ന്യൂഡല്‍ഹി: രാഹുല്‍ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് ചുമതലയേല്‍ക്കുന്നതോടെ ഉപാധ്യക്ഷനായി മുതിര്‍ന്ന പ്രവര്‍ത്തകസമിതി അംഗം എ.കെ ആന്റണിയെ തെരഞ്ഞെടുത്തേക്കുമെന്ന് സൂചന. നെഹ്‌റു കുടുംബവുമായുള്ള അടുപ്പവും രാഷ്ട്രീയമായി രാഹുലിനെ സഹായിക്കാനുമുള്ള പ്രാപ്തിയാണ് ആന്റണിയെ ഉപാധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കാന്‍ കാരണം. സോണിയ ഗാന്ധിയുടെ വസതിയായ 10-ജന്‍പഥില്‍ രാവിലെ പത്തരക്കു ചേരുന്ന പാര്‍ട്ടി പ്രവര്‍ത്തക സമിതി യോഗത്തില്‍ ഇതുസംബന്ധിച്ച തീരുമാനമുണ്ടായേക്കുമെന്നാണ് വിവരം. അനാരോഗ്യം കാരണം സോണിയ ഗാന്ധിക്കും മന്‍മോഹന്‍സിങിനും തിരക്കുകളില്‍ നിന്ന് പിന്‍വാങ്ങാന്‍ തീരുമാനിച്ചതോടെയാണ് പുതിയ നീക്കം.