കോഴിക്കോട്: ക്വാറി ബിസിനസില്‍ പങ്കാളിയാക്കാമെന്ന പേരില്‍ കര്‍ണാടകയില്‍ പണം തട്ടിയെടുത്ത കേസില്‍ പി.വി അന്‍വര്‍ എംഎല്‍എക്കെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്ത്.

മലപ്പുറം സ്വദേശിയായ സലീമാണ് അന്‍വറിനെതിരെ ആരോപണവുമായി രംഗത്തുവന്നിരുന്നത്. ഇയാളില്‍ നിന്ന് പത്തു ലക്ഷം രൂപ അന്‍വര്‍ കൈപ്പറ്റിയതിന്റെ രേഖകളാണ് ഇപ്പോള്‍ പുറത്തുവന്നത്.

ബാങ്ക് വഴിയാണ് സലിമില്‍ നിന്ന് അന്‍വര്‍ പണം കൈപ്പറ്റിയത്. 2012 ജനുവരി അഞ്ചിനാണ് ഇടപാട് നടന്നതായി പറയപ്പെടുന്നത്. അഞ്ചു ലക്ഷം രൂപയുടെ രണ്ടു ചെക്കുകളായാണ് പണം വാങ്ങിയത്.

ആക്‌സിസ് ബാങ്കിന്റെ മഞ്ചേരിയിലെ അക്കൗണ്ടിലേക്കാണ് തുക എത്തിയത്. ഇതോടെ അന്‍വര്‍ എംഎല്‍എയുടെ വാദം പൊളിയുകയാണ്.