india
യാത്രയ്ക്കിടെ വിമാനത്തിന്റെ എമര്‍ജന്‍സി വാതില്‍ തുറന്ന് പുറത്തേയ്ക്ക് ചാടാന്‍ ശ്രമം; യുവാവിനെ അറസ്റ്റ് ചെയ്തു- വീഡിയോ
ഗുവഹാത്തി- അഗര്‍ത്തല ഇന്‍ഡിഗോ വിമാനത്തിലാണ് സംഭവം.

യാത്രയ്ക്കിടെ വിമാനത്തിന്റെ എമര്‍ജന്‍സി വാതില്‍ തുറന്ന് പുറത്തേക്ക് ചാടാന്‍ യുവാവിന്റെ ശ്രമം. നൂറുകണക്കിന് യാത്രക്കാരുടെ ജീവന് ഭീഷണി സൃഷ്ടിച്ച കേസില്‍ 41 കാരനായ ത്രിപുര സ്വദേശി വിശ്വജിത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു.
Guwahati to Agartala flight passenger tried to open emergency door got treatment from Co-passengers in Indigo
pic.twitter.com/qLu74Bz8FL— Ghar Ke Kalesh (@gharkekalesh) September 21, 2023
ഗുവഹാത്തി- അഗര്‍ത്തല ഇന്‍ഡിഗോ വിമാനത്തിലാണ് സംഭവം. യാത്രാമധ്യേ എമര്‍ജന്‍സി വാതില്‍ തുറന്ന് പുറത്തേക്ക് ചാടാന്‍ ഇയാള്‍ ശ്രമം നടത്തുകയായിരുന്നു. ഇയാളുമായി അടിപിടി ഉണ്ടായതായും യാത്രക്കാര്‍ പറയുന്നു.
തനിക്ക് വിഷാദരോഗം ഉള്ളതായാണ് യുവാവ് പൊലീസിനോട് പറഞ്ഞത്. വിശദമായ കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.
india
തിരുവനന്തപുരത്ത് മത്സരങ്ങളില്ല; ബംഗളൂരു ലോകകപ്പ് മത്സരങ്ങള്‍ ഗുവാഹത്തി, നവി മുംബൈയിലേക്ക്
വനിതാ ഏകദിന ലോകകപ്പിനായി ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നിശ്ചയിച്ചിരുന്ന മത്സരങ്ങള്‍ ഗുവാഹത്തിയിലേക്കും നവി മുംബൈയിലേക്കും മാറ്റി.

വനിതാ ഏകദിന ലോകകപ്പിനായി ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നിശ്ചയിച്ചിരുന്ന മത്സരങ്ങള്‍ ഗുവാഹത്തിയിലേക്കും നവി മുംബൈയിലേക്കും മാറ്റി. വലിയ മത്സരങ്ങള്‍ സംഘടിപ്പിക്കാന്‍ സ്റ്റേഡിയത്തിന് അനുമതി നല്‍കാനാകില്ലെന്ന് റിട്ട. ജസ്റ്റിസ് മൈക്കല്‍ ഡികുന്‍ഹ കമ്മീഷന്‍ റിപ്പോര്‍ട്ട് വ്യക്തമാക്കിയതിനെ അടിസ്ഥാനത്തില്‍ ബംഗളൂരു സിറ്റി പൊലീസ് അനുമതി നിഷേധിച്ചതാണ് തീരുമാനം. റോയല്‍ ചാലഞ്ചേഴ്സിന്റെ ഐ.പി.എല്‍ വിജയാഘോഷത്തിനിടെ ഉണ്ടായ തിരക്കിലും തിക്കിലും 11 പേര്‍ മരിച്ച സംഭവത്തിന് ശേഷമാണ് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
സെപ്റ്റംബര്‍ 30-ന് നടക്കേണ്ട ഉദ്ഘാടന മത്സരം ഉള്‍പ്പെടെ അഞ്ച് മത്സരങ്ങളാണ് ആദ്യം ബംഗളൂരുവില്‍ നിശ്ചയിച്ചിരുന്നത്. ഇന്ത്യശ്രീലങ്ക ആദ്യ മത്സരവും രണ്ടു ലീഗ് മത്സരങ്ങളും ഒരു സെമിഫൈനല്‍ പോരാട്ടവും ഇവിടെ വെച്ചാണ് നടക്കാനിരുന്നതെങ്കിലും പുതുക്കിയ ഷെഡ്യൂള്‍ പ്രകാരം തിരുവനന്തപുരത്തെ കാര്യവട്ടം ഉള്‍പ്പെടെ കേരളത്തില്‍ ഇനി മത്സരങ്ങളില്ല.
പുതിയ ഫിക്സ്ചര്‍ പ്രകാരം ഉദ്ഘാടന മത്സരം ഗുവാഹത്തിയില്‍ നടക്കും. ഒക്ടോബര്‍ 5-ന് കൊളംബോയില്‍ ഇന്ത്യപാകിസ്താന്‍ മത്സരം അരങ്ങേറും. ഒക്ടോബര്‍ 9, 12 തീയതികളില്‍ ഇന്ത്യ യഥാക്രമം ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ ടീമുകളെ വിശാഖപട്ടണത്തില്‍ നേരിടും. ഒക്ടോബര്‍ 23-ന് ന്യൂസിലന്‍ഡിനെയും 26-ന് വെസ്റ്റിന്‍ഡീസിനെയും ഇന്ത്യ നവി മുംബൈയില്‍ ഏറ്റുമുട്ടും. സെമിഫൈനല്‍ മത്സരങ്ങള്‍ പാകിസ്താന്റെ യോഗ്യതയെ ആശ്രയിച്ചായിരിക്കും കൊളംബോ, ഗുവാഹത്തി, നവി മുംബൈ എന്നിവിടങ്ങളില്‍ നടക്കുക. നവംബര്‍ 2-ന് നടക്കുന്ന ഫൈനല്‍ കൊളംബോയിലോ നവി മുംബൈയിലോ ആയിരിക്കും.
ഇതിനുമുമ്പ് കര്‍ണാടകയിലെ മഹാരാജ ട്രോഫി ടി20-യും പൊലീസ് അനുമതി ലഭിക്കാതെ ബംഗളൂരുവില്‍നിന്ന് മൈസൂരിലേക്ക് മാറ്റിയിരുന്നു. 1978, 1997, 2003 വര്‍ഷങ്ങളില്‍ ഇന്ത്യ വനിതാ ലോകകപ്പിന് ആതിഥേയത്വം വഹിച്ചിട്ടുണ്ടെങ്കിലും, 1997-ലാണ് മാത്രം ചിന്നസ്വാമിയില്‍ മത്സരം നടന്നത്.
ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹ മത്സരങ്ങളില്‍ ഇന്ത്യ ‘എ’ ടീമിനെ മലയാളി താരം മിന്നുമണി നയിക്കും. ലോകകപ്പ് സ്‌ക്വാഡില്‍ ഇടം ലഭിക്കാതിരുന്ന ഷഫാലി വര്‍മയുള്‍പ്പെടെ 15 അംഗ സംഘത്തെ പ്രഖ്യാപിച്ചു. മുന്‍പ് ആസ്ട്രേലിയ ‘എ’ക്കെതിരായ പരമ്പരയില്‍ രാധാ യാദവ് ക്യാപ്റ്റനായിരുന്നെങ്കിലും ഇത്തവണ ബി.സി.സി.ഐ മിന്നുമണിക്ക് നായക സ്ഥാനം നല്‍കി.
ഹര്‍മന്‍പ്രീത് കൗര്‍ നയിക്കുന്ന ലോകകപ്പ് സ്‌ക്വാഡില്‍ വൈസ് ക്യാപ്റ്റന്‍ സ്മൃതി മന്ദാനയാണ്. യാസ്തിക ഭാട്യ, റിച്ച ഘോഷ് എന്നിവര്‍ വിക്കറ്റ് കീപ്പര്‍മാരാകും. ദീപ്തി ശര്‍മ, ജെമീമ റോഡ്രിഗസ്, രേണുക സിങ്, സ്നേഹ് റാണ, രാധാ യാദവ് തുടങ്ങി മുന്‍നിര താരങ്ങള്‍ക്കും ടീമില്‍ ഇടം ലഭിച്ചു. നീതു ഡേവിഡിന്റെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റി ടീമിനെ പ്രഖ്യാപിച്ചു.
News
ബീഹാറിലെ വോട്ടര്‍ പട്ടിക തീവ്ര പരിഷ്‌കരണം; ഒഴിവാക്കപ്പെട്ട വോട്ടര്‍മാര്‍ക്ക് എതിര്‍പ്പറിയിക്കാന്‍ രണ്ടാഴ്ച കൂടി സമയം നീട്ടി സുപ്രിംകോടതി
തെരഞ്ഞെടുപ്പ് കമ്മിഷന്‍ തല്‍സ്ഥിതി റിപ്പോര്‍ട്ട് നല്‍കണമെന്നും നിര്‍ദേശം നല്‍കി.

വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ട ബിഹാറിലെ വോട്ടര്‍മാര്‍ക്ക് എതിര്‍പ്പറിയിക്കാന്‍ രണ്ടാഴ്ച കൂടി സമയം നീട്ടി നല്‍കി സുപ്രിംകോടതി. പേരുള്‍പ്പെടുത്താന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ വോട്ടര്‍മാരെ സഹായിക്കണമെന്നും കോടതി പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മിഷന്‍ തല്‍സ്ഥിതി റിപ്പോര്‍ട്ട് നല്‍കണമെന്നും നിര്‍ദേശം നല്‍കി.
പരിഷ്‌കരണ നടപടികളില്‍ സുപ്രിംകോടതി നിരീക്ഷണം തുടരും. നടപടികള്‍ പൂര്‍ത്തിയാക്കാന്‍ അനുവദിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ ആവശ്യപ്പെട്ടു. സെപ്തംബര്‍ 15ന് ശേഷം പരാതികള്‍ ഉണ്ടാകില്ലെന്നും കമ്മീഷന്‍ സുപ്രിംകോടതിയെ അറിയിച്ചു.
വോട്ടര്‍ പട്ടികയില്‍ പേര് ഉള്‍പ്പെടുത്താന്‍ ഓണ്‍ലൈനായും അപേക്ഷ നല്‍കാമെന്നും നേരിട്ട് അപേക്ഷ നല്‍കണമെന്ന് നിര്‍ബന്ധമില്ലെന്ന് സുപ്രിംകോടതി വ്യക്തമാക്കി. 11 രേഖകളില്‍ ഏതെങ്കിലുമോ, ആധാര്‍ കാര്‍ഡോ സഹിതം അപേക്ഷ നല്‍കാം. രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്നും സുപ്രിംകോടതിയുടെ ഇടക്കാല ഉത്തരവ്. രാഷ്ട്രീയ പാര്‍ട്ടികള്‍ സഹകരിക്കുന്നില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ സുപ്രിംകോടതിയെ അറിയിച്ചു.
News
പാര്‍ലമെന്റില്‍ വീണ്ടും സുരക്ഷാ വീഴ്ച; യുവാവ് മതില്‍ ചാടി കടന്ന് പാര്‍ലമെന്റിനുള്ളില്‍ അതിക്രമിച്ച് കയറി
അതിക്രമിച്ച് കയറിയയാള്‍ മാനസിക വെല്ലുവിളി നേരിടുന്ന വ്യക്തിയാണെന്ന് സംശയിക്കുന്നതായി പോലീസ് അറിയിച്ചു.

പാര്‍ലമെന്റില്‍ വീണ്ടും സുരക്ഷാ വീഴ്ച. ഉത്തര്‍പ്രദേശ് സ്വദേശി മതില്‍ ചാടി കടന്ന് പാര്‍ലമെന്റിനുള്ളില്‍ അതിക്രമിച്ച് കയറി. രാവിലെ ആറ് മണിയോടെയാണ് സംഭവം. യുവാവിനെ ഉടന്‍ പിടികൂടിയെന്നും ചോദ്യം ചെയ്തു വരികയാണെന്നും സിഐഎസ്എഫ് അറിയിച്ചു.
അതിക്രമിച്ച് കയറിയയാള്‍ മാനസിക വെല്ലുവിളി നേരിടുന്ന വ്യക്തിയാണെന്ന് സംശയിക്കുന്നതായി പോലീസ് അറിയിച്ചു. ഉത്തര്‍പ്രദേശ് സ്വദേശി രാമ (20) എന്ന വ്യക്തിയാണ് അതിക്രമിച്ചു കയറിയത്. റെയില്‍ഭവന്റെ ഭാഗത്ത് നിന്നും മതില്‍ ചാടി പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഗരുഡ ഗേറ്റില്‍ എത്തുകയായിരുന്നു. തുടര്‍ന്ന് ഇയാളെ പെട്ടെന്ന് പിടികൂടുകയായിരുന്നു.
-
Film3 days ago
17ാമത് IDSFFK: ഗാസയുടെ മുറിവുകളും പ്രതിരോധവും പകര്‍ത്തുന്ന ‘ഫ്രം ഗ്രൗണ്ട് സീറോ’ ഉദ്ഘാടന ചിത്രം
-
india3 days ago
ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന സുദര്ശന് റെഡ്ഡിക്ക് ആശംസകള്‍ നേര്‍ന്ന് എം.കെ സ്റ്റാലിന്
-
india3 days ago
399 രൂപയ്ക്ക് ഓപ്പണ്‍എഐ; ഇന്ത്യയില്‍ ഏറ്റവും താങ്ങാനാവുന്ന വിലയില്‍ ‘ചാറ്റ്ജിപിടി ഗോ’ പ്ലാന്‍ പുറത്തിറക്കി
-
kerala3 days ago
മുസ്ലിംലീഗ് വയനാട് പുനരധിവാസ പദ്ധതി: കരാറുകാരെ നിയമിച്ചു, വീടുകളുടെ നിര്‍മ്മാണം ഉടന്‍ ആരംഭിക്കും
-
india3 days ago
യൂത്ത് ലീഗ് ദേശീയ കമ്മിറ്റി
-
kerala3 days ago
യുവഡോക്ടറെ പീഡിപ്പിച്ചെന്ന കേസ്: വേടന്റെ അറസ്റ്റ് തടഞ്ഞ് ഹൈകോടതി
-
kerala2 days ago
പാലിയേക്കരയിലെ കുരുക്ക്
-
kerala1 day ago
ബിന്ദു പത്മനാഭന് തിരോധാനക്കേസ്; ബിന്ദു കൊല്ലപ്പെട്ടതായി ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്