india
മോദിയുടെ ഫോട്ടോ പതിച്ച അരിച്ചാക്കുകള്‍, രാജസ്ഥാനില്‍ മാത്രം ചിലവാകുക 13. 29 കോടി
തെരഞ്ഞെടുപ്പിന് മുന്നോടിയായി രാജ്യത്തുടനീളം വിതരണം ചെയ്യുന്ന റേഷനരിയുടേയും ഭക്ഷ്യധാന്യങ്ങളുടേയും ചാക്കുകളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രിന്റ് ചെയ്ത ഫോട്ടോകള്‍ ഉള്‍പ്പെടുത്താന്‍ ഫുഡ് കോര്പ്പറേഷന് ഓഫ് ഇന്ത്യ തീരുമാനിച്ചതായ വാര്‍ത്തകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം പ്രിന്റ് ചെയ്ത അരിച്ചാക്കുകള്‍ക്ക് രാജസ്ഥാനില്‍ മാത്രം ചിലവാകുന്നത് 13. 29 കോടി രൂപ. അരി ഉള്‍പ്പെടെയുള്ള ഭക്ഷ്യ ധാന്യ ചാക്കുകളില്‍ മോദിയുടെ ചിത്രം പ്രിന്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ചിലവാകുന്ന തുക എത്രയാണെന്ന് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് അജയ് ബോസ് എന്നയാള്‍ നല്കിയ വിവരാവകാശ അപേക്ഷയിലാണ് തുക സംബന്ധിച്ച വിവരം വെളിപ്പെടുത്തിയത്.
മോദിയുടെ ചിത്രം പ്രിന്റ് ചെയ്ത ഒരു ചാക്കിന് 12.375 രൂപ പ്രകാരം 1,07,45,168 ചാക്കുകള്‍ പ്രിന്റ് ചെയ്യുന്നതിന് 13.29 കോടി രൂപ ചിലവുവരുമെന്നാണ് ജയ്പൂരിലെ എഫ്.സി.ഐ നല്കിയ മറുപടിയെന്ന് ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു.2024 ജനുവരി 12 ന് ഫുഡ് കോര്പ്പറേഷന് ഓഫ് ഇന്ത്യ ഇറക്കിയ സര്‍ക്കുലറിലാണ് മോദിയുടെ ചിത്രം പ്രിന്റു ചെയ്ത ലാമിനേറ്റഡ് ബാഗുകള്‍ക്കായുള്ള ടെന്‍ഡറുകള്‍ നല്കാന് എഫ്.സി.ഐ 26 റീജ്യണല്‍ ഓഫീസുകളോട് ആവശ്യപ്പെട്ടത്.
തെരഞ്ഞെടുപ്പിന് മുന്നോടിയായി രാജ്യത്തുടനീളം വിതരണം ചെയ്യുന്ന റേഷനരിയുടേയും ഭക്ഷ്യധാന്യങ്ങളുടേയും ചാക്കുകളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രിന്റ് ചെയ്ത ഫോട്ടോകള്‍ ഉള്‍പ്പെടുത്താന്‍ ഫുഡ് കോര്പ്പറേഷന് ഓഫ് ഇന്ത്യ തീരുമാനിച്ചതായ വാര്‍ത്തകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശപ്രകാരമായിരുന്നു ഇത്തരത്തില്‍ മോദി ചിത്രമുള്ള അരിച്ചാക്കുകള്‍ തയ്യാറാക്കുന്നത്. തുടര്‍ന്ന് മോദിയുടെ ചിത്രം ആലേഖനം ചെയ്ത ലാമിനേറ്റഡ് ബാഗുകള്‍ തയ്യാറാക്കുന്നതിനുള്ള ടെന്‍ഡറുകള്‍ വിളിക്കാന്‍ ആവശ്യപ്പെട്ട് എഫ്.സി.ഐ സര്‍ക്കുലര്‍ ഇറക്കി. പി.എം.ജി.കെ.എ.വൈയുടെ കീഴില്‍, അന്ത്യോദയ അന്ന യോജന (എ.എ.വൈ), മുന്‍ഗണനാ കുടുംബങ്ങള്‍ (പി.എച്ച്.എച്ച്) എന്നിവരുള്‍പ്പെടെ 81.35 കോടി ഗുണഭോക്താക്കള്‍ക്കാണ് സൗജന്യ ഭക്ഷ്യധാന്യങ്ങള്‍ നല്‍കുന്നത്.
2020-21, 2021-22 സാമ്പത്തിക വര്‍ഷങ്ങളില്‍ പി.എം.ജി.കെ.എ.വൈ പ്രകാരം 75 കോടിയിലധികം ആളുകള്‍ക്ക് സൗജന്യ ഭക്ഷ്യ ധാന്യം നല്‍കിയിട്ടുണ്ടെന്നാണ് കേന്ദ്ര സര്‍ക്കാര്‍ അവകാശപ്പെടുന്നത്.
രാജസ്ഥാന് ആസ്ഥാനമായുള്ള സലാസര്‍ ടെക്നോടെക്സ് പ്രൈവറ്റ് ലിമിറ്റഡ്, രാജസ്ഥാന് ഫ്ലെക്സിബിള്‍ പാക്കേജിംഗ് ലിമിറ്റഡ്, അലയന്‍സ് പോളിസാക്സ് പ്രൈവറ്റ് ലിമിറ്റഡ്, ഗുജറാത്ത് ആസ്ഥാനമായുള്ള മോര് ടെക്ഫാബ് പ്രൈവറ്റ് ലിമിറ്റഡ്, ഗുജറാത്ത് ബ്ലാസ്റ്റ് ഇന്‍ഡസ്ട്രീസ് എന്നീ അഞ്ച് കമ്പനികള്‍ക്കാണ് രാജസ്ഥാനിലെ ടെന്‍ഡറുകള്‍ നല്‍കിയിരിക്കുന്നത്.
രാജസ്ഥാന് ഒരു ബാഗിന് 12.375 രൂപ നിരക്കില്‍ കരാര്‍ നല്കിയപ്പോള് നാഗാലാന്‍ഡ് ഒരു കമ്പനിക്ക് മാത്രമാണ് കരാര്‍ നല്‍കിയത്. രാജസ്ഥാന് ഫ്ലെക്സിബിള്‍ പാക്കേജിംഗ് ഒരു ബാഗിന് 9.30 രൂപ നിരക്കാണ് ഈടാക്കുന്നതെന്ന് ദിമാപൂരിലെ FCI യുടെ റീജിയണല്‍ ഓഫീസ് ആര്.ടി.ഐ മറുപടിയില്‍ പറഞ്ഞു.
‘2020 ല്‍ പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന വഴി ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്തത് സാധാരണ ചാക്കുകളിലായിരുന്നു. കൊവിഡ് സമയങ്ങളിലൊക്കെ ഇത്തരത്തില്‍ തന്നെയാണ് ഭക്ഷ്യധാന്യങ്ങള്‍ എത്തിച്ചത്. രാഷ്ട്രീയ നേതാക്കളുടെ ചിത്രമുള്‍പ്പെടുത്തി ബാഗുകള്‍ ബ്രാന്‍ഡ് ചെയ്യാന്‍ തുടങ്ങിയത് 2024 മുതലാണ്,’ ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയത്തിലെ ഒരു ഉദ്യോഗസ്ഥന് ദി ഹിന്ദുവിനോട് പറഞ്ഞത്. അതേസമയം മോദിയുടെ ചിത്രം ബ്രാന്‍ഡ് ചെയ്ത ബാഗുകള്‍ക്ക് ഓര്‍ഡര്‍ നല്കുന്നതില് നിന്ന് കേരളം പിന്മാറിയേക്കുമെന്നും ഈ ഉദ്യോഗസ്ഥന് പറഞ്ഞു.
രാജസ്ഥാനും നാഗാലാന്‍ഡും സപ്ലൈ ഓര്‍ഡറുകള്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍ മഹാരാഷ്ട്രയില്‍ ഇപ്പോഴും ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായിട്ടില്ല. ദല്‍ഹി എഫ്.സി.ഐയുടെ റീജ്യണല്‍ ഓഫീസും കണക്കുകള്‍ നല്‍കിയിട്ടില്ല, അദ്ദേഹം പറഞ്ഞു. അതേസമയം 1.14 കോടി ചാക്കുകള്‍ വിതരണം ചെയ്യുന്നതിനായി തമിഴ്നാട് ടെന്‍ഡര്‍ വിളിച്ചിട്ടുണ്ട്.
‘ഭക്ഷ്യധാന്യങ്ങള്‍ക്കാവശ്യമായ ലാമിനേറ്റഡ് റേഷന്‍ ബാഗുകള്‍ക്കുള്ള ടെന്‍ഡര്‍ നമ്പര്‍ GEM/2024/B/4481689 2024 ജനുവരി 13-ന് നടന്നിട്ടുണ്ട്. ഓര്‍ഡറുകള്‍ ഇനിയും പൂര്‍ത്തിയായിട്ടില്ല, എന്നാണ് തമിഴ്നാട്ടിലെ എഫ്സിഐയുടെ റീജിയണല്‍ ഓഫീസ് വിവരാവകാശനിയമപ്രകാരമുള്ള ചോദ്യത്തിന് മറുപടിയായി നല്‍കിയത്.
അതേസമയം അരിചാക്കുകളിലും ഭക്ഷ്യധാന്യങ്ങളിലും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം പതിക്കുന്നതിനെതിരെ വലിയ വിമര്‍ശനങ്ങള്‍ കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നിന്നും ഉയര്‍ന്നിട്ടുണ്ട്.
അരി ജനങ്ങളുടെ അവകാശമാണെന്നും അത് ഔദാര്യമല്ലെന്നുമാണ് ആളുകള്‍ അഭിപ്രായപ്പെടുന്നത്. രാജസ്ഥാനില്‍ മാത്രം ഒരു കോടിയിലേറെ രൂപ മോദിയുടെ ചിത്രം പ്രിന്റ് ചെയ്യുന്നതിന് ചിലവാകുമെങ്കില് 28 സംസ്ഥാനങ്ങള്‍ക്കും, 7 കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കും കൂടി എത്ര തുക ഇതിനായി വിനിയോഗിക്കേണ്ടി വരുമെന്ന ചോദ്യമാണ് ഉയരുന്നത്.
റേഷന്‍ കടകള്‍ക്ക് മുമ്പില്‍ പ്രധാനമന്ത്രിയുടെ ചിത്രമുള്ള സെല്‍ഫി പോയിന്റുകള്‍ സ്ഥാപിക്കണമെന്ന് നേരത്തെ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. കേരളവും പശ്ചിമബംഗാളുമുള്‍പ്പെടെയുള്ള ചില സംസ്ഥാനങ്ങള്‍ അതിനെതിരെ രംഗത്തെത്തുകയും മോദിയുടെ ചിത്രം പ്രദര്‍ശിപ്പിക്കില്ലെന്ന് അറിയിക്കുകയും ചെയ്തിരുന്നു.
ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ഇത് തെരഞ്ഞെടുപ്പ് പ്രചരണത്തിന് വേണ്ടിയുള്ളതാണെന്നും തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കുന്ന കാര്യം പരിശോധിക്കുമെന്നും കേരളം അറിയിച്ചിരുന്നു
india
ഇന്ത്യയിലെ 61 ശതമാനം പ്രദേശവും ഭൂകമ്പ സാധ്യതയില്‍
രാജ്യത്തെ പുതിയ ഭൂകമ്പ ഡിസൈന്‍ കോഡ് അനുസരിച്ചാണ് ഈ നിഗമനം.
എവറസ്റ്റ് പുതിയ സീസ്മിക് സൊണേഷന്‍ മാപ്പില്‍ ഭൂകമ്പ സാധ്യത കൂടിയ മേഖലയില്‍ ഉള്‍പ്പെട്ടതിനാല്‍ ഇന്ത്യയിലെ 61 ശതമാനം പ്രദേശവും ഭൂകമ്പ സാധ്യതയില്‍. ഇതനുസരിച്ച് രാജ്യത്തെ 75 ശതമാനം ജനങ്ങളും ജീവിക്കുന്നത് ഭുകമ്പ സാധ്യതാ മേഖയിലാണ്. രാജ്യത്തെ പുതിയ ഭൂകമ്പ ഡിസൈന്‍ കോഡ് അനുസരിച്ചാണ് ഈ നിഗമനം.
നേരത്തെ ഹൈ റിസ്ക് സോണ്‍ നാലിലും അഞ്ചിലുമായി മാറിമാറി നിന്ന ഹിമാലയം ഇന്ന് അഞ്ചിലാണ് കാണുന്നത്. വാദിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹിമാലയന്‍ ജിയോളജി ഡയറക്ടറും നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്മോളജി മുന്‍ ഡയറക്ടറുമായ വിനീത് ഗെലോട്ടിന്റെ നേതൃത്വത്തിലാണ് പുതിയ മാപ്പ് തയ്യാറാക്കിയത്. നിലവില്‍ ഹിമാലയത്തില്‍ വന്‍ തോതിലുള്ള ഭൂകമ്പം സംഭവിച്ചിട്ട് 200 വര്‍ഷം കഴിഞ്ഞു. ഇന്ത്യയുടെ സാധ്യത കഴിഞ്ഞ ദശകത്തില്‍ കൂടുതലായി വര്‍ധിച്ച് കാണുന്നു.
ഹിമായലയത്തിന് ചുറ്റുമുള്ള പ്രദേശത്ത് സാധ്യത തെക്കോട്ട് വര്‍ധിച്ച് ഹിമാലയത്തിന്റെ മുന്‍ ഭാഗത്തായാണ് കാണുന്നത്. ഡെറാഡൂണിലെ മൊഹന്ദില്‍ തുടങ്ങി ഹിമാലയന്‍ ബെല്‍റ്റിലാകെ ഒരുപോലെയാണ് ഇതെന്ന് മുതിര്‍ന്ന ശാസ്ത്രജ്ഞര്‍ പറയുന്നതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഈ മേഖലകളിലുള്ളവര്‍ നഗരങ്ങള്‍ പ്ലാന്‍ ചെയ്യുമ്പോള്‍ ശ്രദ്ധിക്കണമെന്ന് ഇവര്‍ മുന്നറിയിപ്പ് നല്കുന്നു. മുന്‍ സാധ്യതാ മേഖലകള്‍, പഴയ കണക്കുകള്‍, ജിയോളജി, മണ്ണ് ഘടനകള്‍ എനിങ്ങനെയുള്ള നിലവിലുളള കണക്കുകൂട്ടലുകള്‍കൊണ്ട് കാര്യമില്ലെന്നും അന്തര്‍ദേശീയമായി അംഗീകരിച്ച പുതിയ മാനദണ്ഡങ്ങളാണ് കണക്കാക്കേണ്ടതെന്നും വിദഗ്ധര്‍ പറയുന്നു.
india
അഞ്ചു വയസ്സുകാരിയെ 90,000 രൂപയ്ക്ക് വിറ്റ അമ്മാവന്; മുംബൈ പൊലീസിന്റെ സമയോചിത ഇടപെടല്‍
മഹാരാഷ്ട്രയില്‍ അമ്മയുടെ സഹോദരനും ഭാര്യയും ചേര്‍ന്ന് തട്ടിക്കൊണ്ടുപോയ അഞ്ചു വയസുകാരിയെ മുംബൈ പൊലീസ് അതിവേഗത്തില്‍ രക്ഷപ്പെടുത്തി.
മുംബൈ: മഹാരാഷ്ട്രയില്‍ അമ്മയുടെ സഹോദരനും ഭാര്യയും ചേര്‍ന്ന് തട്ടിക്കൊണ്ടുപോയ അഞ്ചു വയസുകാരിയെ മുംബൈ പൊലീസ് അതിവേഗത്തില്‍ രക്ഷപ്പെടുത്തി. 90,000 രൂപയ്ക്കാണ് കുട്ടിയെ അമ്മാവനും ഭാര്യയും ഒരു സംഘത്തിന് വിറ്റത്. പിന്നാലെ ആ സംഘം കുട്ടിയെ 1,80,000 രൂപയ്ക്ക് വീണ്ടും വില്പന നടത്തുകയും ചെയ്തു. മറുവില്പന നടത്തിയ സംഘത്തിന്റെ പക്കല്‍ നിന്നാണ് പൊലീസിന് കുട്ടിയെ കണ്ടെത്താനായത്. കൃത്യമായ സമയത്ത് നടത്തിയ ഇടപെടലാണ് കുട്ടിയുടെ ജീവന് രക്ഷിക്കാനായത്.
india
രാമക്ഷേത്ര ധ്വജാരോഹണ ചടങ്ങിലേക്ക് തന്നെ ക്ഷണിക്കാതിരുന്നത് ദലിതനായത്കൊണ്ട്; അവധേഷ് പ്രസാദ്
ബി.ജെ.പിയുടെ ഭരണഘടനാ ദിനാഘോഷം വെറും പ്രഹസനമാണെന്നും നേതാക്കള്‍ പറഞ്ഞു.
രാമക്ഷേത്ര ധ്വജാരോഹണ ചടങ്ങിലേക്ക് തന്നെ ക്ഷണിക്കാതിരുന്നത് ദലിതനായത്കൊണ്ടെന്ന് ഫൈസാബാദ് ലോക്സഭാ മണ്ഡലത്തിലെ എം.പിയായ അവധേഷ് പ്രസാദ്. ക്ഷേത്രവിഷയം രാഷ്ട്രീയവത്കരിക്കുകയാണെന്ന് സമാജ്വാദി പാര്‍ട്ടി കുറ്റപ്പെടുത്തി. ബി.ജെ.പിയുടെ ഭരണഘടനാ ദിനാഘോഷം വെറും പ്രഹസനമാണെന്നും നേതാക്കള്‍ പറഞ്ഞു.
അതേസമയം പരിപാടിയിലേക്ക് ക്ഷണിക്കാത്തതില്‍ തനിക്ക് നിരാശയുണ്ടെന്നും അവധേഷ് പ്രസാദ് പറഞ്ഞു. ‘രാമക്ഷേത്രം ധര്‍മ ധ്വജമാണ്, രാഷ്ട്രീയമല്ല’ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ദലിതനായതുകൊണ്ടാണ് തന്നെ ചടങ്ങിലേക്ക് ക്ഷണിക്കാതിരുന്നതെന്നും അവധേഷ് ആരോപിച്ചു.
ഭരണഘടനാ ദിനത്തില്‍ ബി.ജെ.പി നടത്തുന്ന ആഘോഷങ്ങള്‍ വെറും പ്രഹസനം മാത്രമാണെന്നും എസ്.പി എം.പി ആരോപിച്ചു. ഭരണഘടനയുടെ തത്വങ്ങള്‍ ബി.ജെ.പി പാലിക്കുന്നില്ലെന്നും, ദലിത് വിഭാഗക്കാരനായ തന്നെ ഒഴിവാക്കിയ നടപടി ഇതിന് ഉദാഹരണമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സ്ഥലം എംപിയെ ചടങ്ങില്‍നിന്ന് ഒഴിവാക്കിയതിനെതിരെ കോണ്‍ഗ്രസ് നേതാക്കളും വിമര്‍ശനമുയര്‍ത്തി. അവധേഷ് പ്രസാദ് ദലിത് വിഭാഗത്തില്‍ നിന്നുള്ള എം.പിയായതുകൊണ്ടാണ് ക്ഷേത്ര ചടങ്ങില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെട്ടതെന്ന് കോണ്‍ഗ്രസ് നേതാവ് ഇമ്രാന് മസൂദ് ആരോപിച്ചു.
-
News2 days agoമുന്‍ പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന് കൊല്ലപ്പെട്ടെന്ന് അഭ്യൂഹം; പ്രതികരിക്കാതെ ജയില്‍ അധികൃതര്‍
-
kerala2 days agoആരോഗ്യ പ്രശ്നം; വേടനെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു
-
kerala21 hours agoലേബര്‍ കോഡും പിഎം ശ്രീ പോലെ എല്‍ഡിഎഫിലറിയിക്കാതെ ഒളിച്ചുകടത്തി; വി.ഡി സതീശന്
-
kerala23 hours agoപാലക്കാട് തെരുവുനായ ആക്രമണത്തില്‍ നാലുവയസ്സുകാരന് ഗുരുതര പരിക്ക്
-
india3 days agoപരീക്ഷാഫലത്തെ തുടര്‍ന്ന് ഹൈദരാബാദില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചു
-
kerala2 days ago‘തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഐപിഎസ് വേണ്ട’; ബിജെപി സ്ഥാനാർഥി ആർ ശ്രീലേഖക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ
-
india3 days agoഉത്തര്‍പ്രദേശില്‍ വീണ്ടും ബിഎല്‍ഒ ആത്മഹത്യ; രണ്ടാഴ്ചയ്ക്കിടെ ആറാമത്തെ സംഭവം
-
kerala23 hours agoഅറസ്റ്റിലായ യുവതിയെ പീഡിപ്പിച്ചു; ഡിവൈഎസ്പിക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ച് സിഐയുടെ ആത്മഹത്യാക്കുറിപ്പ്

