kerala

വട്ടപ്പാറയില്‍ ചരക്ക് ലോറി വീണ്ടും മറിഞ്ഞു; കഴിഞ്ഞദിവസം അപകടത്തില്‍പ്പെട്ട അതേ സ്ഥലത്ത്

By webdesk14

March 23, 2023

വളാഞ്ചേരി വട്ടപ്പാറയില്‍ വീണ്ടും അപകടം. നിയന്ത്രണം വിട്ട ലോറി വളവില്‍ മറിഞ്ഞു. വ്യാഴാഴ്ച 12.20 ഓടെയാണ് അപകടം.ലോറിക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ഒരു മാസത്തിനിടെ ഒന്‍പത് അപകടങ്ങളാണ് ഈ വളവില്‍ ഉണ്ടായത്. വെള്ളിയാഴ്ച പുലര്‍ച്ചെയുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. കോഴിക്കോട് നിന്ന് എറണാകുളത്തേക്ക് ഉള്ളി കയറ്റി വരികയായിരുന്ന ലോറി വളവില്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. പിന്നീട് ശനിയാഴ്ച രാത്രി ഇതേ സ്ഥലത്ത് വീണ്ടും അപകടമുണ്ടായി.

വട്ടപ്പാറ വളവില്‍ അപകടങ്ങള്‍ പതിവായിട്ടും പരിഹാര നടപടികള്‍ അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ലെന്ന് പ്രദേശവാസികള്‍ ചൂണ്ടിക്കാട്ടി.അപകടം ഒഴിവാക്കാന്‍ ബൈപ്പാസ് നിര്‍മാണം തുടങ്ങി. രാത്രികാലങ്ങളില്‍ വളവില്‍ ചരക്ക് വാഹനങ്ങളാണ് അപകടത്തില്‍പ്പെടുന്നത്.