india

അമേഠിയിലെ കോൺഗ്രസ് ഓഫീസിന് നേരെ ആക്രമണം: വാഹനങ്ങൾ അടിച്ചുതകർത്തു

By webdesk14

May 06, 2024

അമേഠി: അമേഠിയില്‍ കോണ്‍ഗ്രസ് ഓഫീസിന് നേരെ ആക്രമണം. ഞായറാഴ്ച അര്‍ധരാത്രിയാണ് അജ്ഞാതരായ ഒരു സംഘം ഓഫീസ് ആക്രമിച്ചത്. പാര്‍ട്ടി ഓഫീസിന് പുറത്ത് പാര്‍ക്ക് ചെയ്തിരുന്ന നിരവധി വാഹനങ്ങള്‍ അക്രമികള്‍ തല്ലിത്തകര്‍ത്തു. ജില്ലാ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ ശുഭം സിങ്ങിനെയും അജ്ഞാതര്‍ മര്‍ദ്ദിച്ചു. ‘ബിജെപി ഗുണ്ടകള്‍’ആണ് ആക്രമണം നടത്തിയതെന്ന് കോണ്‍ഗ്രസ് എക്സില്‍ കുറിച്ചു.

അക്രമം അറിഞ്ഞതിന് പിന്നാലെ നിരവധി പാര്‍ട്ടിപ്രവര്‍ത്തകരാണ് ഓഫീലേക്ക് എത്തിയത്. കോൺഗ്രസ് ജില്ലാ പ്രസിഡന്റ് പ്രദീപ് സിംഗലും പാർട്ടി ഓഫീസിലെത്തി. സിഒ സിറ്റി മായങ്ക് ദ്വിവേദിക്കൊപ്പം വന്‍ പൊലീസ് സേനയും സ്ഥലത്തെത്തി പാര്‍ട്ടി പ്രവര്‍ത്തകരുമായി സംസാരിച്ചു. അന്വേഷണം നടത്തുമെന്നും ഉത്തരവാദികളായവർക്കെതിരെ നടപടിയെടുക്കുമെന്നും പ്രവര്‍ത്തകര്‍ക്ക് പൊലീസ് ഉറപ്പ് നല്‍കി. സംഭവ സ്ഥലത്ത് പോലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്.