Video Stories
സംഘികളുടെ ദേശസ്നേഹം
ഡോ. എം കെ മുനീര്‍
ആര്.എസ്.എസ് ഒരു ദേശീയ പ്രസ്ഥാനമായിരുന്നു എന്നതിനേക്കാള്‍ കല്ലുവെച്ച ഒരു നുണ ഈ നൂറ്റാണ്ടിന് കേള്‍ക്കാനാവില്ല. നമ്മുടെ ജനാധിപത്യ-മതേതര ഇന്ത്യയില്‍ രാഷ്ട്ര നിര്‍മ്മാണ പ്രക്രിയയുടെ ഒരു ഘട്ടത്തിലും ആര്.എസ്.എസ് ഉണ്ടായിരുന്നില്ല. എന്നാല്‍, 1925-ല്‍ ആര്.എസ്.എസ് ജന്മമെടുത്തത് മുതല്‍ അതിന്റെ ‘ഹിന്ദുത്വ’ കൂട്ടാളികളായ വി.ഡി സാവര്‍ക്കര്‍ നേതൃത്വം നല്കിയ ഹിന്ദു മഹാസഭയുമായി ചേര്‍ന്നു രാവും പകലും സാമ്രാജ്യത്വവിരുദ്ധ പോരാട്ടങ്ങളെയൊക്കെ തകര്‍ക്കാന്‍ ചതിയും വഞ്ചനയും നെയ്യുകയായിരുന്നു.
ദേശീയ ഐക്യത്തിന്റെ എല്ലാ കൊടിയടയാളങ്ങളേയും അവര്‍ തൂത്തെറിഞ്ഞു. മനുസ്മൃതിയെ ഭരണഘടനയായി സ്വീകരിക്കുന്നതിനായി പോരടിച്ചു. ദേശീയ പോരാട്ടങ്ങളെ പിന്നില്‍ നിന്ന് കുത്തിയെന്ന് ആര്.എസ്.എസ് തന്നെ സമ്മതിച്ചിട്ടുണ്ട്. നിസ്സഹകരണ പ്രസ്ഥാനത്തേയും ക്വിറ്റ് ഇന്ത്യാ സമരത്തേയും തുരങ്കം വെച്ച സന്ദര്‍ഭങ്ങള്‍ എം.എസ് ഗോള്‍വാര്‍ക്കര്‍ തന്നെ സമ്മതിച്ചിട്ടുണ്ട്.
1942-ലെ ക്വിറ്റ് ഇന്ത്യ പ്രക്ഷോഭത്തെക്കുറിച്ച് ഗോള്‍വാര്‍ക്കര്‍ പറഞ്ഞത്: ”1942 വലിയ വൈകാരികത ജനങ്ങള്‍ക്കുണ്ടായിരുന്നു. ഏതു സമയത്തും സംഘ്പരിവാറിന്റെ പ്രവര്‍ത്തനം തടസ്സമില്ലാതെ തുടര്‍ന്നു. പക്ഷേ, സംഘാംഗങ്ങള്‍ വന്‍തോതിലുള്ള അലങ്കോലങ്ങള്‍ (ഉതല്‍ – പുതല്‍) തുടര്‍ന്നു. സംഘം ഉത്സാഹം ഇല്ലാത്ത അംഗങ്ങളുടെ സംഘടനയായിരുന്നു. അവരുടെ സംസാരം പ്രയോജനശൂന്യമായിരുന്നു. പുറത്തുള്ളവര്‍ മാത്രമല്ല അകത്തുള്ളവരും ഇങ്ങനെ സംസാരിച്ചു. അവര്‍ വല്ലാതെ വെറുപ്പ് ബാധിച്ചവര്‍ ആയിരുന്നു.”1
1960-ല്‍ ഇന്റോറില്‍ നടത്തിയ പ്രസംഗത്തില്‍ ഗോള്‍വാര്‍ക്കര്‍ പറഞ്ഞു: ”നമ്മുടെ ജനങ്ങള്‍ വലിയ ആവേശത്തില്‍ പ്രവര്‍ത്തിച്ചു. ബ്രിട്ടീഷ് ഭരണം തൂത്തെറിഞ്ഞു. പക്ഷേ, അവരുടെ ഔപചാരികമായ വിട കൊള്ളലിനു ശേഷം, ആവേശം അണഞ്ഞവരായി. സത്യത്തില്‍ ഈ വലിയ ഉന്മേഷത്തിന്റെ ആവശ്യമില്ലായിരുന്നു. നമ്മള് പ്രതിജ്ഞ ചെയ്തിരുന്നത് നമ്മുടെ മതവും സംസ്കാരവും നിലനിന്ന് കിട്ടണമെന്ന് മാത്രമായിരുന്നു. അതിലെവിടെയും അന്ന് ബ്രിട്ടീഷുകാര്‍ നാടുവിടണമെന്ന് നമ്മള് പറഞ്ഞിട്ടേയില്ല.”2
ഗോള്‍വാര്‍ക്കറിന്റെ ഗുരു ഡോ. ഹെഡ്ഗേവാറും ഈ ആശയക്കാരന് തന്നെയായിരുന്നു. ഹെഡ്ഗേവാറിന്റെ ആധികാരികമായ ജീവചരിത്രത്തില്‍ പറയുന്നു. ”സംഘം ഉണ്ടാക്കിയ ശേഷം ഡോക്ടര്‍ പ്രസംഗങ്ങളില്‍ ഹിന്ദു സംഘടനയെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. ഗവണ്മെന്റിനെക്കുറിച്ച് (ബ്രിട്ടീഷ്) ഒരക്ഷരം ഉരിയാടാറില്ലായിരുന്നു.”3
സാവര്‍ക്കാറിന്റെ ഹിന്ദു മഹാസഭ ബ്രിട്ടീഷുകാരുടെ പാദസേവകരായി മാറി. അദ്ദേഹം ഹിന്ദുക്കളോട് ആഹ്വാനം ചെയ്തു: ബ്രിട്ടീഷ് പട്ടാളത്തിലും നാവികസേനയിലും ലക്ഷക്കണക്കിന് ഹിന്ദു സംഘബോധമുള്ള ഹൃദയത്തോടെ നയിക്കണം; വ്യോമസേനയില്‍ ഹിന്ദു പോരാളികളെ കൊണ്ട് നിറയട്ടെ.”
ആര്.എസ്.എസ് ദേശീയ പതാകയെ മോശമായ ശകുനവും രാജ്യത്തിന് ഹാനികരമായും കണ്ടു. ഇതിന് പുറമെ പുരാതനഭാരതത്തിലെ ഭരണഘടനയായ മനുസ്മൃതിയെക്കുറിച്ച് ഒന്നു പറയാത്ത ഇന്ത്യന്‍ ഭരണഘടനക്കെതിരേയും ആഞ്ഞടിച്ചു. നവംബര്‍ 26, 1949-ല്‍ ഭരണഘടനാ നിര്‍മ്മാണസഭ ഇന്ത്യന്‍ ഭരണഘടന പൂര്‍ത്തീകരിച്ചു. നവംബര്‍ 30 (1949)-ല്‍ പുറത്തിറങ്ങിയ ഓര്‍ഗനൈസര്‍ എഴുതി: ”നമ്മുടെ ഭരണഘടനയില്‍ മനുസ്മൃതിയെ പരാമര്‍ശിച്ചതേയില്ല. ഇത് സ്പാര്‍ട്ടയിലെ ലുക്കുര്‍ഗസിനും പേര്‍ഷ്യയിലെ സോളോനും മുമ്പേ രചിക്കപ്പെട്ടതാണ്. ലോകം മുഴുവന്‍ മനുസ്മൃതിയിലെ നിമയങ്ങളെ അത്ഭുതത്തോടെയാണ് കണ്ടത്. പക്ഷേ, നമ്മുടെ ഇന്ത്യയിലെ വിദ്വാന്മാര്ക്ക് ഇത് ഒന്നുമല്ല എന്ന് തോന്നുന്നു. 4
സ്വാതന്ത്ര്യത്തിന്റെ ദിവസം രാവിലെ (ആഗസ്ത് 14, 1947) ഇറങ്ങിയ ‘ഓര്‍ഗനൈസര്‍’ ദേശീയ പതാകയെ പുച്ഛിച്ചു ഒരു ലേഖനമെഴുതി. ”ഒരു വിധിയുടെ തൊഴിയില്‍ അധികാരത്തില്‍ വന്നവര്‍ നമ്മുടെ കൈയിലേക്ക് ഒരു ത്രിവര്‍ണപതാക തന്നിരിക്കുന്നു. ഇതിനെ ഹിന്ദുക്കള്‍ ബഹുമാനിക്കരുത്, അംഗീകരിക്കരുത്. മൂന്ന് എന്നത് തന്നെ വിനാശകരമാണ്. മൂന്ന് നിറമുള്ള പതാക മനുഷ്യരില്‍ മാനസികപ്രശ്നങ്ങളാണ് ഉണ്ടാകുക. അത് രാജ്യത്തിന് ഹാനികരമാണ്.”5
സംഘ്പരിവാറിന്റെ മൃദുസമീപനരീതി ബ്രിട്ടീഷുകാരും തിരിച്ചറിഞ്ഞു. ആന്റേഴ്സണും ഡാമ്ലേയും ഇത് രേഖപ്പെടുത്തിയിട്ടുണ്ട്: ”ഗോള്‍വാര്‍ക്കര്‍ വ്യവസ്ഥാരൂപമായ നിര്‍വ്വചനത്തിന്മേല്‍ വരുന്ന വിപ്ലവകാരിയല്ല”.
ബ്രിട്ടീഷുകാര്‍ ഇതറിഞ്ഞു; 1943-ലെ ഒരു ഔദ്യോഗിക റിപ്പോര്‍ട്ടില്‍ ആര്.എസ്.എസ് പ്രവര്‍ത്തനത്തെക്കുറിച്ച് ആഭ്യന്തരവകുപ്പ് പറഞ്ഞത്: ”ആര്.എസ്.എസ് എന്ന സംഘടന നിലവിലുള്ള നിയമവ്യവസ്ഥയ്ക്ക് ഒരു അപകടമാണെന്ന് കരുതാനാകില്ല.”6
1942-ല്‍ ക്വിറ്റ് ഇന്ത്യാസമരത്തിനു ശേഷം നടന്ന കലാപത്തെക്കുറിച്ച് ബോംബെ ആഭ്യന്തരവകുപ്പ് പറഞ്ഞത്. ”സംഘ്പരിവാര്‍ വളരെ കൃത്യമായി നിയമത്തിന്റെ ചട്ടക്കൂട്ടില്‍ നിന്നു. അവര്‍ 1942ല്‍ നടന്ന സംഘര്‍ഷത്തില്‍നിന്ന് പൂര്‍ണ്ണമായും വിട്ടുനിന്നു. 1880-ല്‍ മുസ്ലിംകള്ക്കെതിരെ നടന്ന ഗോവധ നിരോധന പ്രക്ഷോഭങ്ങളില്‍ നിന്നും ആക്രമണങ്ങളില്‍ നിന്നും ബ്രിട്ടീഷ് കണ്‍ടോണ്‍മെന്റിനെ ഒഴിവാക്കിക്കൊടുത്തു. അവിടെ വലിയ അളവില്‍ ഗോക്കളെ കശാപ്പ് ചെയ്തു ബ്രിട്ടീഷുകാര്‍ ആഘോഷിച്ചു” ബിപിന്‍ ചന്ദ്രയുടെ രീാാൗിമഹശാെ ശി ാീറലൃി ശിറശമയില്‍ പറയുന്നു.7
സ്വാതന്ത്ര്യസമര കാലഘട്ടത്തില്‍ ബ്രിട്ടീഷ് പാദസേവ ചെയ്ത സംഘപരിവാര്‍ ഇന്ന് ദേശീയതാബോധത്തെക്കുറിച്ച് സംസാരിക്കുന്നതും, സ്വാതന്ത്ര്യ സമരകാലത്ത് കല്‍ത്തുറുങ്കില്‍ കിടന്ന ജവഹര്‍ലാലിനെ അടക്കം അപമാനിക്കുകയും ചെയ്യുന്നത് കൃത്യമായ സ്യൂഡോ നാഷണലിസ (ുലൌറീ ിമശേീിമഹശാെ)മല്ലാതെ മറ്റെന്താണ്. 4, ജൂലൈ 1911-ല്‍ അന്തമാനില്‍ സെല്ലുലാര്‍ ജയില്‍ കൊണ്ടുവന്നു. ആറ് മാസത്തിനുള്ളില്‍ സവാര്‍ക്കര്‍ ഒരു ദയാഹര്‍ജി കൊടുത്തു. അതില്‍ ഒരു ഭാഗം ഇങ്ങനെയാണ്: ”സര്‍ക്കാര്‍ അവരുടെ നാനാമുഖമായ ഔദാര്യത്തിലും ദയയിലും എന്നെ മോചിതനാക്കിയാല്‍ ഞാന്‍ ഏറ്റവും വിശ്വസ്തതയോടെ വാദിക്കുന്നവനും, ഭരണഘടനാ നിര്‍വഹണത്തിന് ഇംഗ്ലീഷ് ഗവണ്മെന്റിനോട് ഏറ്റവും കൂറുള്ളവനും അതിലൂടെ രാജ്യപുരോഗതിയ്ക്ക് യജ്ഞിക്കുന്നവനുമാകും.”8
നവംബര്‍ 14, 1913ല്‍ വൈസ്രോയി എക്സിക്യൂട്ടീവ് കൗണ്‍സിലിന്റെ ആഭ്യന്തരമന്ത്രി സര് റജിനോള്‍ഡ് ക്രഡോക്കിനെഴുതി, ”എന്റെ പരമാവധി കഴിവിന് അനുസരിച്ച് ഞാന്‍ ഗവണ്മെന്റിനെ സേവിച്ചുകൊള്ളാം. വേറെ എവിടെയാണ് ഒരു പശ്ചാത്തപിക്കുന്ന പാപിയായ മകന് പോകാനുള്ളത്. സര്‍ക്കാറിന്റെ പൈതൃകകവാടത്തിലല്ലാതെ.”9
രാവുപകലും ബ്രിട്ടീഷ് പ്രകീര്‍ത്തനം പറഞ്ഞ് നടന്നവര്‍ സ്വാതന്ത്ര്യ സമരകാലത്ത് ആത്മത്യാഗം ചെയ്യുന്ന സ്വാതന്ത്ര്യസമര സഖാക്കളെ ഒറ്റുകൊടുത്തവര്‍ ഏത് പാതാളകരണ്ടി കൊണ്ടാണ് ദേശീയതയെ ഇപ്പോള്‍ കോരിയെടുക്കുന്നത്.
കുറിപ്പുകള്‍
- Guruji Sanghe Darshan (Hindi) Works of Golwalkar Vol. IV, Page 40
- Ibid 41
- C P Bhishikar – Sangh Vriksh Ke Baj, Dr. Keshav Baliram Hedgewar, Page 479 – 80
- Organiser, Nov. 30, 1949
- Organiser, August 14, 1947
- Anderson, Walter & Shridhar D Damle The RSS: A view of
7 Bipin Chandra : Communalism in Modern India - A.G Noorani: The RSS; the menace of India, P-93
- ibid P-94
kerala
വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍
വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.
കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന് എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
Video Stories
ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.
News
എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്കി.
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.
-
india2 days agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF2 days agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News2 days agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india23 hours agoപഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍
-
kerala22 hours agoവാഹനാപകടത്തില്‍ കോമയിലായ ഒമ്പത് വയസ്സുകാരി ദൃഷാനക്ക് 1.15 കോടി നഷ്ടപരിഹാരം നല്കാന് കോടതി
-
kerala2 days agoശബരിമല സ്വര്‍ണ്ണക്കൊള്ള; സന്നിധാനത്ത് പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി
-
Sports19 hours agoഎമേര്‍ജിങ് സ്റ്റാര്‍സ് ഏഷ്യ കപ്പില്‍ ഒമാനെ തകര്‍ത്ത് ഇന്ത്യ
-
kerala3 days agoബിഎല്‍ഒയുടെ മരണം; അനീഷ് ജീവനൊടുക്കിയത് സിപിഎം ഭീഷണിയെ തുടര്‍ന്ന്; രജിത് നാറാത്ത്

