Connect with us

kerala

പി.വി. അൻവറിന്‍റെ റിസോർട്ട്​: നീരൊഴുക്ക് തടഞ്ഞെന്ന പരാതി കലക്ടർ തീർപ്പാക്കണമെന്ന്​ ഹൈകോടതി

റിസോർട്ടിൽ അരുവികളുടെ ഒഴുക്ക്​ തടഞ്ഞ് നിർമിച്ച നാല് തടയണകൾ ഹൈകോടതി ഉത്തരവ് പ്രകാരം നേരത്തെ പൊളിച്ചിരുന്നു. ഇതിന്റെ മറവിൽ ഇരുവഴിഞ്ഞിപ്പുഴയുടെ കൈവഴിയായ കാട്ടരുവിതന്നെ മണ്ണിട്ട് മൂടിയെന്നും റോഡും ഡ്രെയ്നേജും നിർമിച്ചെന്നുമാണ്​ ഹരജിക്കാരന്‍റെ പരാതി.

Published

on

കക്കാടംപൊയിലിൽ പി.വി. അൻവർ എം.എൽ.എയുടെ ഉടമസ്ഥതയിലുള്ള റിസോർട്ടിരിക്കുന്ന സ്ഥലത്തെ അരുവികളുടെ സ്വാഭാവിക നീരൊഴുക്ക് തടസ്സപ്പെടുത്തിയെന്ന പരാതിയിൽ രണ്ട്​ മാസത്തിനകം കോഴിക്കോട്​ ജില്ല കലക്ടർ ഉചിതമായ തീരുമാനമെടുക്കണമെന്ന്​ ഹൈകോടതി.

ഗ്രീൻ മൂവ്മെന്റ് ജനറൽ സെക്രട്ടറി ടി.വി. രാജൻ നൽകിയ ഹരജിയിലാണ്​ ജസ്റ്റിസ് മുരളി പുരുഷോത്തമന്റെ ഉത്തരവ്. ഹരജിക്കാരനേയും എതിർ കക്ഷികളേയും കേട്ട് പരാതിയിൽ തീരുമാനമെടുക്കാനാണ്​ നിർദേശം.

റിസോർട്ടിൽ അരുവികളുടെ ഒഴുക്ക്​ തടഞ്ഞ് നിർമിച്ച നാല് തടയണകൾ ഹൈകോടതി ഉത്തരവ് പ്രകാരം നേരത്തെ പൊളിച്ചിരുന്നു. ഇതിന്റെ മറവിൽ ഇരുവഴിഞ്ഞിപ്പുഴയുടെ കൈവഴിയായ കാട്ടരുവിതന്നെ മണ്ണിട്ട് മൂടിയെന്നും റോഡും ഡ്രെയ്നേജും നിർമിച്ചെന്നുമാണ്​ ഹരജിക്കാരന്‍റെ പരാതി. ഇക്കാര്യത്തിൽ നടപടി ആവശ്യപ്പെട്ട് കലക്ടർക്ക്​ പരാതി നൽകിയെങ്കിലും നടപടിയുണ്ടാകാത്തതിനെ തുടർന്നാണ് ഹൈകോടതിയെ സമീപിച്ചത്​.

kerala

കശ്മീരില്‍ പട്രോളിങ്ങിനിടെ അപകടത്തില്‍ മരിച്ച മലപ്പുറം സ്വദേശി സുബേദാര്‍ കെ. സജീഷിന് വിട നല്‍കി നാട്

പതിവ് പരിശോധനയ്ക്കിടെ കാല്‍വഴുതി കൊക്കയിലേക്ക് വീണായിരുന്നു സൈനികന്‍ അപകടം.

Published

on

ജമ്മു കശ്മീരില്‍ പട്രോളിങ്ങിനിടെ അപകടത്തില്‍ മരിച്ച മലപ്പുറം സ്വദേശിയായ സൈനികന്‍ സുബേദാര്‍ കെ. സജീഷിന് വിട നല്‍കി നാട്. പതിവ് പരിശോധനയ്ക്കിടെ കാല്‍വഴുതി കൊക്കയിലേക്ക് വീണായിരുന്നു സൈനികന്‍ അപകടം. വീടിനോട് ചേര്‍ന്ന കുടുംബ ശ്മശാനത്തില്‍ ഔദ്യോഗിക ബഹുമതികളുടെ മൃതദേഹം സംസ്‌കരിച്ചു.

പ്രത്യേക വിമാനത്തില്‍ ഇന്നലെ രാത്രി കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിച്ച മൃതദേഹം….സൈനിക ഉദ്യോഗസ്ഥര്‍ ഏറ്റുവാങ്ങി. തുടര്‍ന്ന് രാത്രി പത്തോടെ ഒതുക്കുങ്ങല്‍ ചെറുകുന്നിലെ വീട്ടില്‍ എത്തിച്ചു. വീട്ടിലെത്തിയും ചെറുകുന്ന് ബാലപ്രബോധനി സ്‌കൂളിലെ പൊതുദര്‍ശനത്തിലുമായി പ്രമുഖര്‍ ഉള്‍പ്പെടെ നൂറുകണക്കിനാളുകള്‍ അന്തിമോപചാരം അര്‍പ്പിച്ചു.

Continue Reading

kerala

മഴമുന്നറിയിപ്പില്‍ മാറ്റം; അതിശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം,കൊല്ലം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.

Published

on

സംസ്ഥാനത്ത് മഴമുന്നറിയിപ്പില്‍ മാറ്റം. ജില്ലകളില്‍ അതിശക്തമായ മഴയ്ക്കാണ് സാധ്യത. തിരുവനന്തപുരം,കൊല്ലം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട,ആലപ്പുഴ,കോട്ടയം,ഇടുക്കി,എറണാകുളം ജില്ലകളില്‍ യെല്ലോ അലര്‍ട്ട്.

ഇന്നും ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നായിരുന്നു മുന്നറിയിപ്പ്. മഴമുന്നറിയിപ്പിന്റെ ഭാഗമായി ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായാണ് സംസ്ഥാനത്ത് മഴ തുടരുന്നത്. വരും ദിവസങ്ങളിലും മഴ ശക്തമായി തുടരും.

Continue Reading

kerala

തിരുവനന്തപുരത്ത് വീട്ടില്‍ പൊട്ടിത്തെറി

. ഗുരുതരമായി പൊള്ളലേറ്റ ഇയാളെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

Published

on

തിരുവനന്തപുരത്ത് വീട്ടില്‍ പൊട്ടിത്തെറി. ക്ഷേത്രത്തില്‍ ഉപയോഗിക്കുന്ന കതിനയില്‍ തീപിടിച്ചാണ് അപകടം. സംഭവത്തില്‍ കാട്ടായിക്കോണത്ത് കഴക്കൂട്ടം സ്വദേശി ബാലകൃഷ്ണന്‍ നായര്‍ക്ക് (60) പരിക്കേറ്റു. ഗുരുതരമായി പൊള്ളലേറ്റ ഇയാളെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു സംഭംവം.

കരിമരുന്ന് ഉണക്കാനിട്ടിരുന്നതിന് സമീപം ഇരുമ്പുകമ്പി കട്ടര്‍ കൊണ്ട് മുറിക്കുന്നതിനിടെ തീപ്പൊരി വീണാണ് തീപ്പിടിച്ചത്. ക്ഷേത്രത്തില്‍ ഉപയോഗിക്കാനായി കൊണ്ട് വന്ന കതിന വീട്ടില്‍ ഉണക്കാന്‍ വെയ്ക്കുകയായിരുന്നു. ക്ഷേത്രത്തില്‍ കതിന കൈകാര്യം ചെയ്യുന്നത് ഇദ്ദേഹമാണ്.

 

Continue Reading

Trending