മുംബൈ: പഞ്ചാബ് നാഷണല്‍ ബാങ്ക് വായ്പ തട്ടിപ്പിന്റെ തോത് കൂടുന്നു. വജ്രവ്യാപാരിയായ നീരവ് മോദി, അമ്മാവനും ഗീതാജ്ഞലി ഗ്രൂപ്പിന്റെ പ്രമോട്ടറുമായ മെഹുല്‍ ചോക്‌സി എന്നിവര്‍ ചേര്‍ന്ന് 12, 636 കോടി രൂപ വെട്ടിച്ചുവെന്നായിരുന്നു നേരത്തെ അന്വേഷണ സംഘം കണ്ടെത്തിയിരുന്നത്. എന്നാല്‍ മെഹുല്‍ ചോക്‌സിയുടെ ഗീതാജ്ഞലി ഗ്രൂപ്പ് 942 കോടി രൂപയുടെ കൂടുതല്‍ വെട്ടിപ്പ് നടത്തിയതായി പി.എന്‍.ബി കോടതിയെ അറിയിച്ചു. മെഹുല്‍ ചോക്‌സിയുടെ ഗീതാജ്ഞലി ഗ്രൂപ്പ് 6,138 കോടി രൂപ തട്ടിച്ചുവെന്നായിരുന്നു നേരത്തെ പി.എന്‍.ബി അറിയിച്ചിരുന്നതെങ്കില്‍ ചൊവ്വാഴ്ച കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ ഇത് 7,080 കോടിയായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പുതുതായി 942 കോടിയുടെ തട്ടിപ്പു കൂടി കണ്ടെത്തിയതോടെ പി.എന്‍.ബി വായ്പ തട്ടിപ്പില്‍ നീരവ് മോദിയും മെഹുല്‍ ചോക്‌സിയുമടങ്ങുന്ന സംഘം തട്ടിച്ച തുക 13,578 കോടിയായി ഉയര്‍ന്നു