സിദ്ദിഖ് കാപ്പന്‍ ഉള്‍പ്പെടെ നാല് പേര്‍ക്കെതിരെ ഉത്തര്‍പ്രദേശ് പൊലീസിന്റെ കുറ്റപത്രം. സിദ്ദിഖ് കാപ്പനെതിരെ തെളിവുണ്ടെന്നാണ് ഉത്തര്‍പ്രദേശ് പൊലീസിന്റെ വാദം.

സിദ്ദിഖ് കാപ്പന്‍ മാധ്യമപ്രവര്‍ത്തനം മറയാക്കുകയായിരുന്നുവെന്നും ദേശവിരുദ്ധ ശക്തികളുടെ ഗൂഢാലോചനയുടെ ഭാഗമായാണ് ഹത്‌റാസ് യാത്ര നടത്തിയതെന്നും കുറ്റപത്രത്തില്‍ പറയുന്നു. ഉത്തര്‍പ്രദേശ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

ഹത്‌റാസ് കേസ് റിപ്പോർട്ട് ചെയ്യാൻ ഉത്തർപ്രദേശിൽ എത്തിയപ്പോഴാണ് സിദ്ദിഖ് കാപ്പൻ അറസ്റ്റിലായത്.