ആട് 2 വിനെ പ്രൊമോട്ട് ചെയ്ത നടന്‍ അജുവര്‍ഗ്ഗീസിന് നേരെ മമ്മുട്ടി ആരാധകരുടെ സൈബര്‍ ആക്രമണം. അജുവര്‍ഗ്ഗീസ് അതിഥി താരമായെത്തുന്ന ജയസൂര്യ ചിത്രത്തെക്കുറിച്ചുള്ള കമന്റ്‌സ് ഷെയര്‍ ചെയ്യുകയായിരുന്നു അജുവര്‍ഗ്ഗീസ്. ഇത് മമ്മുട്ടി ആരാധകരെ ചൊടിപ്പിക്കുകയും താരത്തിനെതിരെ തെറിവിളി നടത്തുകയുമായിരുന്നു. തെറിവിളി മൂത്തപ്പോള്‍ പ്രതികരിച്ച് അജുവര്‍ഗ്ഗീസ് തന്നെ രംഗത്തെത്തി. എന്തു പറഞ്ഞാലും തെറിവിളിയാണ് കിട്ടുന്നതെന്ന് അജുവര്‍ഗ്ഗീസ് പറഞ്ഞു. ഒപ്പം എന്ന സിനിമ മുതല്‍ ഞാന്‍ കാണുന്നതാണ്, ഞാന്‍ ചെറിയ ഭാഗമായ ഒപ്പം, വില്ലന്‍, ഇപ്പോള്‍ ആട് 2. എന്ത് പ്രൊമോട്ട് ചെയ്താലും തെറി. ആയിക്കോട്ടെ-എന്നായിരുന്നു താരത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്. മമ്മുട്ടിയുടെ പുതിയ ചിത്രമായ മാസ്റ്റര്‍പീസും ആട് 2വുമെല്ലാം ഒരേ സമയത്താണ് റിലീസ് ചെയ്തിരിക്കുന്നത്. മാസ്റ്റര്‍പീസിനെ പ്രോല്‍സാഹിപ്പിക്കാതെ ആട് 2വിനെ പ്രോല്‍സാഹിപ്പിച്ചതാണ് ആക്രമണത്തിന് കാരണമായത്.

അജുവര്‍ഗ്ഗീസിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ഒപ്പം എന്ന സിനിമ മുതല്‍ ഞാന്‍ കാണുന്നതാണ്, ഞാന്‍ ചെറിയ ഭാഗമായ ഒപ്പം, വില്ലന്‍, ഇപ്പോള്‍ ആട് 2. എന്ത് പ്രൊമോട്ട് ചെയ്താലും തെറി. ആയിക്കോട്ടെ !!!