തിരുവനന്തപുരം: ഞായറാഴ്ച്ച അര്‍ധരാത്രി മുതല്‍ നടത്താനിരുന്ന ഓട്ടോ ടാക്‌സി പണിമുടക്ക് പിന്‍വലിച്ചു. ഗതാഗത മന്ത്രി ഏ.കെ ശശീന്ദ്രനുമായി മോട്ടോര്‍ യൂണിയന്‍ നേതാക്കള്‍ നടത്തിയ ചര്‍ച്ചക്ക് ശേഷമാണ് പണിമുടക്ക് പിന്‍വലിച്ചത്.

ഡിസംബര്‍ ഒന്നു മുതല്‍ നിരക്കുകള്‍ വര്‍ധിപ്പിക്കാമെന്ന് മന്ത്രി ഉറപ്പ് നല്‍കിയതായി യൂണിയന്‍ നേതാക്കള്‍ വ്യക്തമാക്കി. ഇതേ തുടര്‍ന്നാണ് പണിമുടക്ക് പിന്‍വലിക്കുന്നുവെന്നും അവര്‍ പറഞ്ഞു.