ന്യൂഡല്‍ഹി: കഠ്‌വ, ഉന്നാവോ വിഷയങ്ങളില്‍ അമര്‍ഷം പ്രകടിപ്പിച്ച് നരേന്ദ്രമോദി സര്‍ക്കാര്‍ അനുഭാവിയും ബേട്ടി ബച്ചാവോ ബേട്ടി പഠാവോ പദ്ധതിയുടെ അംബാസിഡറുമായ അമിതാഭ് ബച്ചന്‍. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനാണ് സംഭവത്തിലെ അമര്‍ഷം അദ്ദേഹം പ്രകടിപ്പിച്ചത്. ഇത്തരം സംഭവങ്ങള്‍ രാജ്യത്ത് വളരാന്‍ അനുവദിക്കരുതെന്ന് അദ്ദേഹം വ്യക്തമാക്കി. ആ വിഷയങ്ങളെപ്പറ്റി പ്രതികരിക്കേണ്ടതാണ്. ഇത്തരം കാര്യങ്ങള്‍ ഇനി വളരാന്‍ അനുവദിച്ചു കൂടാ.
അതിദാരുണമായ സംഭവങ്ങളാണ് നടക്കുന്നത്. ബച്ചന്‍ കൂട്ടിച്ചേര്‍ത്തു. പുതിയ ചിത്രമായ 102 നോട്ട് ഔട്ട് എന്ന ചിത്രത്തിന്റെ ചിത്രീകരണ വേളയിലാണ് മാധ്യമ പ്രവര്‍ത്തകരോട് ഇക്കാര്യം പറഞ്ഞത്. കത്വ, ഉന്നാവോ വിഷയങ്ങളില്‍ പ്രതിഷേധവുമായി ഒട്ടേറെ ബൊളിവുഡ് താരങ്ങള്‍ രംഗത്തെത്തിയിരുന്നു. ദാരുണവും ലജ്ഞാകരവുമെന്നാണ് ആലിയ ഭട്ട് പ്രതികരിച്ചത്. ‘ഒരു വനിതയെന്ന നിലയിലും മനുഷ്യനെന്ന നിലയിലും ഇന്ത്യക്കാരനെന്ന നിലയിലും ഈ സംഭവങ്ങള്‍ ഹൃദയം തകര്‍ത്തുകളയുന്നു’. ആലിയ വ്യക്തമാക്കി.