News
ഇസ്രാഈലിനെതിരായ ആക്രമണം: ഇറാന്‍ ഉപയോഗിച്ചത് 185 ഡ്രോണുകളും 36 ക്രൂയിസ് മിസൈലുകളും
ഇറാന്റെ ആക്രമണം അഞ്ച് മണിക്കൂര്‍ നീണ്ടുനിന്നതായാണ് വിവരം.

ഇസ്രാഈലിനെ ആക്രമിക്കാനായി ഇറാന്‍ ഉപയോഗിച്ചത് 185 ഡ്രോണുകളും 36 ക്രൂയിസ് മിസൈലുകളും 110 ഭൂതല മിസൈലുകളുമെന്ന് റിപ്പോര്‍ട്ട്. ഇറാനില്‍ നിന്നാണ് ഇതില്‍ ഭൂരിഭാഗവും വിക്ഷേപിച്ചത്. കൂടാതെ ഇറാഖില്‍ നിന്നും യെമനില്‍ നിന്നും ഏതാനും മിസൈലുകള്‍ വിക്ഷേപിച്ചു. ഇറാന്റെ ആക്രമണം അഞ്ച് മണിക്കൂര്‍ നീണ്ടുനിന്നതായാണ് വിവരം.
പല മിസൈലുകളും അമേരിക്കയും ഇസ്രാഈലും ചേര്‍ന്ന് നിര്‍വീര്യമാക്കിയതായി അധികൃതര്‍ അറിയിച്ചു. എന്നാല്‍, നിരവധി മിസൈലുകള്‍ ഇസ്രാഈലില്‍ പതിക്കുന്നതിന്റെ വീഡിയോകള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ലെബനാനില്‍നിന്ന് ഹിസ്ബുള്ളയും ഇസ്രാഈലിലേക്ക് മിസൈലുകള്‍ അയച്ചു. ആക്രമണങ്ങളുടെ പശ്ചാത്താലത്തില്‍ ജോര്‍ദാന്‍, ഇറാഖ്, ലെബനാന്‍, ഇസ്രാഈല്‍ എന്നീ രാജ്യങ്ങള്‍ തങ്ങളുടെ വ്യോമപാത അടച്ചു.
The moment #Iran's ballistic missiles landed at the Nevatim Air Base in northern Negev pic.twitter.com/6pXxddKn4E
— IRNA News Agency (@IrnaEnglish) April 14, 2024
ഇസ്രാഈലിന് നേരെയുള്ള തിരിച്ചടിയില്‍ ആഹ്ലാദം പ്രകടിപ്പിച്ച് നൂറുകണക്കിന് പേര്‍ ഇറാന്റെ തലസ്ഥാനമായ തെഹ്‌റാനില്‍ പ്രകടനം നടത്തി. ദേശീയ പാതകയുമേന്തിയാണ് ജനം തെരുവിലിറങ്ങിയത്. കൂടാതെ ഇറാഖിലും ജനം ആഹ്ലാദം പ്രകടിപ്പിച്ച് തെരുവിലിറങ്ങി.
ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ തന്റെ വാരാന്ത്യ അവധി വെട്ടിച്ചുരുക്കി വൈറ്റ് ഹൗസിലേക്ക് മടങ്ങി. കൂടാതെ ആക്രമണം സംബന്ധിച്ച് അദ്ദേഹം ദേശീയ സുരക്ഷ സംഘവുമായി ചര്‍ച്ച നടത്തുകയും ചെയ്തു. ഞായറാഴ്ച ജി 7 നേതാക്കളുടെ യോഗം വിളിക്കുമെന്നും ബൈഡന്‍ പറഞ്ഞു. ഇറാന്‍ – ഇസ്രാഈല്‍ സംഘര്‍ഷത്തില്‍ ഇന്ത്യ ആശങ്ക രേഖപ്പെടുത്തി. ആക്രമണത്തില്‍ നിന്ന് ഇരുരാജ്യങ്ങളും പിന്‍മാറണമെന്നും ആവശ്യപ്പെട്ടു.
മിഡില്‍ ഈസ്റ്റിലെ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാന്‍ ഞായറാഴ്ച വൈകീട്ട് നാലിന് യു.എന്‍ രക്ഷാസമിതിയും യോഗം ചേരുന്നുണ്ട്. അതേസമയം, ഇസ്രാഈലിനെ പിന്തുണക്കുന്ന യു.എന്‍ നടപടിക്കെതിരെ ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ്‌സ് കോര്‍പ്‌സ് മുന്നറിയിപ്പ് നല്‍കി.
ഇസ്രാഈലും ഇറാനും തമ്മിലുള്ള സംഘര്‍ഷത്തില്‍ നിന്ന് അമേരിക്ക വിട്ടുനില്‍ക്കണമെന്നും ഐക്യരാഷ്ട്രസഭയിലുള്ള ഇറാന്‍ പ്രതിനിധി ആവശ്യപ്പെട്ടു. ഏപ്രില്‍ ഒന്നിന് ഡമാസ്‌കസിലെ ഇറാന്‍ കോണ്‍സുലേറ്റിന് നേരെയുണ്ടായ ആക്രമണത്തിനുള്ള തിരിച്ചടിയായിരുന്നു ശനിയാഴ്ചത്തെ ഇറാന്റെ ആക്രമണം. ഇതോടെ തങ്ങള്‍ വിഷയം അവസാനിപ്പിച്ചെന്നും ഇറാന്‍ അറിയിച്ചിട്ടുണ്ട്.
kerala
രണ്ട് ഗുളിക അധികം കഴിച്ചാല്‍ വെള്ളാപ്പള്ളിക്ക് സുഖമാകും: പി.എം.എ സലാം
വെള്ളാപ്പള്ളി നടേശന്റെ വിവാദ പരാമര്‍ശങ്ങള്‍ക്ക് മറുപടിയുമായി മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം.

വെള്ളാപ്പള്ളി നടേശന്റെ വിവാദ പരാമര്‍ശങ്ങള്‍ക്ക് മറുപടിയുമായി മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം. രണ്ടു ഗുളിക അധികം കഴിച്ചാല്‍ വെള്ളാപ്പള്ളിയുടെ അസുഖം മാറും എന്നും, അദ്ദേഹത്തിന്റെ പരാമര്‍ശങ്ങളോട് പ്രതികരിക്കേണ്ടതില്ലെന്നും പിഎംഎ സലാം പറഞ്ഞു.
വെള്ളാപ്പള്ളിയുടെ പരാമര്‍ശങ്ങള്‍ക്ക് അത് കേള്‍ക്കുന്നവര്‍ തന്നെ അദ്ദേഹത്തിനുള്ള മറുപടി മനസ്സില്‍ പറയുന്നുണ്ട്. ഇത് അധികം മുന്നോട്ടു കൊണ്ടു പോകേണ്ട ആവശ്യമില്ല. രണ്ടു ഗുളിക അധികം കഴിച്ചാല്‍ സുഖമാകും എന്നും അദ്ദേഹം പറഞ്ഞു.
kerala
നിയമ വ്യവഹാരങ്ങളിലെ എഐ ടൂളുകളുടെ ഉപയോഗത്തില്‍ ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ക്കും ജീവനക്കാര്‍ക്കും മാര്‍ഗനിര്‍ദേശവുമായി ഹൈക്കോടതി
വ്യവഹാരങ്ങളില്‍ തീരുമാനമെടുക്കാനും വിധിന്യായങ്ങള്‍ തയ്യാറാക്കാനും എഐ ഉപയോഗിക്കരുതെന്നും കോടതി നിര്‍ദേശിച്ചു.

നിയമ വ്യവഹാരങ്ങളിലെ എഐ ടൂളുകളുടെ ഉപയോഗത്തില്‍ ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ക്കും ജീവനക്കാര്‍ക്കും ഹൈക്കോടതിയുടെ മാര്‍ഗനിര്‍ദേശം. സുപ്രിംകോടതിയോ ഹൈക്കോടതിയോ അംഗീകരിച്ച എഐ ടൂളുകള്‍ മാത്രമേ ഉപയോഗിക്കാവൂ. വ്യവഹാരങ്ങളില്‍ തീരുമാനമെടുക്കാനും വിധിന്യായങ്ങള്‍ തയ്യാറാക്കാനും എഐ ഉപയോഗിക്കരുതെന്നും കോടതി നിര്‍ദേശിച്ചു.
അംഗീകാരമില്ലാത്ത എഐ ടൂളുകളിലേക്ക് കേസ് വിവരങ്ങളോ വ്യക്തി വിവരങ്ങളോ നല്‍കരുത്. ക്ലൗഡ് അടിസ്ഥാനമാക്കിയുള്ള സേവനങ്ങള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണം. അംഗീകൃത എഐ ടൂളുകള്‍ വഴി ലഭിക്കുന്ന വിവരങ്ങള്‍ ശരിയാണോയെന്ന് പരിശോധിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
GULF
ഷാര്‍ജയില്‍ യുവതി മരിച്ച സംഭവം; അന്വേഷണത്തിന് പ്രത്യേക സംഘം
കൊല്ലം ചവറ തെക്കുംഭാഗം സ്വദേശി അതുല്യയുടെ മരണം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചു.

ഷാര്‍ജയില്‍ യുവതി തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണത്തിന് പ്രത്യേക സംഘം. കൊല്ലം ചവറ തെക്കുംഭാഗം സ്വദേശി അതുല്യയുടെ മരണം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചു. തെക്കുംഭാഗം സിഐ ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള എട്ടംഗ സംഘം കേസ് അന്വേഷിക്കും. ഫോണ്‍ രേഖകളും, മൊഴിയും ഉടന്‍ ശേഖരിക്കും.
അതേസമയം അതുല്യയെ ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പുറത്തുവന്നിട്ടും ഭര്‍ത്താവ് സതീഷ് ശങ്കര്‍ വിചിത്രവാദമാണ് ഉന്നയിച്ചത്. അതുല്യ ഗര്‍ഭഛിദ്രം നടത്തിയത് തന്നെ പ്രകോപിച്ചെന്നും മദ്യപിക്കുമ്പോള്‍ അത് ഓര്‍മ വരുമെന്നുമാണ് പ്രതികരണം. അതേസമയം നിരപരാധിയാണെന്ന സതീഷിന്റെ വാദം അതുല്യയുടെ പിതാവ് തള്ളിയിരുന്നു.
ഭര്‍ത്താവുമായുള്ള ബന്ധം ഉപേക്ഷിക്കാനും വീട്ടിലേക്ക് വരാനും വീട്ടുകാര്‍ പറഞ്ഞിരുന്നു.
കഴിഞ്ഞ ദിവസം രാത്രിയാണ് അതുല്യയെ ഫ്‌ലാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഷാര്‍ജ പോലീസിലും ഇന്ത്യന്‍ കോണ്‍സുലേറ്റിലും പരാതി നല്‍കാനാണ് അതുല്യയുടെ കുടുംബത്തിന്റെ തീരുമാനം. ഷാര്‍ജയിലെ മോര്‍ച്ചറിയിലാണ് അതുല്യയുടെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. നാളെയാണ് പോസ്റ്റ്‌മോര്‍ട്ടം.
-
india3 days ago
ബിഹാറില്‍ ചികിത്സയിലായിരുന്ന കൊലപാതക കേസ് പ്രതിയെ വെടിവെച്ച് കൊന്നു
-
kerala3 days ago
ആ പയ്യന് ഷെഡിന്റെ മുകളില്‍ വലിഞ്ഞു കയറിയതിന് അധ്യാപകര്‍ക്ക് എന്ത് ചെയ്യാന്‍ കഴിയും; വിവാദ പരാമര്‍ശം നടത്തി മന്ത്രി ജെ ചിഞ്ചുറാണി
-
kerala2 days ago
വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവം; സ്കൂളിന് വീഴ്ച പറ്റിയെന്ന് വിദ്യാഭ്യാസ മന്ത്രി
-
india2 days ago
നിമിഷപ്രിയയുടെ മോചനം; ആറംഗ നയതന്ത്ര സംഘത്തെ നിയോഗിക്കണമെന്ന് ആക്ഷന്‍ കൗണ്‍സില്‍ ആവശ്യപ്പെടും
-
india2 days ago
ഡല്‍ഹിയിലെ 20-ലധികം സ്കൂളുകള്‍ക്ക് ഇമെയില്‍ വഴി ബോംബ് ഭീഷണി: തിരച്ചില്‍ നടത്തി പോലീസ്
-
kerala2 days ago
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ന്യൂമോണിയ ബാധിച്ച ഭിന്നശേഷിക്കാരിക്ക് ചികിത്സ നിഷേധിച്ചു; പെണ്‍കുട്ടി മരിച്ചു
-
News2 days ago
ട്രംപിന്റെ രോഗവിവരം സ്ഥിരീകരിച്ച് വൈറ്റ് ഹൗസ്
-
india2 days ago
നിമിഷപ്രിയക്കായി നയതന്ത്ര- മധ്യസ്ഥ സംഘത്തെ നിയോഗിക്കണമെന്ന ആവശ്യം കേന്ദ്ര സര്‍ക്കാരിനോട് ഉന്നയിക്കാന്‍ സുപ്രിംകോടതി അനുമതി