മുംബൈ: ടെലിവിഷന്‍ താരം കരണ്‍ പരഞ്ജപ്പയെ മുംബൈയിലെ വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സഹതാരങ്ങളാണ് നടന്റെ മരണവാര്‍ത്ത പുറത്തുവിട്ടത്. അമ്മ മരണ വിവരം സ്ഥിരീകരിച്ചു.

മരണകാരണം എന്താണെന്ന് വ്യക്തമല്ല. ദില്‍ മില്‍ ഗയെ എന്ന പരമ്പരയില്‍ കരണ്‍ അവതരിപ്പിച്ച ജിഗ്നേഷ് എന്ന കഥാപാത്രം ഏറെ ശ്രദ്ധേയമായിരുന്നു.