Video Stories
കുലുങ്ങുന്നു കാവിക്കോട്ടകള്‍
കെ.പി ജലീല്‍
നവംബര്‍ 12 മുതല്‍ നാല് ഘട്ടമായി നടക്കുന്ന രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ മോദി തരംഗത്തെ പിടിച്ചുകെട്ടുമെന്ന് ഏതാണ്ടുറപ്പായി. രാജസ്ഥാന്, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, തെലുങ്കാന, മിസോറാം എന്നിവിടങ്ങളിലാണ് തെരഞ്ഞെടുപ്പ്. ഇതില്‍ ആദ്യ മൂന്നില്‍ ബി.ജെ.പിയും മിസോറാമില്‍ കോണ്‍ഗ്രസും തെലുങ്കാനയില്‍ ടി.ആര്.എസുമാണ് ഭരിക്കുന്നത്. ബി.ജെ.പിയുടെ മൂന്നു കോട്ടയിലും പാര്‍ട്ടി അടിപതറുകയാണ്. ഗുജറാത്ത്, പഞ്ചാബ്, ഗോവ തെരഞ്ഞെടുപ്പുകള്‍ക്കുശേഷം വര്‍ധിതാവേശത്തിലാണ് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യു.പി.എ മുന്നണി. അമിത്ഷായും മോദിയും കിണഞ്ഞുപിടിച്ചിട്ടും ഇരുപത് സംസ്ഥാനങ്ങളില്‍ അധികാരം പിടിച്ച ബി.ജെ.പിയുടെ അണികളില്‍ പഴയ ആവേശമില്ല. നോട്ടു നിരോധനവും വ്യാപകമായ വിലക്കയറ്റവും കാര്‍ഷികോത്പന്നങ്ങളുടെ വിലയിടിവും കര്‍ഷക ആത്മഹത്യകളും വെടിവെപ്പുകളും ആള്‍ക്കൂട്ടക്കൊലകളും ജനങ്ങളുടെ വലിയതോതിലുള്ള വെറുപ്പിനും രോഷത്തിനും ഇടയാക്കിയിരിക്കുന്നു. കോണ്‍ഗ്രസ് പാളയത്തിലെ പ്രതീക്ഷകള്‍ സംസ്ഥാനങ്ങളിലെ യുവ നേതൃനിരയും ജനങ്ങളിലെ അസംതൃപ്തിയും മതേതരത്വവുമാണ്. അഞ്ച് സംസ്ഥാനങ്ങളിലെ വിധിയെഴുത്ത് എതിരായാല്‍ മോദിയുടെ കേന്ദ്രത്തിലെ ഇറക്കം ആരംഭിച്ചു കഴിഞ്ഞുവെന്ന് വിലയിരുത്താം.
ഇവിടെയാണ് രാമക്ഷേത്രവുമായുള്ള വരവ്. ഇപ്പോള്‍ ക്ഷേത്ര കാര്‍ഡ് ഇറക്കുന്നതിന്റെ കാരണവും ഈ തെരഞ്ഞെടുപ്പുകള്‍തന്നെ. നിയമസഭാതെരഞ്ഞെടുപ്പുകള്‍ മുതല്‍ വരുന്ന പൊതുതെരഞ്ഞെടുപ്പുവരെ ക്ഷേത്ര നിര്‍മാണത്തെക്കുറിച്ച് പ്രചാരണം നടത്തുകയും തുടര്‍ന്ന് അധികാരം കിട്ടിയാലും ഇല്ലെങ്കിലും ക്ഷേത്ര നിര്‍മാണം നടത്തുകയുമാണ് ബി.ജെ.പി-സംഘ്പരിവാര്‍ പദ്ധതി. ബി.ജെ.പി അനുകൂല മാധ്യമമായ റിപ്പബ്ലിക് ടി.വി കഴിഞ്ഞ ഒക്ടോബറില്‍ നടത്തിയ സര്‍വേയില്‍ പറയുന്നത് ബി.ജെ.പിക്ക് ലോക്സഭാതെരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടി നേരിടേണ്ടിവരുമെന്നാണ്. കേവല ഭൂരിപക്ഷംപോലും ലഭിക്കാന്‍ പാര്‍ട്ടിക്കാവില്ലെന്ന് സര്‍വേ വിലയിരുത്തിയിട്ടുണ്ട്. ഇതിനു കാരണം കഴിഞ്ഞ നാലു വര്‍ഷം ബി.ജെ.പിയെ തുണച്ച സംസ്ഥാനങ്ങളിലൊക്കെ ഉയര്‍ന്നിരിക്കുന്ന കടുത്ത സര്‍ക്കാര്‍ വിരുദ്ധ വികാരം തന്നെയാണ്. ജനങ്ങളില്‍ അമര്‍ഷം പടരുമ്പോള്‍ 2019ലെ ലോക്സഭാതെരഞ്ഞെടുപ്പിന്റെ സെമിഫൈനല്‍ മോദിയെ പിന്നിലാക്കുമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍. കേന്ദ്രത്തിന്റെ നയങ്ങളാണ് കാര്‍ഷിക മേഖലയുടെ തകര്‍ച്ചക്ക് കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. മൂവായിരം കോടി പട്ടേല്‍ പ്രതിമക്ക് ചെലവഴിച്ച മോദിക്ക് എന്തുകൊണ്ട് കര്‍ഷകരുടെ കടം എഴുതിത്തള്ളുന്നതിനും അവരുടെ വിളയുടെ വരുമാനം വര്‍ധിപ്പിക്കുന്നതിനും കഴിയുന്നില്ലെന്നാണ് ജനം ചോദിക്കുന്നത്. മധ്യപ്രദേശില്‍ കോണ്‍ഗ്രസ് 122ഉം രാജസ്ഥാനില്‍ 142ഉം നേടുമെന്നാണ് എ.ബി.പി ന്യൂസ്് പ്രവചനം. മധ്യപ്രദേശില്‍ ആദ്യഘട്ടവോട്ടെടുപ്പിന് ഒരാഴ്ച മാത്രമാണ് ബാക്കി. നവംബര്‍ 12നും 20നുമാണ് ഇവിടെ വോട്ടെടുപ്പ്. മിസോറാമില്‍ 28നും രാജസ്ഥാനിലും തെലുങ്കാനയിലും ഡിസംബര്‍ ഏഴിനുമാണ് സമ്മതിദാനം. 11ന്് ഫലപ്രഖ്യാപനം.
പതിനഞ്ചു വര്‍ഷമായി തുടര്‍ച്ചയായി ബി.ജെ.പി ഭരിക്കുന്ന മധ്യപ്രദേശില്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യു.പി.എ ഇത്തവണ വന്‍ മുന്നേറ്റം നടത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്. മുഖ്യമന്ത്രി ശിവരാജ്സിംഗ് ചൗഹാന്റെ നേതൃത്വത്തിലുള്ള ബി.ജെ.പിയില്‍നിന്ന് അദ്ദേഹത്തിന്റെ സഹോദരീഭര്‍ത്താവ് തന്നെ കോണ്‍ഗ്രസിലേക്ക് കടന്നുവന്നത് സംസ്ഥാനത്ത് വലിയ തിരിച്ചടിയാണ് ബി.ജെ.പി വൃത്തങ്ങളിലുണ്ടാക്കിയിട്ടുള്ളത്. കോണ്‍ഗ്രസ് പക്ഷത്ത് വലിയ തോതിലുള്ള ഉണര്‍വ് പ്രകടമാണ്. മൊത്തമുള്ള 230 സീറ്റില്‍ ബി.ജെ.പിക്ക് നിലവില്‍ 165 ആണുള്ളത്. കോണ്‍ഗ്രസിന് 58 ഉം ബി.എസ്.പിക്ക് നാലും മൂന്ന് സ്വതന്ത്രരുമുണ്ട്. 50 സീറ്റ് ബി.എസ്.പി ആവശ്യപ്പെട്ടതാണ് കോണ്‍ഗ്രസ് സഖ്യം തകരാന്‍ കാരണമായത്. ജ്യോതിരാദിത്യസിന്ധ്യയും കമല്‍നാഥും ദിഗ്വിജയ്സിംഗുമാണ് സംസ്ഥാനത്തെ കോണ്‍ഗ്രസിന്റെ മുഖ്യമുഖങ്ങള്‍. ഇതില്‍ സിന്ധ്യക്കാണ് ജനകീയ പിന്തുണ കൂടുതല്‍. 2019ല്‍ കമല്‍നാഥിനെ ഡല്‍ഹിയിലേക്ക് വിളിക്കാനാണ് സാധ്യത കൂടുതല്‍. സിംഗും കോണ്‍ഗ്രസിന്റെ ദേശീയ നേതാവാണ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ പട്ടിക ജാതി വിഭാഗങ്ങളുള്ള സംസ്ഥാനമാണ് മധ്യപ്രദേശ്. ഇവര്‍ പതിറ്റാണ്ടുകളായി കോണ്‍ഗ്രസിനെയാണ് പിന്തുണക്കുന്നത്. യു.പി.എയോട് ചേര്‍ന്ന ചില മേഖലകളില്‍ ബി.എസ്.പിക്കും ഇവരില്‍ സ്വാധീനമുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിലും ഉപതെരഞ്ഞെടുപ്പുകളിലും അടുത്തിടെ കോണ്‍ഗ്രസ് നേടിയ വിജയം ബി.ജെ.പിയുടെ മുട്ടുവിറപ്പിക്കുകയാണ്. ആഗസ്റ്റില്‍ 14ല്‍ 9 തദ്ദേശ സ്ഥാപനങ്ങളില്‍ കോണ്‍ഗ്രസ് വിജയിച്ചു. മന്‍സോറില്‍ കഴിഞ്ഞവര്‍ഷം നടന്ന കര്‍ഷക പ്രക്ഷോഭത്തില്‍ നിരപരാധിയായ വിദ്യാര്‍ത്ഥിയടക്കം ആറു പേരെയാണ് ചൗഹാന് സര്‍ക്കാര്‍ വെടിവെച്ച് കൊന്നത്. ഇത് മോദിക്കെതിരെ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
രാജസ്ഥാനില്‍ വസുന്ധരരാജെ സിന്ധ്യയുടെ ഭരണത്തിനു കീഴില്‍ കര്‍ഷകര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും കൊടിയ പീഡനമാണ് അനുഭവിക്കേണ്ടിവരുന്നത്. ഇതും ബി.ജെ.പിയുടെ അടിയിളക്കിയിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. രാജ്യത്ത് ഏറ്റവും കൂടുതല്‍ ന്യൂനപക്ഷവേട്ട നടന്ന സംസ്ഥാനമാണ് വസുന്ധരയുടെ രാജസ്ഥാന്. ബംഗാളി മുസ്്ലിം തൊഴിലാളിയെ മഴുകൊണ്ട് വെട്ടിനുറുക്കിയശേഷം തീവെച്ച് അത് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതും പശുവിന്റെ പേരിലുള്ള ആള്‍ക്കൂട്ടക്കൊലകളും അരങ്ങുതകര്‍ത്താടിയിട്ടും സംസ്ഥാനസര്‍ക്കാര്‍ അനങ്ങിയില്ലെന്ന് മാത്രമല്ല, ഇവക്കെല്ലാം ഒത്താശ ചെയ്യുകയാണെന്ന തോന്നലാണ് പൊതുവെയുള്ളത്. മാധ്യമങ്ങള്‍ക്ക് കൂച്ചുവിലങ്ങിടാനായി സര്‍ക്കാരിലെ മന്ത്രിമാരും ഉദ്യോഗസ്ഥരും ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ വാര്‍ത്തയെഴുതുന്നതിന്മുമ്പ് സര്‍ക്കാരിന്റെ മുന്‍കൂട്ടി അനുമതി വാങ്ങണമെന്ന നിയമം സംസ്ഥാന നിയമസഭയില്‍ അവതരിപ്പിച്ചത് ദേശീയതലത്തില്‍ വലിയ പ്രതിഷേധങ്ങള്‍ക്കിടവരുത്തിയിരുന്നു. 200ല്‍ 163 സീറ്റ് നേടിയാണ് ബി.ജെ.പി 2013ല്‍ അധികാരത്തിലെത്തിയതെങ്കില്‍ അഞ്ചുകൊല്ലം കൊണ്ട് വലിയ ജനരോഷമാണ് പാര്‍ട്ടി ഏറ്റുവാങ്ങിയിരിക്കുന്നത്. രജപുത്ര സമുദായം ബി.ജെ.പിയെ ഇവിടെ കൈവിട്ടുകഴിഞ്ഞു. കോണ്‍ഗ്രസ് നേതാവായിരുന്ന അന്തരിച്ച രാജേഷ്പൈലറ്റിന്റെ പുത്രന് യുവ എം.പി സച്ചിന് പൈലറ്റിന്റെ ഊര്‍ജസ്വലത കോണ്‍ഗ്രസിന് വലിയ പ്രതീക്ഷ നല്കുന്നു. 2002 മുതല്‍ ലോക്സഭാംഗവും മുന്‍ കേന്ദ്രമന്ത്രിയുമാണ് സച്ചിന്. നിലവില്‍ നിയമസഭയില്‍ 27 സീറ്റുള്ള കോണ്‍ഗ്രസ് അധികാരം തിരിച്ചുപിടിക്കുമെന്നുതന്നെയാണ് റിപ്പോര്‍ട്ടുകള്‍. ബി.എസ്.പിക്ക് മൂന്നു സീറ്റുണ്ട്. നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിക്ക് നാലും. സ്വതന്ത്രര്‍ ഏഴും. പിന്നാക്കക്കാരും ദലിതുകളും ബി.ജെ.പിയെ കൈയൊഴിഞ്ഞിരിക്കുകയാണ്. ബി.എസ്.പിക്കും കോണ്‍ഗ്രസിനുമായി ഈ വോട്ടുകള്‍ വീതിച്ചുപോകുമോയെന്ന ഭീതിയുണ്ട്.
ഛത്തീസ്ഗഡിലും മിസോറാമിലും ഇരുമുന്നണികളും അവകാശവാദം ഉന്നയിക്കുന്നുണ്ട്. ഛത്തീസ്ഗഡില്‍ 2003 മുതല്‍ രമണ്‍സിംഗാണ് ബി.ജെ.പി മുഖ്യമന്ത്രി. ഇവിടുത്തെ 90 സീറ്റില്‍ കേവലഭൂരിപക്ഷത്തിനുവേണ്ട 46ലും കൂടുതല്‍ കോണ്‍ഗ്രസ് പിടിക്കുമെന്നാണ് എ.ബി.പി ന്യൂസ് സര്‍വേ പറഞ്ഞിരിക്കുന്നത്. തെലുങ്കാനയില്‍ ടി.ആര്.എസ്സിനാണ് മേല്‍ക്കൈ. 119 സീറ്റില്‍ കോണ്‍ഗ്രസിന് 21ഉം ടി.ഡി.പിക്ക് 15ഉം സീറ്റുകളുണ്ട്. ഇത് 63 എന്ന ടി.ആര്.എസിന്റെ നിലവിലെ സംഖ്യയെ മറികടന്നാല്‍ കോണ്‍ഗ്രസ് -ടി.ഡി.പി സഖ്യസര്‍ക്കാര്‍ ഈ പുതിയ സംസ്ഥാനത്ത് വരാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. മിസോറാമില്‍ കോണ്‍ഗ്രസ് വിരുദ്ധ ബി.ജെ.പി-മിസോ നാഷണല്‍ ഫ്രണ്ട് സഖ്യം ഇപ്പോഴില്ലാത്തത് 2008 മുതല്‍ അധികാരത്തിലുള്ള കോണ്‍ഗ്രസിന് ഗുണകരമായേക്കും. ക്രിസ്ത്യാനികള്‍ക്ക് സ്വാധീനമുള്ള സംസ്ഥാനമാണിത്.
india
രൂപയ്ക്ക് റെക്കോര്‍ഡ് തകര്‍ച്ച; മൂല്യം 89.48 ആയി ഇടിഞ്ഞു
സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി
ന്യൂഡല്‍ഹി: ചരിത്രത്തില്‍ ആദ്യമായി രൂപയുടെ മൂല്യം റെക്കോഡ് തകര്‍ച്ചയില്‍. ഇന്നലെ വ്യാപാരത്തിനിടെ മൂല്യം ഇതാദ്യമായി രൂപ 89.48 വരെ ഇടിഞ്ഞു. സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി. ഇന്നലെ ഒറ്റദിവസം രൂപ ഡോളറിനെതിരെ താഴ്ന്നത് 80 പൈസയാണ്. രാവിലെ ഡോളറിനെതിരെ 3 പൈസ ഉയര്‍ന്ന് വ്യാപാരം തുടങ്ങിയ ശേഷമായിരുന്നു രൂപയുടെ വന്‍ വീഴ്ച്ച. കഴിഞ്ഞ മേയ് 8നു ശേഷം രൂപ ഒറ്റദിവസം ഇത്രയും താഴുന്നത് ആദ്യം. മേയ് 8ന് 89 പൈസ ഇടിഞ്ഞിരുന്നു. യുഎസില്‍ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യത മങ്ങിയതിനാല്‍ ഡോളര്‍ നടത്തുന്ന മുന്നറ്റത്തിലാണ് രൂപയ്ക്ക് അടിപതറിയത്. യൂറോ, യെന്‍, പൗണ്ട് തുടങ്ങി ലോകത്തെ ആറ് പ്രധാന കറന്‍സികള്‍ക്കെതിരായ യു.എസ് ഡോളര്‍ ഇന്‍ഡക്സ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പുവരെ 98ല്‍ ആയിരുന്നത് ഇപ്പോള്‍ 100ന് മുകളിലെത്തി. കേന്ദ്രബാങ്കായ യുഎസ് ഫെഡറല്‍ റിസര്‍വ് ഡിസംബറിലെ പണനയ നിര്‍ണയയോഗത്തില്‍ പലിശനിരക്ക് കുറയ്ക്കാന്‍ സാധ്യത ഇല്ല. ഇന്ത്യന്‍ ഓഹരി വിപണികള്‍ നേരിട്ട തളര്‍ച്ചയും വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ (എഫ്ഐഐ) വന്‍ തോതില്‍ ഇന്ത്യന്‍ ഓഹരികള്‍ വിറ്റൊഴിഞ്ഞതും രൂപയ്ക്ക് ആഘാതമായിട്ടുണ്ട്. 2025ല്‍ ഇതുവരെ ഇന്ത്യന്‍ ഓഹരികളില്‍ നിന്ന് ഏതാണ്ട് ഒന്നരലക്ഷം കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. ഇന്ത്യ-യുഎസ് വ്യാപാര ക്കരാറില്‍ അനിശ്ചിതത്വം വി ട്ടൊഴിയാത്തതും രൂപയ്ക്ക് കനത്ത സമ്മര്‍ദമായി. യുഎസ് പ്രസിഡന്റ് ട്രംപ് ഇന്ത്യയ്ക്ക മേല്‍ ചുമത്തിയ 50% തീരുവ കയറ്റുമതി മേഖലയെ ഉലച്ചതും വിദേശനാണയ വരുമാനം ഇടിഞ്ഞതും രൂപയുടെ മുല്യം ഇടിയാന്‍ കാരണമായി.
kerala
വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍
വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.
കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന് എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
Video Stories
ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.
-
world2 days agoയു കെ പ്രവിസികളുടെ കരുത്തും കരുതലും -ബ്രിട്ടൻ കെഎംസിസി
-
News1 day agoഇത്യോപ്യയില്‍ അഗ്നിപര്‍വ്വത സ്ഫോടനം; കണ്ണൂർ-അബൂദബി വിമാനം വഴിതിരിച്ചുവിട്ടു, കൊച്ചിയിൽ നിന്നുള്ള രണ്ടുവിമാനങ്ങൾ റദ്ദാക്കി
-
kerala2 days ago‘ഓരോ ഹിന്ദു സഖാവും ഇത് ഉറക്കെ ചോദിക്കണം’; പാലത്തായി കേസിൽ വർഗീയ പരാമർശം നടത്തിയ സിപിഎം നേതാവിനെ പിന്തുണച്ച് കെ.പി ശശികല
-
kerala1 day agoശബരിമലയില്‍ നിന്ന് ഡ്യൂട്ടി കഴിഞ്ഞ് വാ..; സി.പി.ഒയെ ഭീഷണിപ്പെടുത്തിയ പൊലീസ് അസോ. ജില്ല സെക്രട്ടറിക്ക് സസ്പെന്ഷന്
-
Health2 days agoബിഹാറിലെ അമ്മമാരുടെ മുലപ്പാലിൽ യുറേനിയം; ശിശുക്കൾക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് പഠനം
-
kerala1 day agoവന്നത് ആളൂരിനെ കാണാന്‍, മരിച്ചത് അറിയില്ലായിരുന്നു; കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോറിനെ വിട്ടയച്ചു
-
kerala1 day agoമോഷണത്തിന് ശ്രമിച്ച പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ക്രൂരമായി മര്‍ദിച്ചു; രണ്ട് പേര് പിടിയില്‍
-
gulf1 day agoസൗദിയില്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളി യുവാവ് മരിച്ചു.

