മംഗളൂരു: ഗോവധ നിരോധന നിയമം പാസാക്കിയ കര്‍ണാടകയില്‍ പശുവിനെ അറുത്ത് മാംസം വിറ്റ ബജ്‌റംഗ്ദള്‍ നേതാവ് അറസ്റ്റില്‍. മോഷ്ടിച്ച പശുവിനെയാണ് ഇയാള്‍ കശാപ്പ് ചെയ്ത് വിറ്റത്. കാര്‍ക്കള ഡിവിഷന്‍ മുന്‍ കണ്‍വീനര്‍ അനില്‍ പ്രഭുവാണ് അറസ്റ്റിലായത്.

പശുക്കളെ മോഷ്ടിക്കുന്നവര്‍ക്ക് സംരക്ഷണം നല്‍കുന്നയാളാണ് അനില്‍. പണം വാങ്ങിയാണ് ഇയാള്‍ കശാപ്പുകാര്‍ക്കും മോഷ്ടാക്കള്‍ക്കും കൂട്ടു നിന്നിരുന്നത്. കഴിഞ്ഞ ദിവസം ഗോമാംസവുമായി പിടിയിലായ മുഹമ്മദ് യാസീന്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ബജ്‌റംഗ്ദള്‍ നേതാവ് പിടിയിലായത്.

പിടിയിലായ യാസീന്‍ അനില്‍ പ്രഭുവാണ് ഇതിന് തങ്ങളെ സഹായിക്കുന്നത് എന്ന് പൊലീസില്‍ മൊഴി നല്‍കി. പൊതുവിടങ്ങളില്‍ നിന്ന് പശുക്കളെ മോഷ്ടിച്ച് അറുത്ത ശേഷം വില്‍പ്പന നടത്തുന്ന സംഘത്തിനാണ് അനില്‍ ഒത്താശ ചെയ്തിരുന്നത്.