ബാഴ്സലോണ: സ്പെയിനിലെ ബാഴ്സലോണയില്‍ ഭീകര ആക്രമണം. ആള്‍ക്കൂട്ടത്തിലേക്ക് വാന്‍ ഇടിച്ചു കയറ്റിയാണ് ആക്രമണമുണ്ടായത്.

പ്രദേശവാസികള്‍ക്കും വിനോദസഞ്ചാരികളുമായ ആളുകള്‍ക്കിടിലേക്ക് ഇടിച്ചുകയറിയ വാന്‍ 13പേരെ കൊലപ്പെടുത്തിയതായാണ് പ്രാഥമിക വിവരം. ആക്രമണത്തില്‍ 50ലേറ പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്.

barcelonaattack_map

barcelona-van-crowd-incident-ht-jef-170817_4x3_992barcelona-van-crowd-scene-04-ht-jef-170817_4x3_992 barcelona-van-crowd-scene-06-gty-jef-170817_4x3_992ബാഴ്സലോണയിലെ വിനോദസഞ്ചാര മേഖലയായ ലാസ് റാബലസിലാണ് ആക്രമണമുണ്ടായിരിക്കുന്നത്. അപകടത്തെ തുടര്‍ന്ന് സ്ഥലത്ത് നിരോധനാജ്ഞ ഏര്‍പ്പെടുത്തി. ആളുകളോട് പുറത്തിറങ്ങരുതെന്നും സുരക്ഷിതമായ സ്ഥലത്തേക്ക് മാറണമെന്നും പോലീസ് നിര്‍ദേശിച്ചു. അപകടത്തെ തുടര്‍ന്ന് നഗരത്തിലെ മെട്രോ, റെയില്‍ ഗതാഗതം നിര്‍ത്തിവച്ചു

ആക്രമം നടത്തിയ ഒരാള്‍ പോലീസ് കസ്റ്റഡിലായെന്നും റിപ്പോര്‍ട്ടുണ്ട്. പ്രദേശം പോലീസ് വളഞ്ഞിരിക്കുകയാണ്.