തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ മരണത്തിന് ശേഷം ഉടലെടുത്ത് ആഭ്യന്തര പ്രശ്‌നങ്ങള്‍ മൂലം ഭിന്നിച്ചു നില്‍ക്കുന്ന എ.ഐ.ഡി.എം.കെയിലെ ഇരു ചേരികളും ലയിക്കാനുള്ള സാധ്യത തെളിയുന്നു. ഇ. പളനി സ്വാമിയടെയും ഒ പനീര്‍സെല്‍വത്തിന്റെയും നേതൃത്വത്തിലുള്ള ഇരു വിഭാഗങ്ങള്‍ ഒന്നിക്കുന്നതിനുള്ള സാധ്യത മുന്‍മുഖ്യമന്ത്രി ഒ പനീര്‍സെല്‍വം തന്നെയാണ് സ്ഥിരീകരിച്ചത്. കാര്യങ്ങളൊക്കെ ശരിയായ ദിശയില്‍ തന്നെയാണ് പോകുന്നത്. രണ്ടു ദിവസങ്ങള്‍ക്കുള്ളില്‍ നിങ്ങള്‍ക്ക് നല്ല വാര്‍ത്ത കേള്‍ക്കാനാകുമെന്നാണ് ശുഭപ്രതീക്ഷ. പനീര്‍ശെല്‍വം പറഞ്ഞു.