Connect with us

Video Stories

സംഘികളുടെ ദേശസ്‌നേഹം

Published

on


ഡോ. എം കെ മുനീര്‍


ആര്‍.എസ്.എസ് ഒരു ദേശീയ പ്രസ്ഥാനമായിരുന്നു എന്നതിനേക്കാള്‍ കല്ലുവെച്ച ഒരു നുണ ഈ നൂറ്റാണ്ടിന് കേള്‍ക്കാനാവില്ല. നമ്മുടെ ജനാധിപത്യ-മതേതര ഇന്ത്യയില്‍ രാഷ്ട്ര നിര്‍മ്മാണ പ്രക്രിയയുടെ ഒരു ഘട്ടത്തിലും ആര്‍.എസ്.എസ് ഉണ്ടായിരുന്നില്ല. എന്നാല്‍, 1925-ല്‍ ആര്‍.എസ്.എസ് ജന്മമെടുത്തത് മുതല്‍ അതിന്റെ ‘ഹിന്ദുത്വ’ കൂട്ടാളികളായ വി.ഡി സാവര്‍ക്കര്‍ നേതൃത്വം നല്‍കിയ ഹിന്ദു മഹാസഭയുമായി ചേര്‍ന്നു രാവും പകലും സാമ്രാജ്യത്വവിരുദ്ധ പോരാട്ടങ്ങളെയൊക്കെ തകര്‍ക്കാന്‍ ചതിയും വഞ്ചനയും നെയ്യുകയായിരുന്നു.
ദേശീയ ഐക്യത്തിന്റെ എല്ലാ കൊടിയടയാളങ്ങളേയും അവര്‍ തൂത്തെറിഞ്ഞു. മനുസ്മൃതിയെ ഭരണഘടനയായി സ്വീകരിക്കുന്നതിനായി പോരടിച്ചു. ദേശീയ പോരാട്ടങ്ങളെ പിന്നില്‍ നിന്ന് കുത്തിയെന്ന് ആര്‍.എസ്.എസ് തന്നെ സമ്മതിച്ചിട്ടുണ്ട്. നിസ്സഹകരണ പ്രസ്ഥാനത്തേയും ക്വിറ്റ് ഇന്ത്യാ സമരത്തേയും തുരങ്കം വെച്ച സന്ദര്‍ഭങ്ങള്‍ എം.എസ് ഗോള്‍വാര്‍ക്കര്‍ തന്നെ സമ്മതിച്ചിട്ടുണ്ട്.
1942-ലെ ക്വിറ്റ് ഇന്ത്യ പ്രക്ഷോഭത്തെക്കുറിച്ച് ഗോള്‍വാര്‍ക്കര്‍ പറഞ്ഞത്: ”1942 വലിയ വൈകാരികത ജനങ്ങള്‍ക്കുണ്ടായിരുന്നു. ഏതു സമയത്തും സംഘ്പരിവാറിന്റെ പ്രവര്‍ത്തനം തടസ്സമില്ലാതെ തുടര്‍ന്നു. പക്ഷേ, സംഘാംഗങ്ങള്‍ വന്‍തോതിലുള്ള അലങ്കോലങ്ങള്‍ (ഉതല്‍ – പുതല്‍) തുടര്‍ന്നു. സംഘം ഉത്സാഹം ഇല്ലാത്ത അംഗങ്ങളുടെ സംഘടനയായിരുന്നു. അവരുടെ സംസാരം പ്രയോജനശൂന്യമായിരുന്നു. പുറത്തുള്ളവര്‍ മാത്രമല്ല അകത്തുള്ളവരും ഇങ്ങനെ സംസാരിച്ചു. അവര്‍ വല്ലാതെ വെറുപ്പ് ബാധിച്ചവര്‍ ആയിരുന്നു.”1
1960-ല്‍ ഇന്റോറില്‍ നടത്തിയ പ്രസംഗത്തില്‍ ഗോള്‍വാര്‍ക്കര്‍ പറഞ്ഞു: ”നമ്മുടെ ജനങ്ങള്‍ വലിയ ആവേശത്തില്‍ പ്രവര്‍ത്തിച്ചു. ബ്രിട്ടീഷ് ഭരണം തൂത്തെറിഞ്ഞു. പക്ഷേ, അവരുടെ ഔപചാരികമായ വിട കൊള്ളലിനു ശേഷം, ആവേശം അണഞ്ഞവരായി. സത്യത്തില്‍ ഈ വലിയ ഉന്മേഷത്തിന്റെ ആവശ്യമില്ലായിരുന്നു. നമ്മള്‍ പ്രതിജ്ഞ ചെയ്തിരുന്നത് നമ്മുടെ മതവും സംസ്‌കാരവും നിലനിന്ന് കിട്ടണമെന്ന് മാത്രമായിരുന്നു. അതിലെവിടെയും അന്ന് ബ്രിട്ടീഷുകാര്‍ നാടുവിടണമെന്ന് നമ്മള്‍ പറഞ്ഞിട്ടേയില്ല.”2
ഗോള്‍വാര്‍ക്കറിന്റെ ഗുരു ഡോ. ഹെഡ്‌ഗേവാറും ഈ ആശയക്കാരന്‍ തന്നെയായിരുന്നു. ഹെഡ്‌ഗേവാറിന്റെ ആധികാരികമായ ജീവചരിത്രത്തില്‍ പറയുന്നു. ”സംഘം ഉണ്ടാക്കിയ ശേഷം ഡോക്ടര്‍ പ്രസംഗങ്ങളില്‍ ഹിന്ദു സംഘടനയെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. ഗവണ്‍മെന്റിനെക്കുറിച്ച് (ബ്രിട്ടീഷ്) ഒരക്ഷരം ഉരിയാടാറില്ലായിരുന്നു.”3
സാവര്‍ക്കാറിന്റെ ഹിന്ദു മഹാസഭ ബ്രിട്ടീഷുകാരുടെ പാദസേവകരായി മാറി. അദ്ദേഹം ഹിന്ദുക്കളോട് ആഹ്വാനം ചെയ്തു: ബ്രിട്ടീഷ് പട്ടാളത്തിലും നാവികസേനയിലും ലക്ഷക്കണക്കിന് ഹിന്ദു സംഘബോധമുള്ള ഹൃദയത്തോടെ നയിക്കണം; വ്യോമസേനയില്‍ ഹിന്ദു പോരാളികളെ കൊണ്ട് നിറയട്ടെ.”
ആര്‍.എസ്.എസ് ദേശീയ പതാകയെ മോശമായ ശകുനവും രാജ്യത്തിന് ഹാനികരമായും കണ്ടു. ഇതിന് പുറമെ പുരാതനഭാരതത്തിലെ ഭരണഘടനയായ മനുസ്മൃതിയെക്കുറിച്ച് ഒന്നു പറയാത്ത ഇന്ത്യന്‍ ഭരണഘടനക്കെതിരേയും ആഞ്ഞടിച്ചു. നവംബര്‍ 26, 1949-ല്‍ ഭരണഘടനാ നിര്‍മ്മാണസഭ ഇന്ത്യന്‍ ഭരണഘടന പൂര്‍ത്തീകരിച്ചു. നവംബര്‍ 30 (1949)-ല്‍ പുറത്തിറങ്ങിയ ഓര്‍ഗനൈസര്‍ എഴുതി: ”നമ്മുടെ ഭരണഘടനയില്‍ മനുസ്മൃതിയെ പരാമര്‍ശിച്ചതേയില്ല. ഇത് സ്പാര്‍ട്ടയിലെ ലുക്കുര്‍ഗസിനും പേര്‍ഷ്യയിലെ സോളോനും മുമ്പേ രചിക്കപ്പെട്ടതാണ്. ലോകം മുഴുവന്‍ മനുസ്മൃതിയിലെ നിമയങ്ങളെ അത്ഭുതത്തോടെയാണ് കണ്ടത്. പക്ഷേ, നമ്മുടെ ഇന്ത്യയിലെ വിദ്വാന്മാര്‍ക്ക് ഇത് ഒന്നുമല്ല എന്ന് തോന്നുന്നു. 4
സ്വാതന്ത്ര്യത്തിന്റെ ദിവസം രാവിലെ (ആഗസ്ത് 14, 1947) ഇറങ്ങിയ ‘ഓര്‍ഗനൈസര്‍’ ദേശീയ പതാകയെ പുച്ഛിച്ചു ഒരു ലേഖനമെഴുതി. ”ഒരു വിധിയുടെ തൊഴിയില്‍ അധികാരത്തില്‍ വന്നവര്‍ നമ്മുടെ കൈയിലേക്ക് ഒരു ത്രിവര്‍ണപതാക തന്നിരിക്കുന്നു. ഇതിനെ ഹിന്ദുക്കള്‍ ബഹുമാനിക്കരുത്, അംഗീകരിക്കരുത്. മൂന്ന് എന്നത് തന്നെ വിനാശകരമാണ്. മൂന്ന് നിറമുള്ള പതാക മനുഷ്യരില്‍ മാനസികപ്രശ്‌നങ്ങളാണ് ഉണ്ടാകുക. അത് രാജ്യത്തിന് ഹാനികരമാണ്.”5
സംഘ്പരിവാറിന്റെ മൃദുസമീപനരീതി ബ്രിട്ടീഷുകാരും തിരിച്ചറിഞ്ഞു. ആന്റേഴ്‌സണും ഡാമ്‌ലേയും ഇത് രേഖപ്പെടുത്തിയിട്ടുണ്ട്: ”ഗോള്‍വാര്‍ക്കര്‍ വ്യവസ്ഥാരൂപമായ നിര്‍വ്വചനത്തിന്മേല്‍ വരുന്ന വിപ്ലവകാരിയല്ല”.
ബ്രിട്ടീഷുകാര്‍ ഇതറിഞ്ഞു; 1943-ലെ ഒരു ഔദ്യോഗിക റിപ്പോര്‍ട്ടില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തനത്തെക്കുറിച്ച് ആഭ്യന്തരവകുപ്പ് പറഞ്ഞത്: ”ആര്‍.എസ്.എസ് എന്ന സംഘടന നിലവിലുള്ള നിയമവ്യവസ്ഥയ്ക്ക് ഒരു അപകടമാണെന്ന് കരുതാനാകില്ല.”6
1942-ല്‍ ക്വിറ്റ് ഇന്ത്യാസമരത്തിനു ശേഷം നടന്ന കലാപത്തെക്കുറിച്ച് ബോംബെ ആഭ്യന്തരവകുപ്പ് പറഞ്ഞത്. ”സംഘ്പരിവാര്‍ വളരെ കൃത്യമായി നിയമത്തിന്റെ ചട്ടക്കൂട്ടില്‍ നിന്നു. അവര്‍ 1942ല്‍ നടന്ന സംഘര്‍ഷത്തില്‍നിന്ന് പൂര്‍ണ്ണമായും വിട്ടുനിന്നു. 1880-ല്‍ മുസ്‌ലിംകള്‍ക്കെതിരെ നടന്ന ഗോവധ നിരോധന പ്രക്ഷോഭങ്ങളില്‍ നിന്നും ആക്രമണങ്ങളില്‍ നിന്നും ബ്രിട്ടീഷ് കണ്‍ടോണ്‍മെന്റിനെ ഒഴിവാക്കിക്കൊടുത്തു. അവിടെ വലിയ അളവില്‍ ഗോക്കളെ കശാപ്പ് ചെയ്തു ബ്രിട്ടീഷുകാര്‍ ആഘോഷിച്ചു” ബിപിന്‍ ചന്ദ്രയുടെ രീാാൗിമഹശാെ ശി ാീറലൃി ശിറശമയില്‍ പറയുന്നു.7
സ്വാതന്ത്ര്യസമര കാലഘട്ടത്തില്‍ ബ്രിട്ടീഷ് പാദസേവ ചെയ്ത സംഘപരിവാര്‍ ഇന്ന് ദേശീയതാബോധത്തെക്കുറിച്ച് സംസാരിക്കുന്നതും, സ്വാതന്ത്ര്യ സമരകാലത്ത് കല്‍ത്തുറുങ്കില്‍ കിടന്ന ജവഹര്‍ലാലിനെ അടക്കം അപമാനിക്കുകയും ചെയ്യുന്നത് കൃത്യമായ സ്യൂഡോ നാഷണലിസ (ുലൌറീ ിമശേീിമഹശാെ)മല്ലാതെ മറ്റെന്താണ്. 4, ജൂലൈ 1911-ല്‍ അന്തമാനില്‍ സെല്ലുലാര്‍ ജയില്‍ കൊണ്ടുവന്നു. ആറ് മാസത്തിനുള്ളില്‍ സവാര്‍ക്കര്‍ ഒരു ദയാഹര്‍ജി കൊടുത്തു. അതില്‍ ഒരു ഭാഗം ഇങ്ങനെയാണ്: ”സര്‍ക്കാര്‍ അവരുടെ നാനാമുഖമായ ഔദാര്യത്തിലും ദയയിലും എന്നെ മോചിതനാക്കിയാല്‍ ഞാന്‍ ഏറ്റവും വിശ്വസ്തതയോടെ വാദിക്കുന്നവനും, ഭരണഘടനാ നിര്‍വഹണത്തിന് ഇംഗ്ലീഷ് ഗവണ്‍മെന്റിനോട് ഏറ്റവും കൂറുള്ളവനും അതിലൂടെ രാജ്യപുരോഗതിയ്ക്ക് യജ്ഞിക്കുന്നവനുമാകും.”8
നവംബര്‍ 14, 1913ല്‍ വൈസ്രോയി എക്‌സിക്യൂട്ടീവ് കൗണ്‍സിലിന്റെ ആഭ്യന്തരമന്ത്രി സര്‍ റജിനോള്‍ഡ് ക്രഡോക്കിനെഴുതി, ”എന്റെ പരമാവധി കഴിവിന് അനുസരിച്ച് ഞാന്‍ ഗവണ്‍മെന്റിനെ സേവിച്ചുകൊള്ളാം. വേറെ എവിടെയാണ് ഒരു പശ്ചാത്തപിക്കുന്ന പാപിയായ മകന് പോകാനുള്ളത്. സര്‍ക്കാറിന്റെ പൈതൃകകവാടത്തിലല്ലാതെ.”9
രാവുപകലും ബ്രിട്ടീഷ് പ്രകീര്‍ത്തനം പറഞ്ഞ് നടന്നവര്‍ സ്വാതന്ത്ര്യ സമരകാലത്ത് ആത്മത്യാഗം ചെയ്യുന്ന സ്വാതന്ത്ര്യസമര സഖാക്കളെ ഒറ്റുകൊടുത്തവര്‍ ഏത് പാതാളകരണ്ടി കൊണ്ടാണ് ദേശീയതയെ ഇപ്പോള്‍ കോരിയെടുക്കുന്നത്.

കുറിപ്പുകള്‍

  1. Guruji Sanghe Darshan (Hindi) Works of Golwalkar Vol. IV, Page 40
  2. Ibid 41
  3. C P Bhishikar – Sangh Vriksh Ke Baj, Dr. Keshav Baliram Hedgewar, Page 479 – 80
  4. Organiser, Nov. 30, 1949
  5. Organiser, August 14, 1947
  6. Anderson, Walter & Shridhar D Damle The RSS: A view of
    7 Bipin Chandra : Communalism in Modern India
  7. A.G Noorani: The RSS; the menace of India, P-93
  8. ibid P-94

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending