സ്വന്തം കഴിവുകളെ റെക്കോര്‍ഡുകളാക്കി സമൂഹത്തില്‍ മാതൃകയാകുന്ന വ്യക്തികള്‍ ഇന്ന് രാജ്യത്ത് അവഗണന നേരിടുന്നു. ജീവിതം തന്നെ പണയംവെച്ചു നേടുന്ന ദേശീയ, അന്തര്‍ ദേശീയ റെക്കോര്‍ഡുകള്‍ ജന പിന്തുണ ഏറെ യുള്ള പുസ്തകങ്ങളില്‍ കുറിക്കപ്പെടുമ്പോള്‍ അവ കണ്ടില്ലെന്നു മറ്റു മനുഷ്യരും മാധ്യമങ്ങളും സര്‍ക്കാരുകളും നടിക്കുബോള്‍ റെക്കോര്‍ഡ് ഉടമകള്‍ ഒരുപക്ഷേ മനസ് തളരുന്ന അവസ്ഥയിലാണ്. ഗിന്നസ്, ലിംകാ, ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡുകള്‍ നേടിയവരുടെ കഥയാണിത്. സിനിമയിലെ അഭിനയത്തിന് ദേശീയ അവാര്‍ഡുകള്‍ നല്‍കുന്നത് നല്ലത് തന്നെ. എന്നാല്‍ അവയെ കുറച്ചു കാണുന്നു എന്ന തോന്നലും അല്ല. പക്ഷേ വ്യക്തി മുദ്ര പതിപ്പിച്ച റെക്കോര്‍ഡ് ഉടമകളുടെ കഴിവുകള്‍ നിസ്സാരമാണോ ?. പ്രസംഗത്തിലും വരയിലും മാജിക്കിലും ഡാന്‍സിലും എഴുത്തിലും കരാട്ടെയിലും എല്ലാ മനുഷ്യ കഴിവുകളിലും റെക്കോര്‍ഡുകള്‍ സ്ഥാപിക്കുന്ന വ്യക്തികള്‍ നിസ്സാരക്കാരല്ല. അവരെ അംഗീകരിച്ചു മുഖ്യ ധാരയിലേക്ക് എത്തിക്കേണ്ടത് ഒരോരുത്തരുടെയും കടമയാണ്.

ലിംകാ ബുക്കും ഇന്ത്യ ബുക്കും ദേശീയ റെക്കോര്‍ഡുകളാണ്. ഈ റെക്കോര്‍ഡുകള്‍ നേടിയവര്‍ പിന്നീട് ഗിന്നസ് റെക്കോര്‍ഡിന് വേണ്ടിയാണ് ശ്രമിക്കുന്നത്. ഒറ്റയടിക്ക് ഗിന്നസ് റെക്കോര്‍ഡുകള്‍ നേടുന്നവരും ഉണ്ട്. ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡിന്റെ ആസ്ഥാനം ഫരീദാബാദിലാണ്. ലിംകാ ബുക്കിന്റെ ആസ്ഥാനം ഹരിയാനയിലാണ്. ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡിന്റെ 2017 എഡിഷന്‍ കഴിഞ്ഞ മാസം പുറത്തിറക്കി. കേരളത്തില്‍ നിന്നും നിരവധി പേരുടെ കഴിവുകള്‍ രേഖപ്പെടുത്തിട്ടുണ്ട്. കുമളി സ്വദേശി കെ.എ അബ്ദുല്‍ റസാഖ് ഓയില്‍ പേസ്റ്റല്‍ ഉപയോഗിച്ചു വരച്ച ചിത്രങ്ങള്‍ നാലു ദേശീയ റെക്കോര്‍ഡുകള്‍ നേടി. ലേഖകന്‍ ഒരു വര്‍ഷം കൊണ്ട് എഴുതി കുട്ടിയ നൂറു ലേഖനങ്ങളുടെ റെക്കോര്‍ഡും ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ് നേടി. എരുമേലി സ്വദേശിയായ ഇന്ത്യന്‍ ബ്രൂസ് ലീ ഡോ കെ.ജെ ജോസഫ് കൈക്കരുത്തു മുഖേനെ 18 ഇഞ്ച് കമ്പി പൊട്ടിച്ചതും ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ് നേടി. അങ്ങനെ നിരവധിയായ കേരള റെക്കോര്‍ഡുകള്‍ ദേശീയ അളവില്‍ എത്തിക്കപ്പെട്ടു. അടുത്ത ഏപ്രില്‍ ഏഴിന് ഇന്ത്യയില്‍ 230 നഗരങ്ങളില്‍ ഇന്ത്യ ഓഫ് റെക്കോര്‍ഡ് റെക്കോര്‍ഡുകളുടെ ഉത്സവം സംഘടിപ്പിക്കുകയാണ്. ഒരു മിനിറ്റ് കാലയളവില്‍ റെക്കോര്‍ഡുകള്‍ സ്ഥാപിക്കുന്ന വ്യക്തികള്‍ ഒരേ വേദിയില്‍ ഒത്തു കൂടും. ഒരു മിനിറ്റിനുള്ളില്‍ 100 പുഷ് അപ്പ് മുതല്‍ ഒരു മിനിറ്റുനുള്ളില്‍ കൂടുതല്‍ വെള്ളം കുടിക്കല്‍, സി.ഡി മാനിപുലേഷന്‍, 300 സ്‌കിപ്പിങ്, അങ്ങനെ നിരവധിയായ റെക്കോര്‍ഡുകള്‍ അന്ന് കേരളത്തില്‍ സ്ഥാപിക്കപ്പെടും. കേരളത്തില്‍ എറണാകുളം ചാവറ സാംസ്‌കാരിക കേന്ദ്രത്തില്‍ ഏപ്രില്‍ ഏഴിന് റെക്കോര്‍ഡ് ഉത്സവം നടത്തും. സ്വന്തം കഴിവുകള്‍ ജീവിതത്തിനും നാടിനും വേണ്ടി എന്ന മുദ്രാവാക്യം ഉയര്‍ത്തി പിടിച്ചു ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ് അവതരിപ്പിക്കുന്ന റെക്കോര്‍ഡുകളുടെ ഉത്സവം ആഘോഷമാക്കി മാറ്റാം.