Video Stories
മണിമണിപോലെ ഉരുട്ടിക്കൊടുക്കപ്പെടും!
ജലീല്‍ കെ. പരപ്പന
ഞൊട്ടുക, ഉലത്തല്‍, മറ്റേപ്പണി, ഓ….,ത്ഫൂ, ഒറ്റപ്പെട്ട ..തുടങ്ങിയ വാക്കുകള്‍ മലയാള ഭാഷാനിഘണ്ടുക്കളില്‍ ഉണ്ടോ എന്ന് പൊലീസിനെപോലെ അരിച്ചുപെറുക്കി മഷിയിട്ടുനാക്കിയിട്ടും കണ്ടുകിട്ടിയിട്ടില്ല. കണ്ടവര്‍ അറിയിക്കണം. പുതിയതലമുറ മലയാളിക്കുവേണ്ടി നാട്ടുഭാഷാനിഘണ്ടു ഇറക്കുന്നതിലേക്കായാണ്. വണ്‍, ടു, ത്രീ..ഒക്കെ എല്‍..കെ.ജിക്കാരുടെ പുസ്തകത്തിലുണ്ട്. തല്ക്കാലം നമ്മുടെ വൈദ്യുതിവകുപ്പുമന്ത്രി മണിയാശാനെ ആശ്രയിക്കുകയാവും ഉചിതമെന്നുതോന്നുന്നു. അങ്ങോരുടെ ജില്ലയിലാണ് ഇക്കഴിഞ്ഞ ജൂണ്‍ 21ന് ഒരു പൗരനെ ഉലക്കകൊണ്ടിടിച്ചും ഉരുട്ടിയും കാന്താരിമുളക് പ്രയോഗിച്ചുമൊക്കെ ഇരട്ടച്ചങ്കുള്ള പൊലീസ് കാലപുരിക്കയച്ചത്. ഇതേക്കുറിച്ച് ചോദിക്കാന്‍ മൈക്കുമായി ചെന്ന ചാനലുകാരനോടാണ് മണിയാശാന് ഷോക്കേറ്റതുപോലെ മേല്‍പ്രയോഗാദികള്‍ നടത്തിയത്.
താനിരിക്കുന്നിടത്ത് താനിരുന്നില്ലെങ്കില്‍ ഡാഷ് ചെന്നിരിക്കുമെന്ന പഴഞ്ചൊല്ലൊക്കെ മലയാളി മറന്നിരിക്കുന്ന സമയത്താണ് പുതിയ മണിപ്രവാളം. നമ്മുടെ പാവം പൊലീസുകാര്‍ക്ക് ഈ ഭാഷയൊന്നും അറിയത്തില്ലകേട്ടോ. അവര്‍ക്ക് ഒറ്റ ഭാഷയേ അറിയൂ- അടി, ഇടി, ഉഴിച്ചില്‍, പിഴിച്ചില്‍, ഉരുട്ടല്‍,പുരട്ടല്‍.. ഇത്യാദി ആയുര്‍വേദ ക്രിയകള്‍ മാത്രം. മുമ്പ് റാസ്കല്‍, ബാസ്റ്റാഡ് തുടങ്ങിയ ചില പദങ്ങള്‍ കേരള പൊലീസിന്റെ നിഘണ്ടുവിലുണ്ടായിരുന്നത് ഇപ്പോള്‍ പരിഷ്കരിച്ചിട്ടുണ്ട്. ബ്രിട്ടീഷ് തായ്മൊഴിയാണ്. ഇപ്പോള്‍ പറഞ്ഞാല്‍ മനുഷ്യാവകാശകമ്മീഷനുണ്ട്. തമിഴ് സംസാരിക്കുന്ന കോലാഹലമേട് രാജ്കുമാറാണ് പൊലീസുകാര്‍ വെറുതെയൊന്ന് മദ്യപിക്കുമ്പോഴേക്കും മരിച്ചുവീണത്. പൊലീസിന് തമിഴ് അറിയാത്തതുകൊണ്ട് ചോദ്യംചെയ്യല്‍ ഒഴിവാക്കി. മദ്യപിച്ചതിനെ മര്‍ദിച്ചതാണെന്ന് ഭാഷയറിയാത്ത ചില ഭരണപക്ഷ വിരോധികളും പറഞ്ഞുണ്ടാക്കി. പ്രതിയെ ചോദ്യം ചെയ്യാന്‍ വീഡിയോയുടെയും ഒളിക്യാമറയുടെയും ഉലക്കയുടെയും തൈരു ചോറിന്റെയുമൊക്കെ സ്ഥാനത്ത് കയറും ചൂരലും കാന്താരിമളകുമൊക്കെയാണ് ഇപ്പോഴത്തെ ആംസ് ആന്റ്് അമ്യൂണിഷന്‍സ്. പെണ്ണായാലും ആണായാലും പ്രത്യേക പരിശീലനം സിദ്ധിച്ച വിദഗ്ധര്‍ സേനയിലുണ്ട്.
നെടുങ്കണ്ടം പൊലീസ്സ്റ്റേഷന് മുറ്റത്ത് നല്ല ഒന്നാന്തരം പൊള്ളാച്ചി കാന്താരിമുളക് കൃഷി നടത്തുന്നത് എസ്.ഐ ഏമാന്റെ അച്ചിവീട്ടിലേക്ക് കൊണ്ടുപോകാനാണെന്ന് ധരിച്ചോ. സ്പെഷല്‍ മുളകു ചെടിയാണ്. ആശാന് ആജ്ഞാപിക്കുമ്പോള്‍ മാത്രം മുളകുപ്രയോഗം തുടങ്ങിയേക്കണം. തെളിവ് മണിമണിയായി കിട്ടും. ഇതാണ് മൂന്നാംമുറ എന്ന് പണ്ടു പറഞ്ഞ കാന്താരിമുറ. ഏതായാലും മന്ത്രി ബാലനെ മാറ്റി മണിയാശാന് കേരളഭാഷാ ഇന്‍സ്റ്റിറ്റിറ്റിയൂട്ടിന്റെ (അത് മലയാളമല്ലകേട്ടോ) അധിക ചുമതലയോടെ ആഭ്യന്തരം, സാംസ്കാരിക വകുപ്പുകളുടെ ചുമതലകൂടി കൊടുക്കണം. പൊലീസിലെ സംഗീത സംവിധായകനെ വരുത്തി ഒരുപാട്ടു ട്രൂപ്പുമാകാം: പെരിയാറിന് തീരത്ത്… ഇവിടുത്തെ പൊലീസാണ്, പോലീസ്… !
india
രൂപയ്ക്ക് റെക്കോര്‍ഡ് തകര്‍ച്ച; മൂല്യം 89.48 ആയി ഇടിഞ്ഞു
സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി
ന്യൂഡല്‍ഹി: ചരിത്രത്തില്‍ ആദ്യമായി രൂപയുടെ മൂല്യം റെക്കോഡ് തകര്‍ച്ചയില്‍. ഇന്നലെ വ്യാപാരത്തിനിടെ മൂല്യം ഇതാദ്യമായി രൂപ 89.48 വരെ ഇടിഞ്ഞു. സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി. ഇന്നലെ ഒറ്റദിവസം രൂപ ഡോളറിനെതിരെ താഴ്ന്നത് 80 പൈസയാണ്. രാവിലെ ഡോളറിനെതിരെ 3 പൈസ ഉയര്‍ന്ന് വ്യാപാരം തുടങ്ങിയ ശേഷമായിരുന്നു രൂപയുടെ വന്‍ വീഴ്ച്ച. കഴിഞ്ഞ മേയ് 8നു ശേഷം രൂപ ഒറ്റദിവസം ഇത്രയും താഴുന്നത് ആദ്യം. മേയ് 8ന് 89 പൈസ ഇടിഞ്ഞിരുന്നു. യുഎസില്‍ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യത മങ്ങിയതിനാല്‍ ഡോളര്‍ നടത്തുന്ന മുന്നറ്റത്തിലാണ് രൂപയ്ക്ക് അടിപതറിയത്. യൂറോ, യെന്‍, പൗണ്ട് തുടങ്ങി ലോകത്തെ ആറ് പ്രധാന കറന്‍സികള്‍ക്കെതിരായ യു.എസ് ഡോളര്‍ ഇന്‍ഡക്സ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പുവരെ 98ല്‍ ആയിരുന്നത് ഇപ്പോള്‍ 100ന് മുകളിലെത്തി. കേന്ദ്രബാങ്കായ യുഎസ് ഫെഡറല്‍ റിസര്‍വ് ഡിസംബറിലെ പണനയ നിര്‍ണയയോഗത്തില്‍ പലിശനിരക്ക് കുറയ്ക്കാന്‍ സാധ്യത ഇല്ല. ഇന്ത്യന്‍ ഓഹരി വിപണികള്‍ നേരിട്ട തളര്‍ച്ചയും വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ (എഫ്ഐഐ) വന്‍ തോതില്‍ ഇന്ത്യന്‍ ഓഹരികള്‍ വിറ്റൊഴിഞ്ഞതും രൂപയ്ക്ക് ആഘാതമായിട്ടുണ്ട്. 2025ല്‍ ഇതുവരെ ഇന്ത്യന്‍ ഓഹരികളില്‍ നിന്ന് ഏതാണ്ട് ഒന്നരലക്ഷം കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. ഇന്ത്യ-യുഎസ് വ്യാപാര ക്കരാറില്‍ അനിശ്ചിതത്വം വി ട്ടൊഴിയാത്തതും രൂപയ്ക്ക് കനത്ത സമ്മര്‍ദമായി. യുഎസ് പ്രസിഡന്റ് ട്രംപ് ഇന്ത്യയ്ക്ക മേല്‍ ചുമത്തിയ 50% തീരുവ കയറ്റുമതി മേഖലയെ ഉലച്ചതും വിദേശനാണയ വരുമാനം ഇടിഞ്ഞതും രൂപയുടെ മുല്യം ഇടിയാന്‍ കാരണമായി.
kerala
വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍
വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.
കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന് എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
Video Stories
ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.
-
News3 days agoഇത്യോപ്യയില്‍ അഗ്നിപര്‍വ്വത സ്ഫോടനം; കണ്ണൂർ-അബൂദബി വിമാനം വഴിതിരിച്ചുവിട്ടു, കൊച്ചിയിൽ നിന്നുള്ള രണ്ടുവിമാനങ്ങൾ റദ്ദാക്കി
-
News16 hours agoമുന്‍ പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന് കൊല്ലപ്പെട്ടെന്ന് അഭ്യൂഹം; പ്രതികരിക്കാതെ ജയില്‍ അധികൃതര്‍
-
kerala3 days agoശബരിമലയില്‍ നിന്ന് ഡ്യൂട്ടി കഴിഞ്ഞ് വാ..; സി.പി.ഒയെ ഭീഷണിപ്പെടുത്തിയ പൊലീസ് അസോ. ജില്ല സെക്രട്ടറിക്ക് സസ്പെന്ഷന്
-
kerala3 days agoവന്നത് ആളൂരിനെ കാണാന്‍, മരിച്ചത് അറിയില്ലായിരുന്നു; കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോറിനെ വിട്ടയച്ചു
-
kerala18 hours agoആരോഗ്യ പ്രശ്നം; വേടനെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു
-
gulf3 days agoസൗദിയില്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളി യുവാവ് മരിച്ചു.
-
kerala3 days agoമോഷണത്തിന് ശ്രമിച്ച പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ക്രൂരമായി മര്‍ദിച്ചു; രണ്ട് പേര് പിടിയില്‍
-
india2 days agoപരീക്ഷാഫലത്തെ തുടര്‍ന്ന് ഹൈദരാബാദില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചു

