അട്ടപ്പാടിയില്‍ വീണ്ടും ശിശു മരണം.ഷോളയാര്‍ തൂവ ഊരിലെ വളളി -രാജേന്ദ്രന്‍ ദമ്പതികളുടെ 43 ദിവസം മാത്രം പ്രായമുള്ള കുഞ്ഞാണ് മരിച്ചത്.ജനിച്ച ശേഷം കുഞ്ഞ് ചിക്തസയിലിരിക്കെയാണ് അന്ത്യം.

ഈ വര്‍ഷം ഇതുവരെ 9 നവജാത ശിശുക്കളാണ് അട്ടപ്പാടിയില്‍ മരിച്ചത്. രണ്ട് ദിവസം മുമ്പ് അട്ടപ്പാടിയില്‍ ഒരു കുട്ടി കൂടെ മരണപ്പെട്ടിരുന്നു. അരിവാള്‍ രോഗം ബാധിച്ച് കിടപ്പിലായിരുന്ന കുട്ടിയുടെ അമ്മയും കഴിഞ്ഞ ദിവസം മരണപ്പെട്ടിരുന്നു.