ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാറിന് കീഴിലുള്ള ആനുകൂല്യം പറ്റുന്ന ക്ഷയ രോഗികള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കി. ഇതിനോടകം ആധാര്‍ നമ്പര്‍ തരപ്പെടുത്താത്തവര്‍ ആഗസ്ത് 31നകം ആധാര്‍ കാര്‍ഡ് എടുക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനം വ്യക്തമാക്കുന്നു. ക്ഷയ രോഗികളുടെ സമീപ പ്രദേശങ്ങളില്‍ ആധാര്‍ എന്റോള്‍മെന്റ് സെന്ററുകള്‍ ഇല്ലെങ്കില്‍ സംസ്ഥാന സര്‍ക്കാറുകള്‍ ഇതിനായുള്ള സൗകര്യമൊരുക്കുമെന്നും വിജ്ഞാപനം പറയുന്നു.