ്ങളില്‍ നാശനഷ്ടം
എറണാകുളം കളമശ്ശേരിയില്‍ ഓട്ടോക്ക് മുകളില്‍ മരം കടപുഴകി വീണു.

സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ വിവിധയിടങ്ങളില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചതായി റിപ്പോര്‍ട്ട്. കോഴിക്കോട് ചേവായൂരില്‍ ഓടിക്കൊണ്ടിരുന്ന കാറിനു മുകളിലേക്ക് മരം വീണു. ആളപായമില്ല. പ്രദേശത്ത് വന്‍ ഗതാഗതകുരുക്കുണ്ട്. എറണാകുളം കളമശ്ശേരിയില്‍ ഓട്ടോക്ക് മുകളില്‍ മരം കടപുഴകി വീണു. ബസ് കാത്തിരിപ്പ് കേന്ദ്രം, ഓട്ടോ സ്റ്റാന്‍ഡ് എന്നിവയ്ക്ക് മുന്നിലാണ് മരം വീണത്. ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് മരം മുറിച്ചുമാറ്റി. ആര്‍ക്കും പരിക്കില്ല.
അമ്പലപ്പുഴ – തിരുവല്ല സംസ്ഥാന പാതയിലും മരം കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു. ആലപ്പുഴ തലവടിയില്‍ വീടിനു മുകളില്‍ മരം വീണ് വീട് ഭാഗികമായി തകര്‍ന്നു. ഇരുപതില്‍ചിറ ഗീതാകുമാരിയുടെ വീടിന് മുകളിലേക്കാണ് ആഞ്ഞിലി മരം കടപുഴകി വീണത്.
വൈകുന്നേരത്തോടെ പെയ്ത കനത്തമഴയിലും കാറ്റിലും കൊല്ലം കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിലെ പാര്‍ക്കിംഗ് ഗ്രൗണ്ടിലെ പന്തല്‍ പൊളിഞ്ഞുവീണു. പാര്‍ക്ക് ചെയ്തിരുന്ന മൂന്ന് കാറുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. ക്ഷേത്രോത്സവത്തിന് സ്ഥാപിച്ചിരുന്ന പന്തലാണ് തകര്‍ന്ന് വീണത്.
-
kerala2 days ago
സഊദി ഗവ. അതിഥിയായി സാദിഖലി തങ്ങള്‍ ഹജ്ജിന്
-
kerala3 days ago
ആശാ വര്‍ക്കര്‍മാരുടെ സമരം; നൂറാം ദിവസത്തില്‍ 100 പന്തം കൊളുത്തി പ്രതിഷേധം
-
india2 days ago
ഐഎസ്ഐ ഏജന്റുമായി രഹസ്യ ചാറ്റ്; ഓപ്പറേഷന് സിന്ദൂറിന്റെ നിര്‍ണ്ണായക വിവരങ്ങള്‍ കൈമാറി’; ജ്യോതി മല്‍ഹോത്രയ്ക്കെതിരെ ഗുരുതര കണ്ടെത്തല്‍
-
kerala2 days ago
പിണറായിയുടെ കൂറ്റന്‍ ഫ്ളക്സിന് 15 കോടി; ധൂര്‍ത്ത് കൊണ്ട് ആറാടി സര്‍ക്കാര്‍ വാര്‍ഷികാഘോഷം
-
india2 days ago
വഖഫ് പ്രക്ഷോഭം; തെലങ്കാനയിലെ വാറങ്കലില്‍ വഖഫ് ഭേദഗതി നിയമത്തിനെതിരെ അണിനിരന്ന് ആയിരങ്ങള്‍
-
kerala2 days ago
ചാവക്കാടും ആറുവരി പാതയില്‍ വിള്ളല്‍ രൂപപ്പെട്ടു
-
kerala2 days ago
ദേശീയപാത തകര്‍ച്ച: ഗഡ്കരിയെ നേരില്‍ കണ്ട് ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി
-
kerala2 days ago
റാപ്പ് സംഗീതത്തിന് പട്ടിക ജാതി പട്ടിക വര്‍ഗ വിഭാഗവുമായി പുലബന്ധമില്ല; വേടനെതിരെ വിവാദ പ്രസ്താവനയുമായി കെ.പി ശശികല