ടെക് ഭീമനായ ആപ്പിള്‍ തങ്ങളുടെ ഓണ്‍ലൈന്‍ സ്‌റ്റോര്‍ ഇന്ത്യയില്‍ ആരംഭിച്ചു. ഐഫോണ്‍ അടക്കമുള്ള ആപ്പിള്‍ ഉത്പന്നങ്ങള്‍ റീറ്റെയ്ല്‍ സ്‌റ്റോറുകളില്‍ നേരിട്ട് ചെന്നോ, ഇ കോമേഴ്‌സ് വെബ്‌സൈറ്റുകളായ ആമസോണ്‍, ഫ്‌ലിപ്കാര്‍ട്ട് തുടങ്ങിയവയില്‍ ഓര്‍ഡര്‍ ചെയ്യുന്നതിനും പകരമായി ആപ്പിളിന്റെ സ്വന്തം വില്‍പന വെബ്‌സൈറ്റില്‍ നിന്നും തന്നെ ഓണ്‍ലൈന്‍ ആയി വാങ്ങാനുള്ള അവസരമാണ് ആപ്പിള്‍ സ്‌റ്റോര്‍ ഒരുക്കുന്നത്.

ലോകവിപണിയില്‍ ആപ്പിളിന്റെ 38മത് ഓണ്‍ലൈന്‍ സ്‌റ്റോര്‍ ആണ് ഇന്ന് ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. ഐഫോണുകള്‍, ഐപാഡുകള്‍, ആപ്പിള്‍ വാച്ച്, മാക്ബുക്ക് ഡിവൈസുകള്‍, ആപ്പിള്‍ ടിവി, ആപ്പിളിന്റെ അക്‌സെസ്സറികള്‍ എന്നിങ്ങനെ എല്ലാ ആപ്പിള്‍ ഉത്പന്നങ്ങളും ആപ്പിള്‍ സ്‌റ്റോര്‍ ഓണ്‍ലൈന്‍ വഴി വാങ്ങാം. ആപ്പിള്‍ സ്‌റ്റോര്‍ ഓണ്‍ലൈന്‍ വഴി ഓര്‍ഡര്‍ ചെയ്യുന്ന ഡിവൈസുകള്‍ 24 മുതല്‍ 72 മണിക്കൂറിനുള്ളില്‍ ബ്ലൂഡാര്‍ട്ട് കോണ്‍ടാക്റ്റ്‌ലെസ് ഡെലിവറി ഉപയോഗിച്ച് അയയ്ക്കുമെന്ന് ആപ്പിള്‍ വ്യക്തമാക്കിയിട്ടുണ്ട്.