Video Stories
സി.എച്ച് ഒപ്പമുണ്ടായിരുന്നെങ്കില്‍
കായിക്കര ബാബു
മണ്‍മറഞ്ഞ് പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ജനഹൃദയങ്ങള്‍ സ്‌നേഹാദരങ്ങളോടെ നെഞ്ചേറ്റുന്ന സൂര്യതേജസാണ് സി.എച്ച് മുഹമ്മദ്‌കോയ സാഹിബ്. അണഞ്ഞിട്ടും ജ്വാലയായി പടര്‍ന്നുകൊണ്ടിരിക്കുന്ന ഒരത്യപൂര്‍വ പ്രതിഭ. കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക മേഖലകളെ സമ്പന്നമാക്കുകയും നിന്ദിതര്‍ക്കും പീഡിതര്‍ക്കും വേണ്ടി സമര്‍പ്പിക്കുകയും ചെയ്ത തുറന്ന പുസ്തകമാണ് സി.എച്ചിന്റെ ജീവിതം. മനുഷ്യസ്‌നേഹത്തിന്റെയും സമുദായ സ്‌നേഹത്തിന്റെയും രാജ്യസ്‌നേഹത്തിന്റെയും സമൂര്‍ത്ത രൂപമായിരുന്നു സി.എച്ച്. അഗ്നിപരീക്ഷകളെ അതിജീവിച്ച് നാലു ദശകക്കാലം പിന്നാക്ക, അവശ വിഭാഗങ്ങളുടെ ഉന്നതിക്കായി അദ്ദേഹം നടത്തിയ ഉജ്ജ്വല പോരാട്ടങ്ങള്‍ ഇന്നും ജനലക്ഷങ്ങളെ ആവേശം കൊള്ളിക്കുന്നു. പ്രൗഢഗംഭീരമായ ആ ശബ്ദം പൗരാവകാശങ്ങള്‍ക്ക് വേണ്ടിയുള്ള ഇടിമുഴക്കങ്ങളായിരുന്നു.
രാജ്യത്തൊട്ടാകെ പിന്നാക്ക, ന്യൂനപക്ഷ, ദലിത് വിഭാഗങ്ങള്‍ നീതിനിഷേധങ്ങള്‍ക്കിരയാവുകയും പൗരാവകാശ ധ്വംസനങ്ങള്‍ തുടര്‍ക്കഥയാവുകയും ചെയ്യുന്ന പുതിയ കാലഘട്ടത്തില്‍ അവയെ പ്രതിരോധിക്കാനുള്ള പോരാട്ടങ്ങള്‍ക്ക് സി.എച്ചിനെ പോലുള്ള ഒരു പോരാളിയുടെ ഓര്‍മ്മകള്‍ പീഡിത സമൂഹങ്ങള്‍ക്ക് ഊര്‍ജ്ജം നല്‍കുന്നതാണ്. വെല്ലുവിളികള്‍ നിറഞ്ഞതും സംഘര്‍ഷനിര്‍ഭരവും ആശങ്കാജനകവുമായ ഈ കടുത്ത പ്രതിസന്ധിവേളയില്‍ സി.എച്ച് ഒപ്പമുണ്ടായിരുന്നെങ്കില്‍ എന്ന് ആരും ചിന്തിച്ചുപോവുക സ്വാഭാവികം.
ചിന്തയിലും വാക്കുകളിലും പ്രകടമാക്കിയിരുന്ന സാംസ്‌കാരികമായ ഔന്നത്യവും പെരുമാറ്റത്തിലെ കുലീനതയും സി.എച്ചിന്റെ ഏറ്റവും വലിയ സവിശേഷതകളായിരുന്നു. മനുഷ്യത്വത്തിന്റെ പ്രതീകമായിരുന്നു സി.എച്ച് മുഹമമദ്‌കോയ. രാഷ്ട്രീയത്തിനും മതത്തിനും അതീതമായി സര്‍വരെയും സ്‌നേഹിച്ച മനുഷ്യസ്‌നേഹി. വേദനിക്കുന്നവര്‍ക്ക് ആശ്വാസമേകിയ അഭയകേന്ദ്രം. സങ്കടങ്ങളുമായി ആര്‍ക്കും എപ്പോഴും സമീപിക്കാവുന്ന പ്രാപ്യനായ ഭരണാധികാരിയും ജനനായകനുമായിരുന്നു സി.എച്ച്.
അര്‍ഹതപ്പെട്ടത് അനുവദിക്കുന്നതിന് തടസ്സം നില്‍ക്കുന്നവര്‍ എത്ര ഉന്നതരായാലും അവരെ വരുതിക്കുനിര്‍ത്താന്‍ സി.എച്ചിന്റെ ആജ്ഞാശക്തിക്ക് കഴിഞ്ഞിരുന്നു. ഫയലുകളില്‍ ദുരുദ്ദേശ്യപരമായ വാദമുഖങ്ങള്‍ ഉന്നയിക്കുന്ന ബ്യൂറോക്രാറ്റുകള്‍ക്ക് സി.എച്ച് പേടിസ്വപ്‌നമായിരുന്നു. അചഞ്ചലമായ നിലപാടുകളും പ്രശ്‌നപരിഹാരങ്ങളില്‍ കാട്ടിയ മികവും സി.എച്ച് മുഹമ്മദ്‌കോയയെ പിന്നാക്ക, അവശ വിഭാഗങ്ങളുടെ ആവേശമാക്കി മാറ്റി. സ്വസമുദായത്തിന്റെ അവകാശങ്ങള്‍ക്കുവേണ്ടി നിലകൊണ്ടപ്പോഴും മറ്റുള്ളവരോട് നീതി കാട്ടണമെന്ന് നിഷ്‌കര്‍യുണ്ടായിരുന്ന മതേതര മുഖമായിരുന്നു സി.എച്ചിന്റേത്.ജീവിതാന്ത്യം വരെ നീതിക്കുവേണ്ടി നിലകൊണ്ട സി.എച്ച് മുഹമ്മദ്‌കോയ സാഹിബിന്റെ ജീവിതം വാള്‍ത്തലയിലൂടെയുള്ള സഞ്ചാരമായിരുന്നു. തന്റെ നേര്‍ക്കുണ്ടായ ആസിഡ് ബള്‍ബ് ആക്രമണത്തെപോലും പുഞ്ചിരിയോടെ നേരിട്ട സി.എച്ച് ആത്മവിശ്വാസത്തിന്റെ ആള്‍രൂപമായിരുന്നു. സിംഹത്തിനെ മടയിലെത്തി അക്രമിക്കുന്നതുപോലെ വേദി എത്ര വലിയ പ്രമാണിമാരുടേതായാലും തെറ്റുകണ്ടാല്‍ വിരല്‍ചൂണ്ടി വിമര്‍ശിക്കാനുള്ള തന്റേടവും തലയെടുപ്പും സി.എച്ചിനു മാത്രം അവകാശപ്പെട്ടത്. നിയമസഭക്കകത്തും പുറത്തും ഉരുളക്കുപ്പേരിപോലുള്ള മറുപടികള്‍ കൊണ്ട് എതിരാളികളെ സി.എച്ച് നിഷ്പ്രഭരാക്കി. ചിരിയും ചിന്തയും പ്രസരിപ്പിച്ച് അനര്‍ഗളമായി ഒഴുകിയ ആ വാക്‌ധോരണി ആയിരക്കണക്കിന് പ്രസംഗ വേദികളെ പ്രകമ്പനം കൊള്ളിച്ചു. ആഴവും പരപ്പുമുള്ള വായന സി.എച്ചിന്റെ എഴുത്തിനെയും പ്രസംഗങ്ങളെയും കാര്യമാത്ര പ്രസക്തങ്ങളാക്കി. പൂര്‍ണസമയ രാഷ്ട്രീയക്കാരനാകുകവഴി മലയാളത്തിന് നഷ്ടമായത് സി.എച്ച് എന്ന പ്രഗത്ഭനായ സാഹിത്യകാരനെയാണ്.
പിന്നാക്ക ജനവിഭാഗങ്ങളുടെ സാമൂഹികവും സാംസ്‌കാരികവുമായ മുന്നേറ്റങ്ങള്‍ക്ക് കരുത്തുപകര്‍ന്ന ഭരണാധികാരിയായിരുന്നു സി.എച്ച് മുഹമ്മദ്‌കോയ. അദ്ദേഹത്തിന്റെ ചിന്തയും മാര്‍ഗദര്‍ശനങ്ങളും വിദ്യാഭ്യാസ രംഗത്ത് മുസ്‌ലിം സമുദായത്തെ വന്‍ കുതിപ്പിലേക്കാണ് നയിച്ചത്. അറബി ഭാഷയുടെ പരിപോഷണത്തിന് അടിത്തറ പാകിയതും ഭാഷകളുടെ മുഖ്യധാരയിലേക്ക് അതിനെ ഉയര്‍ത്തിയതും സി.എച്ച് ആയിരുന്നു. സ്‌കോളര്‍ഷിപ്പുകള്‍ ഏര്‍പ്പെടുത്തുകവഴി ഒട്ടേറെ വിദ്യാര്‍ത്ഥികള്‍ക്ക് അറബി പഠിക്കാനുള്ള അവസരവുമൊരുക്കി. എല്ലാ വിദ്യാലയങ്ങളെയും അറബി പഠിപ്പിക്കാന്‍ സജ്ജമാക്കിയതും അവഗണനയും ആക്ഷേപവും സഹിച്ചു കഴിഞ്ഞ അറബി അധ്യാപകരെ ഭാഷാധ്യാപക പദവിയിലൂടെ അര്‍ഹതയും ആദരവുമുള്ളവരാക്കി മാറ്റിയതും സി.എച്ച് തന്നെ. സാംസ്‌കാരിക സ്ഥാപനങ്ങളിലെ നിയമനങ്ങളില്‍ സംവരണ തത്വങ്ങള്‍ പാലിക്കുന്നതിലും അദ്ദേഹം പ്രത്യേക ശ്രദ്ധ പതിപ്പിച്ചിരുന്നു.
കേരളം കണ്ട കരുത്തനായ വിദ്യാഭ്യാസ മന്ത്രിയായിരുന്നു സി.എച്ച് മുഹമ്മദ്‌കോയ. കോഴിക്കോട് സര്‍വകലാശാലക്കും കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വകലാശാലക്കും രൂപം നല്‍കിയ സി.എച്ച് കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ വളര്‍ച്ചയുടെ പാതയിലേക്ക് നയിച്ചു. ഈ രണ്ട് സര്‍വകലാശാലകളും സി.എച്ചിനുള്ള നിത്യസ്മാരകങ്ങളാണ്. ഇതുവഴി മുസ്‌ലിംകള്‍ ഉള്‍പ്പെടെയുള്ള പിന്നാക്ക വിഭാഗങ്ങള്‍ കൈവരിച്ച വിദ്യാഭ്യാസ പുരോഗതി സുവര്‍ണ ലിപികളാല്‍ രേഖപ്പെടുത്തേണ്ടതാണ്. സെനറ്റിലും സിന്‍ഡിക്കേറ്റിലും വിദ്യാര്‍ത്ഥി പ്രാതിനിധ്യം നടപ്പാക്കിയ രാജ്യത്തെ ആദ്യ വിദ്യാഭ്യാസ മന്ത്രിയെന്ന സവിശേഷതയും സി.എച്ചിനുള്ളതാണ്.
ആശയപരമായി യോജിപ്പില്ലാത്തവര്‍ പോലും ആദര്‍പൂര്‍വം അംഗീകരിച്ച വ്യക്തിത്വമായിരുന്നു സി.എച്ച് മുഹമ്മദ്‌കോയ സാഹിബിന്റെത്. രാഷ്ട്രീയത്തിനതീതമായി സൗഹൃദങ്ങള്‍ സൂക്ഷിക്കുന്നതിലും വലുപ്പ ചെറുപ്പമില്ലാതെ ഇടപഴകുന്നതിലും തമാശകള്‍ പങ്കുവെക്കുന്നതിലും സി.എച്ചിനുണ്ടായിരുന്ന സിദ്ധി പ്രസിദ്ധമാണ്. കാപട്യമില്ലാത്ത തുറന്നുപറച്ചിലുകള്‍ പരിചയപ്പെട്ടവര്‍ക്ക് പ്രിയങ്കരനാക്കി.അടുത്തറിഞ്ഞവര്‍ക്ക് സി.എച്ചിന്റെ സ്‌നേഹ വാത്സല്യങ്ങളുടെയും ആത്മാര്‍ത്ഥതയുടെയും ഒട്ടനവധി അനുഭവങ്ങള്‍ പങ്കുവെക്കാനുണ്ടാകും. 1983 ജനുവരി അഞ്ചിന് അന്തരിച്ച സോഷ്യലിസ്റ്റ് നേതാവും എന്റെ സഹോദരി ഭര്‍ത്താവുമായ പി.എ ഹാരിസിന്റെ ചേതനയറ്റ ശരീരത്തിനു സമീപം നിറകണ്ണുകളോടെ ദീര്‍ഘസമയം ചിന്താമഗ്നനായിരുന്ന സി.എച്ചില്‍ ഒരു ജ്യേഷ്ഠ സഹോദരന്റെ തീവ്രമായ വേദനയാണ് കണ്ടത്. അതേവര്‍ഷം സെപ്തംബര്‍ മൂന്നാംവാരം ഹൈദരാബാദ് യാത്രയുടെ തിരക്കുകള്‍ക്കിടയിലും ഇരട്ട സഹോദരിമാര്‍ക്ക് വിവാഹാശംസകള്‍ നേരാന്‍ കൊല്ലത്തുള്ള ഞങ്ങളുടെ വസതിയിലെത്തിയ സ്‌നേഹമനസ്‌കനാണ് സി.എച്ച്.ബാപ്പയുമായുണ്ടായിരുന്ന സൗഹൃദം മക്കളായ ഞങ്ങളോടും അദ്ദേഹം പ്രകടമാക്കിയിരുന്നു. രാജ്യസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച ബാപ്പയെ പിന്തുണച്ച് ‘മുസ്‌ലിംലീഗിന്റെ വോട്ടുകള്‍ ഹുസൈന്‍ സാഹിബിന്’ എന്ന സി.എച്ചിന്റെ അസന്നിഗ്ധമായ പ്രഖ്യാപനം ഇന്നെന്നപോലെ ഓര്‍മ്മിക്കുന്നു. അധികാരത്തിലിരിക്കുന്നവരുടെ വാക്ക് ഒന്നും പ്രവൃത്തി മറ്റൊന്നുമായ ആധുനിക കാലഘട്ടത്തില്‍ പറയുന്നത് പ്രാവര്‍ത്തികമാക്കാന്‍ ആര്‍ജ്ജവം കാട്ടിയ സി.എച്ചിന്റെ ജീവിതം അവര്‍ക്ക് നേര്‍വഴി കാട്ടുന്നു. മതനിരപേക്ഷതയുടെ പ്രതീകമായിരുന്നു സി.എച്ച്. ജാതി ചിന്തകള്‍ വിദ്വേഷം വിതച്ച വേളകളില്‍ അദ്ദേഹം ഒരു ശാന്തിദൂതനെന്നപോലെ കലാപങ്ങളില്‍ നിന്ന് നാടിനെ രക്ഷിച്ചു. നമസ്‌കാരത്തഴമ്പും കുരുശും ചന്ദനക്കുറിയും കൈകോര്‍ക്കുന്ന കേരളമാണ് എന്റെ സ്വപ്‌നം എന്ന് പലകുറി ആവര്‍ത്തിച്ചു. ആ സ്വപ്‌നസാക്ഷാത്കാരത്തിനുവേണ്ടി പ്രവര്‍ത്തിക്കാന്‍ അദ്ദേഹത്തെ സ്‌നേഹിക്കുന്ന ഓരോ മലയാളിയും പ്രതിജ്ഞാബദ്ധമാവണം. അതാകും സി.എച്ചിനുള്ള ഏറ്റവും വലിയ സ്മാരകവും. നിര്‍ഭയത്വത്തിന്റെ ഭരണ നിപുണതയില്‍, നേതൃപാടവത്തില്‍, വാഗ്‌ധോരണിയില്‍, മാധ്യമ വൈഭവത്തില്‍, സാഹിത്യ സംവാദങ്ങളില്‍, മനുഷ്യത്വത്തില്‍, സ്‌നേഹ സമ്പന്നതയില്‍, എടുപ്പില്‍, നടപ്പില്‍ ഒക്കെയും സി.എച്ച് എന്ന മനുഷ്യന്‍ ജ്വലിച്ച് നില്‍ക്കുന്നു നമ്മുടെ മനസ്സുകളില്‍. വ്യക്തി പ്രസ്ഥാനമാകുമെങ്കില്‍ സി.എച്ച് മുഹമ്മദ്‌കോയ സാഹിബ് കേരളം കണ്ട ഒരു മഹാ പ്രസ്ഥാനമാണ്. വിടപറഞ്ഞെങ്കിലും, അസ്തമിക്കുന്നില്ല സി.എച്ച് യുഗം.
Video Stories
ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.
News
എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി.
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്‌സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്‌വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്‌മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.
Video Stories
കടം വാങ്ങിയ പൈസ കൊണ്ടെടുത്ത ലോട്ടറിക്ക് 11 കോടി സമ്മാനം; സുഹൃത്തിന് 1 കോടി നല്‍കി പച്ചക്കറി കച്ചവടക്കാരന്‍
ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്‌റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്.
ജയ്പൂര്‍: ജീവിതം മുഴുവന്‍ മാറ്റിമറിച്ച ഭാഗ്യചിരിയിലൂടെ രാജസ്ഥാനിലെ പച്ചക്കറി കച്ചവടക്കാരന്‍ കോടിപതിയായി. കടം വാങ്ങിയ പണത്തില്‍ വാങ്ങിയ ലോട്ടറി ടിക്കറ്റിനാണ് 11 കോടി രൂപയുടെ ജാക്ക്‌പോട്ട് അടിച്ചത്. അതിലെ ഒരു കോടി രൂപ സുഹൃത്തിന് നല്‍കി അമിത് സെഹ്‌റ മനുഷ്യസ്‌നേഹത്തിന്റെ മാതൃകയായി. ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്‌റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്. റോഡരികില്‍ ചെറിയ വണ്ടിയില്‍ പച്ചക്കറികള്‍ വിറ്റ് ഉപജീവനം നടത്തുന്നയാളാണ് അദ്ദേഹം. ഒക്ടോബര്‍ 16-ന് സുഹൃത്ത് മുകേഷ് സെന്നിനൊപ്പം പഞ്ചാബിലേക്ക് പോയപ്പോള്‍ ബതിന്‍ഡയിലെ ചായക്കടക്കരികിലെ സ്റ്റാളില്‍ നിന്നാണ് രണ്ട് ലോട്ടറി ടിക്കറ്റുകള്‍ വാങ്ങിയത്. കയ്യില്‍ പണമില്ലാത്തതിനാല്‍ മുകേഷിനോട് 1000 രൂപ കടം വാങ്ങുകയായിരുന്നു. ഒക്ടോബര്‍ 31ന് രാത്രി 10 മണിക്ക് മുകേഷിന്റെ ഫോണ്‍ കോളിലൂടെയാണ് 11 കോടിയുടെ ജാക്ക്‌പോട്ട് അടിച്ചതറിയുന്നത്. രണ്ടാമത്തെ ടിക്കറ്റിനും 1000 രൂപ സമ്മാനമായി ലഭിച്ചു. ലോട്ടറി അടിച്ച വിവരം അറിഞ്ഞപ്പോള്‍ ആദ്യം ഓര്‍ത്തത് സുഹൃത്ത് മുകേഷിനെയായിരുന്നു. അദ്ദേഹത്തിന്റെ രണ്ട് പെണ്‍മക്കള്‍ക്ക് 50 ലക്ഷം രൂപ വീതം ആകെ ഒരു കോടി നല്‍കുമെന്ന് അമിത് പറഞ്ഞു. ‘ പഞ്ചാബിലേക്ക് വരാന്‍പോലും 8,000 രൂപ കടം വാങ്ങിയിരുന്നു. അത് ഇപ്പോള്‍ തിരിച്ചടക്കും. കോടിപതിയായെങ്കിലും ഞാന്‍ പഴയപോലെ കച്ചവടം തുടരും. ഭാര്യയുടെ ആഗ്രഹം പോലെ സ്ഥലം വാങ്ങി വീട് പണിയും ‘ എന്നതായിരുന്നു അമിതിന്റെ പ്രതികരണം. സാധാരണ മനുഷ്യന്റെ മനോഹരമായ പങ്കുവെക്കലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്.
-
GULF4 hours agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
india2 days agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala2 days ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala2 days agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
kerala2 days agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
-
kerala2 days agoപ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
-
News2 days agoസൂപ്പര്‍ ലീഗ് കേരള: കൊച്ചിക്ക് തുടര്‍ച്ചയായ ഏഴാം തോല്‍വി; തിരുവനന്തപുരം കൊമ്പന്‍സ് ഏക ഗോളിന് വിജയം
-
Video Stories16 hours agoജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു

