Video Stories
പുത്തുമലയിലെ ചെളിയിൽ ഇപ്പോഴും ഉപ്പയെ കാത്തിരിപ്പ്..കണ്ണീരോടെ ഒരപേക്ഷ..

ബശീർ ഫൈസി ദേശമംഗലം
ഇന്ന് രാവിലെ വാട്സ്ആപ്പിൽ ഒരു വോയിസ് സന്ദേശം വന്നു:
“ബശീർ ഫൈസി ഉസ്താദെ,
ഹജ്ജിന്റെ തിരക്കിൽ ആണ് എന്നറിയാം.
ഞാൻ ഷെഫീർ ആണ്.
മണത്തല പള്ളിയിൽ ഓഫീസ് സ്റ്റാഫ് ആയി ജോലി ചെയ്തിട്ടുണ്ട്.
എന്റെ വീട് വയനാട്ടിലെ പുത്തുമലയിൽ ആണ്.
എന്റെ ഉപ്പ ഹംസ മണ്ണിനടിയിൽ ആണ്.
വാർത്തയിൽ കണ്ടു കാണുമല്ലോ,
എനിക്കെന്റെ ഉപ്പയെ കിട്ടണം.
എന്റെ വീട്ടിൽ ഉമ്മ സുഖമില്ലാത്ത ഒരു സഹോദരി അടക്കം 4 സഹോദരിമാർ
അവരുടെ 4 മക്കൾ
എന്റെ ഭാര്യ 2 മക്കൾ എന്നിവരാണ്ള്ളത്.
വളരെ ദുസ്സഹമായ ജീവിതം ആണ് എന്റേതു.
ഉരുൾ പൊട്ടലിൽ
എന്റെ വീടും സ്ഥാലവും എല്ലാം എനിക്ക് നഷ്ടമായി.
അതിലൊന്നും പരിഭവവും പരാതിയും ഇല്ല.
എന്റെ ഉപ്പ മണ്ണിനടിയിൽ ആണ് ഉസ്താടെ,
ഇതുവരെയുള്ള തിരച്ചിലിൽ കണ്ടെത്തിയില്ല.
ഞാൻ പലരോടും പറഞ്ഞു ദുആ ചെയ്യാൻ.
ഇന്ന് വീണ്ടും തിരച്ചിൽ ഉണ്ട്.
എന്റെ ഉപ്പയെ കിട്ടാൻ ദുആ ചെയ്യണം..”
ഇതായിരുന്നു ആ വോയിസ്.
കേട്ടിട്ടു ഞാൻ തരിച്ചു പോയി.
ഉള്ളിൽ ആരോ മുള്ള് കൊണ്ട് വലിഞ്ഞു കീറുന്ന പോലെ…
കുത്തിയൊലിച്ചു പോയ വീട്ടിൽ,
പുതഞ്ഞു പോയ ഉപ്പയെ കിട്ടാൻ ആ മകൻ കണ്ണീരോടെ കാത്തിരിക്കുകയാണ്.
ഷെഫീർ എവിടെയും എന്റെ ഉപ്പ മരിച്ചു എന്ന് പറയുന്നില്ല.
പകരം എന്റെ ഉപ്പയെ കിട്ടണം എന്ന്..
ദിവസങ്ങൾ പിന്നിട്ടിട്ടും
ഉപ്പ ജീവനോടെ മണ്ണിലെവിടെയോ ഉണ്ട് എന്ന് പ്രതീക്ഷിക്കുന്ന ആ കത്തിരിപ്പുണ്ടല്ലോ…
എനിക്ക് വാക്കുകൾ കിട്ടുന്നില്ല..
എന്താണ് ദുആ ചെയ്യുക..!?
ഉരുൾ പൊട്ടി ദിവസങ്ങൾ പിന്നിട്ട
ആ ചെളിക്കൂനയിൽ നിന്ന്
ആ ഉപ്പയെ ജീവനോടെ കിട്ടണം എന്നോ…
അതോ ആ മയ്യിത്ത് എങ്കിലും അവസാന കാഴ്ചക്ക് കണ്ടു കൊടുക്കണം എന്നോ..
അള്ളാഹു ആണ് വലിയവൻ,
മണ്ണിനടിയിൽ ജീവന്റെ അവസാന തുടിപ്പെങ്കിലും ബാക്കിയുണ്ടാകാണേമേ
ഇല്ലങ്കിൽ ആ ജനാസ ആ കുടുംബത്തിന് അവസാനമായി ഒന്ന് കാണാൻ നീ വിധികൂട്ടണമേ..
പുത്തുമലയിൽ വിഖായ അടക്കമുള്ള മറ്റെല്ലാ സന്നദ്ധ സേവന പ്രവർത്തകരോടും ഞാൻ അപേക്ഷിക്കുന്നു.
നമ്മുടെ ഈ പ്രിയപ്പെട്ട സഹോദരന്റെ നോവുന്ന കാത്തിരിപ്പിന് വിരാമം ഇടാൻ നിങ്ങൾ സഹായിക്കുമോ..
പരമാവധി ഈ വിവരം അവിടെയുള്ളവരിൽ എത്തിക്കുക.
ഷെഫീറിന്റെ നമ്പർ ഇതോടൊപ്പം വെക്കുന്നു.
9497833358.
ഇദ്ദേഹത്തിന്റെ കുടുംബം ഇപ്പോൾ നിരാലംബമാണ്.
വീടും,സ്ഥലവും എല്ലാം ഒളിച്ചു പോയിട്ടുണ്ട്..
നിങ്ങൾ അദ്ദേഹത്തെ ഒന്ന് ബന്ധപ്പെട്ടു വീട് നിന്ന സ്ഥലം കാണിച്ചു തന്നാൽ അവിടെ ഒന്ന് എന്ത് ത്യാഗം സഹിച്ചും തിരച്ചിൽ നടത്തേണമേ..
എനിക്കെന്റെ കണ്ണുകൾ നിയന്ത്രിക്കാൻ ആവുന്നില്ല.
മരണത്തെക്കാൾ വേദന ജനകമാണ്,
സ്വന്തം ഉപ്പ മണ്ണിൽ പുതഞ്ഞു കിടക്കുന്നു എന്ന ഓർമ്മ…
എല്ലാവരും ഈ പോസ്റ്റ് വായിച്ച ഉടൻ പ്രാർത്ഥിക്കേണമേ
News
രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേക പ്രാര്ത്ഥന; ആഹ്വാനവുമായി മലങ്കര ഓര്ത്തഡോക്സ് സഭ
അതിര്ത്തി സംരക്ഷിക്കുന്ന സൈനികര് സുരക്ഷിതരായിരിക്കാന് പ്രാര്ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന് വേണ്ടി പ്രാര്ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു.

രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേകം പ്രാര്ത്ഥന നടത്താന് ആഹ്വാനവുമായി മലങ്കര ഓര്ത്തഡോക്സ് സഭ. ഭാരതത്തിനും, സൈനികര്ക്കും, അതിര്ത്തിയിലെ ജനസമൂഹത്തിനും വേണ്ടി പ്രത്യേക പ്രാര്ത്ഥന നടത്തണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്ത്തോമ്മാ മാത്യൂസ് തൃതീയന് കാതോലിക്കാ ബാവാ ആഹ്വാനം ചെയ്തു.
അതിര്ത്തി സംരക്ഷിക്കുന്ന സൈനികര് സുരക്ഷിതരായിരിക്കാന് പ്രാര്ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന് വേണ്ടി പ്രാര്ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു. ഞായറാഴ്ച്ച വിശുദ്ധ കുര്ബാന മധ്യേ മലങ്കരസഭയിലെ മുഴുവന് പള്ളികളിലും രാജ്യത്തിന് വേണ്ടി പ്രാര്ത്ഥന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഇന്ത്യയുടെ തിരിച്ചടിയില് പാകിസ്താന് വന് നാശനഷ്ടമുണ്ടായതായും റിപ്പോര്ട്ടുണ്ട്.
kerala
താമരശ്ശേരി ഷഹബാസ് കൊലക്കേസ്: കുറ്റാരോപിതരായ വിദ്യാര്ത്ഥികളുടെ എസ്.എസ്.എല്.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചില്ല
വിദ്യാര്ത്ഥികള് കേസില് പ്രതികളായ സാഹചര്യത്തിലാണ് പരീക്ഷാ ഫലം തടഞ്ഞുവെച്ചിരിക്കുന്നത്.

താമരശ്ശേരി ഷഹബാസ് കൊലക്കേസില് കുറ്റാരോപിതരായ ആറ് വിദ്യാര്ത്ഥികളുടെയും എസ്.എസ്.എല്.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചില്ല. വിദ്യാര്ത്ഥികള് കേസില് പ്രതികളായ സാഹചര്യത്തിലാണ് പരീക്ഷാ ഫലം തടഞ്ഞുവെച്ചിരിക്കുന്നത്. അതേസമയം ഇവരുടെ ഫലം പ്രസിദ്ധീകരിക്കാത്തത് എന്തുകൊണ്ടെന്ന് അറിയില്ലെന്ന് താമരശ്ശേരി ജി വി എച്ച് എസ് എസ് അധികൃതര് വ്യക്തമാക്കി.
കേസില് കുറ്റാരോപിതരായ് വിദ്യാര്ത്ഥികള് നിലവില് വെള്ളിമാടുകുന്ന് ഒബ്സര്വേഷന് ഹോമിലാണ്. വിദ്യാര്ത്ഥികളെ എസ്.എസ്.എല്.സി പരീക്ഷ എഴുതാന് അനുവദിച്ചത് വലിയ വിവാദത്തിലേക്ക് നയിച്ചിരുന്നു. പരീക്ഷാ സെന്ററുകളിലേക്കടക്കം വിദ്യാര്ഥി -യുവജന സംഘടനകള് കടുത്ത പ്രതിഷേധം നടത്തിയിരുന്നു.
എളേറ്റില് വട്ടോളി എം.ജെ. ഹയര്സെക്കന്ഡറി സ്കൂള് പത്താം ക്ലാസ് വിദ്യാര്ഥിയായിരുന്നു മരിച്ച മുഹമ്മദ് ഷഹബാസ്.
Video Stories
പഞ്ചാബിലെ എസ്ബിഎസ് നഗറില് നിന്ന് 2 ആര്പിജികളും 5 ഹാന്ഡ് ഗ്രനേഡുകളും കണ്ടെടുത്തു

പഞ്ചാബിലെ എസ്ബിഎസ് നഗറില് നിന്ന് 2 ആര്പിജികളും 5 ഹാന്ഡ് ഗ്രനേഡുകളും കണ്ടെടുത്തു. എസ്ബിഎസ് നഗറിലെ ടിബ്ബ നംഗല് കുലാര് റോഡിന് സമീപമുള്ള വനമേഖലയില് നിന്ന് രണ്ട് റോക്കറ്റ് പ്രൊപ്പല്ഡ് ഗ്രനേഡുകളും അഞ്ച് ഹാന്ഡ് ഗ്രനേഡുകളും ഉള്പ്പെടെ വെടിമരുന്ന് ശേഖരം കണ്ടെടുത്തതായി സംസ്ഥാന പോലീസ് മേധാവി ചൊവ്വാഴ്ച പറഞ്ഞു.
പഞ്ചാബിലെ സ്ലീപ്പര് സെല്ലുകളെ പുനരുജ്ജീവിപ്പിക്കാന് പാകിസ്ഥാനിലെ ഭീകരസംഘടനകള് നടത്തിയ കോര്ഡിനേറ്റഡ് ഓപ്പറേഷനാണ് പ്രാഥമിക അന്വേഷണം സൂചിപ്പിക്കുന്നത്,” ഡയറക്ടര് ജനറല് ഓഫ് പോലീസ് ഗൗരവ് യാദവ് എക്സില് ഒരു പോസ്റ്റില് പറഞ്ഞു.
ഒരു കേന്ദ്ര ഏജന്സിയുമായി ചേര്ന്ന് നടത്തിയ സംയുക്ത ഓപ്പറേഷനില്, എസ്ബിഎസ് നഗറിലെ ടിബ്ബ നംഗല് കുലാര് റോഡിന് സമീപമുള്ള വനമേഖലയില് നിന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ നേതൃത്വത്തില് നടത്തിയ ഓപ്പറേഷനില് പഞ്ചാബ് പോലീസ് തീവ്രവാദ ഹാര്ഡ്വെയര് ശേഖരം കണ്ടെടുത്തു.
രണ്ട് ആര്പിജികള്, രണ്ട് ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസുകള് (ഐഇഡി), അഞ്ച് ഹാന്ഡ് ഗ്രനേഡുകള്, ഒരു വയര്ലെസ് കമ്മ്യൂണിക്കേഷന് സെറ്റ് എന്നിവ കണ്ടെടുത്തതായി അദ്ദേഹം പറഞ്ഞു.
അമൃത്സറിലെ സ്റ്റേറ്റ് സ്പെഷ്യല് ഓപ്പറേഷന് സെല്ലിന്റെ പോലീസ് സ്റ്റേഷനില് ബന്ധപ്പെട്ട വകുപ്പുകള് പ്രകാരം കേസ് രജിസ്റ്റര് ചെയ്തിട്ടുണ്ട്.
-
news2 days ago
ഹോങ്കോങ്ങിലും സിംഗപ്പൂരിലും കോവിഡ് കേസുകള് വര്ധിക്കുന്നതായി റിപ്പോര്ട്ട്
-
kerala3 days ago
സംസ്ഥാനത്ത് വീണ്ടും കോളറ മരണം; ആലപ്പുഴയില് ചികിത്സയിലായിരുന്നയാള് മരിച്ചു
-
kerala3 days ago
സംസ്ഥാനത്ത് ഞായറാഴ്ച മുതല് ശക്തമായ മഴ; വിവിധ ജില്ലകളില് യെല്ലോ അലര്ട്ട്
-
kerala3 days ago
പത്തനംതിട്ടയില് കാട്ടാന ചരിഞ്ഞ സംഭവം: ആറുപേരെ കസ്റ്റഡിയിലെടുത്തത് നോട്ടീസ് നല്കാതെ
-
kerala2 days ago
സംസ്ഥാനത്ത് അതിശക്തമായ മഴ; വിവിധ ജില്ലകളില് ഓറഞ്ച് അലര്ട്ട്
-
kerala2 days ago
മുതലപ്പൊഴിയില് സംഘര്ഷാവസ്ഥ തുടരുന്നു; എഞ്ചിനീയറിംഗ് ഓഫീസിന്റെ ജനാല അടിച്ചു തകര്ത്തു
-
kerala3 days ago
മലപ്പുറത്ത് യുവാവിനെ കൊലപ്പെടുത്തിയ നരഭോജി കടുവയെ പിടിക്കാനുള്ള ദൗത്യം ആരംഭിച്ചു
-
kerala3 days ago
മദ്യലഹരിയിലെത്തിയ കൊച്ചുമകന് 88കാരിയെ ക്രൂരമായി മര്ദ്ദിച്ചതായി പരാതി