kerala
ബാലന്റെ പ്രസ്താവന അസംബന്ധം, സജി ചെറിയാൻ പറഞ്ഞത് അനാവശ്യം; ആർഎസ്എസും ജമാഅത്തെ ഇസ്ലാമിയും ഒരുപോലെയല്ല: പാലോളി മുഹമ്മദ് കുട്ടി
മലപ്പുറം: യുഡിഎഫ് അധികാരത്തിൽ എത്തിയാൽ ജമാഅത്തെ ഇസ്ലാമി ആഭ്യന്തരം ഭരിക്കുമെന്ന മുൻ മന്ത്രി എ.കെ ബാലൻ്റെ വിദ്വേഷ പ്രസ്താവനയ്ക്കെതിരെ മുതിർന്ന സിപിഎം നേതാവ് പാലോളി മുഹമ്മദ് കുട്ടി. ബാലന്റെ പ്രസ്താവന അസംബന്ധമാണ്. ജമാഅത്തെ ഇസ്ലാമിയെയും ആർഎസ്എസിനെയും സിപിഎം ഒരുപോലെയല്ല കാണുന്നതെന്നും പാലോളി പറഞ്ഞു.
മാറാട് കലാപത്തിൽ ജമാഅത്തെ ഇസ്ലാമി ഉണ്ടായിട്ടില്ലല്ലോ…? സജി ചെറിയാന്റെ പ്രസ്താവന അനാവശ്യമായിരുന്നു. മുസ്ലിം ലീഗ് മത്സരിക്കുന്നയിടങ്ങളിൽ അവർ ജയിക്കുന്നത് മുസ്ലിംകളുടെ വോട്ട് കൊണ്ട് മാത്രമല്ല, ഹിന്ദുവിന്റെ വോട്ടുമുണ്ട്. ആർഎസ്എസും ജമാഅത്തെ ഇസ്ലാമിയും ഒരുപോലെയല്ല. ജമാഅത്തെ ഇസ്ലാമിയുടെ ആശയത്തെ എതിർക്കുമ്പോഴും അവർ ഇന്ത്യയിൽ ഒരു ശക്തിയേയല്ല. മുസ്ലിംകൾ ഉള്ളയിടങ്ങളിൽ അവരിൽ ഒരു വിഭാഗം ആ ആശയം പ്രചരിപ്പിച്ചുനടക്കുന്നുവെന്ന് മാത്രം. മറിച്ച് ആർഎസ്എസ് അങ്ങനെയല്ല. അത് അപകടമാണ്. എല്ലാ ജനവിഭാഗങ്ങൾക്കും അവർ അപകടമാണ്.
kerala
‘വാക്ക് പാലിക്കുന്നു, ആ വാക്ക് നിറവേറ്റാന്‍ ബുള്ളറ്റും വില്‍ക്കുന്നു’; റോഡ് നിര്‍മ്മാണത്തിനായി സ്വന്തം ബുള്ളറ്റ് വില്‍ക്കാനൊരുങ്ങി വാര്‍ഡ് മെമ്പര്‍
റോഡ് നിര്‍മ്മാണത്തിനായി സ്വന്തം ബുള്ളറ്റ് വിറ്റ് പണ കണ്ടെത്താനൊരുങ്ങുകയാണ് ഒരു വാര്‍ഡ് മെമ്പര്‍. അങ്ങാടിപ്പുറം ഗ്രാമ പഞ്ചായത്തിലെ നാലാം വാര്‍ഡ് മെമ്പര്‍ ഷബീര്‍ മാഞ്ഞാമ്പ്രയാണ് പീച്ചാണിപ്പറമ്പ് റോഡ് നിര്‍മ്മാണത്തിനായി ബൈക്ക് വില്‍ക്കുന്നത്. 35 വര്‍ഷമായി പീച്ചാണിപ്പറമ്പ് മുണ്ടക്കല്‍ പള്ളിയാലില്‍ കോളനിയില്‍ താമസിക്കുന്ന 10 ലധികം വീട്ടുകാര്‍ക്ക് സ്വന്തമായി റോഡോ, ഒരിടവഴിയോ ഒന്നും തന്നെയില്ല. വാര്‍ത്തകളിലൊക്കെ ഇടം പിടിച്ചിട്ടുണ്ട്. ഫെയ്സ് ബുക്ക് പോസ്റ്റിലൂടെയാണ് ഷബീര്‍ ബൈക്ക് വില്‍ക്കുന്ന കാര്യം അറിയിച്ചത്.
ഷെബീറിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് കണ്ട ഉടന്‍ മഞ്ഞളാം കുഴി അലി എംഎല്‍എ അടക്കം പോസ്റ്റില്‍ കമന്റ് ചെയ്തിട്ടുണ്ട്. റോഡ് നിര്‍മ്മാണത്തിന് വേണ്ട ഫണ്ട് നല്‍കാം എന്നും അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
kerala
കായിക മന്ത്രി മുങ്ങി
വിഖ്യാതമായ കേരളാ ലിറ്ററേച്ചർ ഫെസ്റ്റിവലിലെ കായിക ചർച്ചയിൽ നിന്ന് അവസാന നിമിഷം കായികമന്ത്രി വി.അബ്ദുറഹ്മാൻ പിൻവാങ്ങി. പ്രശസ്ത മാധ്യമ പ്രവർത്തകൻ കമാൽ വരദുരുമായി ഇന്ന് ( 25,ഞായർ ) രാവിലെ 11.30 നായിരുന്നു.
കേരള സ്പോർട്സ് ഇക്കോണമിയുടെ ഭാവി എന്ന വിഷയത്തിൽ ചർച്ച ഷെഡ്യൂൾ ചെയ്തിരുന്നത്. എന്നാൽ രാവിലെ 9.30 ന് KLF സംഘാടകരാണ് മന്ത്രി പരിപാടി റദ്ദാക്കിയ കാര്യം കമാൽ വരദൂരിനെ അറിയിച്ചത്. അർജൻറീനിയൻ ഇതിഹാസം ലയണൽ മെസിയുടെ കേരളാ സന്ദർശനവുമായി ബന്ധപ്പെട്ട് കായിക മന്ത്രിയോട് തുടക്കം മുതൽ ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു കമാൽ വരദൂർ.
ഏറ്റവുമൊടുവിൽ മെസി മാർച്ചിൽ വരുമെന്നായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. അതും നടക്കാത്ത സാഹചര്യത്തിൽ മന്ത്രിയുടെ പുതിയ നിലപാട് എന്തെന്ന് അറിയാൻ KLF വേദിയെയാണ് ഫുട്ബോൾ ലോകം കാത്തിരുന്നത്. അവിടെ നിന്നാണ് അവസാന നിമിഷം മന്ത്രി മുങ്ങിയത്
kerala
വയനാട് ജനവാസമേഖലയിൽ പുലിയിറങ്ങി; മൂന്ന് സ്ഥലങ്ങളിൽ സാന്നിധ്യം സ്ഥിരീകരിച്ചു
മേപ്പാടി കുന്നംപറ്റ, ബത്തേരി ചീരാൽ, പൊഴുതന അച്ചൂർ എന്നിവിടങ്ങളിലാണ് പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചത്.
വയനാട്: വയനാട് ജില്ലയിലെ ജനവാസമേഖലകളിൽ മൂന്നിടങ്ങളിൽ പുലിയെ കണ്ടതായി റിപ്പോർട്ട്. മേപ്പാടി കുന്നംപറ്റ, ബത്തേരി ചീരാൽ, പൊഴുതന അച്ചൂർ എന്നിവിടങ്ങളിലാണ് പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചത്. സംഭവത്തെ തുടർന്ന് വനംവകുപ്പ് പ്രദേശങ്ങളിൽ വ്യാപക പരിശോധന ആരംഭിച്ചു.
മേപ്പാടി കുന്നംപറ്റയിൽ ഇന്നലെ എട്ടാം നമ്പറിൽ രവീന്ദ്രന്റെ വീട്ടിലെ വളർത്തുനായയെ പുലി കൊന്നിരുന്നു. ഇതിന് പിന്നാലെ ഇന്ന് രാത്രിയും പ്രദേശത്ത് പുലിയെ കണ്ടതായി നാട്ടുകാർ അറിയിച്ചതോടെയാണ് വനംവകുപ്പ് സ്ഥലത്തെത്തി പരിശോധന ശക്തമാക്കിയത്.
അതേസമയം, ബത്തേരി ചീരാലിലും നീണ്ട ഇടവേളയ്ക്ക് ശേഷം പുലിയെ കണ്ടതായി റിപ്പോർട്ട് ലഭിച്ചതോടെ വനംവകുപ്പ് അവിടെയും കർശന നിരീക്ഷണം തുടരുകയാണ്. പൊഴുതന അച്ചൂരിലും പുലിയുടെ സാന്നിധ്യമുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പരിശോധന നടത്തി വരികയാണ്.
ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ച വനംവകുപ്പ്, രാത്രികാലങ്ങളിൽ അനാവശ്യമായി പുറത്തിറങ്ങരുതെന്ന് മുന്നറിയിപ്പ് നൽകി.
-
Cricket3 days agoടി20 ലോകകപ്പിനായി ഇന്ത്യയിലേക്കില്ല; നിലപാടില്‍ ഉറച്ച് ബംഗ്ലാദേശ്
-
kerala3 days ago‘രണ്ട് മുതലാളിമാര്‍ ഒന്നിക്കുമ്പോള്‍ ലാഭവിഹിതമായിരിക്കും ചിന്ത’; സന്ദീപ് വാര്യര്‍
-
News3 days agoട്രംപിന്റെ ബോര്‍ഡ് ഓഫ് പീസ് അംഗങ്ങളായി സൗദിയടക്കമുള്ള രാജ്യങ്ങള്‍; ഒന്നും മിണ്ടാതെ ഇന്ത്യ
-
Cricket3 days agoരഞ്ജി ട്രോഫി: 139ന് പുറത്തായി കേരളം; ചണ്ഡിഗഢ് ഒരു വിക്കറ്റിന് 142 റണ്‍സെന്ന നിലയില്‍
-
kerala3 days ago‘വി.ഡി സതീശന് നയിക്കുന്ന പുതുയുഗയാത്ര വിജയിപ്പിക്കും’: മുസ്ലിം ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റി
-
kerala3 days agoകിളിമാനൂരില്‍ ദമ്പതികളുടെ അപകട മരണം; കേസില്‍ ആദ്യ അറസ്റ്റ്
-
Culture3 days agoമൂന്ന് പതിറ്റാണ്ടിന്റെ ഇടവേളയ്ക്ക് ശേഷം മമ്മൂട്ടിയും അടൂരും ഒന്നിക്കുന്നു
-
kerala3 days agoഡിവൈഎസ്പിയെ ഭീഷണിപ്പെടുത്തിയെന്ന കേസ്; കെ സുരേന്ദ്രന് കുറ്റവിമുക്തന്‍
