തിരുവനന്തപുരം: ഇന്ത്യന്‍ ക്രിക്കറ്റ് താരം എസ്. ശ്രീശാന്തിനു ക്രിക്കറ്റ് മത്സരങ്ങളില്‍ ഏര്‍പ്പെടുത്തിയ വിലക്ക് ഹൈക്കോടതി നീക്കി. ഒത്തുകളി കേസിനെ തുടര്‍ന്ന് ബി.സി.സി.ഐ ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്കാണ് കേരള ഹൈക്കോടതി നീക്കിയത്. കേസില്‍ ഡല്‍ഹി ഹൈക്കോടതി വെറുതെ വിട്ട സാഹചര്യത്തില്‍ ബി.സി.സി.ഐയുടെ വിലക്ക് തുടരേണ്ട ആവശ്യമില്ലെന്നും കോടതി നിരീക്ഷിച്ചു.

ഹൈക്കോടതിയില്‍ ശ്രീശാന്ത് സമര്‍പ്പിച്ച ഹര്‍ജിയെ തുടര്‍ന്നാണ് വിധി. ഒത്തുകളിക്കേസില്‍ കോടതി വെറുതെ വിട്ടിട്ടും ബി.സി.സി.ഐ ആജീവനാന്ത വിലക്ക് തുടരുകയാണെന്ന് കാണിച്ചാണ് ശ്രീശാന്ത് വീണ്ടും കോടതിയെ സമീപിച്ചത്. വിധികേള്‍ക്കാന്‍ ശ്രീശാന്ത് കോടതിയില്‍ എത്തിയിരുന്നു.