Connect with us

More

ആര്‍.എസ്.എസിന്റെ ആയുധപരിശീലനം അറിഞ്ഞിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശത്തെ വിമര്‍ശിച്ച് ബല്‍റാം

Published

on

തിരുവനന്തപുരം: ആര്‍.എസ്.എസിന്റെ ആയുധ പരിശീലനങ്ങളേക്കുറിച്ചുള്ള ചോദ്യത്തിന് അക്കാര്യമൊന്നും ഇതുവരെ തന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടിക്കെതിരെ വിമര്‍ശനവുമായി വി.ടി ബല്‍റം എം.എല്‍.എ. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ആയുധപരിശീലനങ്ങള്‍ക്കെതിരെ സ്വീകരിച്ച നടപടികളേക്കുറിച്ചുള്ള കൃത്യമായ ചോദ്യത്തിന് ഉത്തരം നല്‍കാതെ മുഖ്യമന്ത്രി ഒഴിഞ്ഞുമാറുകയാണെന്ന് ബല്‍റാം പറയുന്നു. ‘അപ്പോള്‍ കാര്യങ്ങള്‍ വ്യക്തമാണ്, ഊരിപ്പിടിച്ച വാളും ഇന്ദ്രനും ചന്ദ്രനുമൊക്കെ വാചകമടിയിലേ ഉള്ളൂ. ആര്‍എസ്എസിന്റെ ആയുധപരിശീലങ്ങള്‍ക്കെതിരെ ഒരു നടപടിപോലും സ്വീകരിക്കാനോ ഒരു കേസ് പോലും രജിസ്റ്റര്‍ ചെയ്യാനോ കേരളത്തിലെ ഇരട്ടച്ചങ്കുള്ള കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിക്ക് ഇതുവരെ ധൈര്യം വന്നിട്ടില്ല.’ ബല്‍റാം ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

ആര്‍എസ്എസിന്റെ ആയുധ പരിശീലനങ്ങളേക്കുറിച്ചുള്ള ചോദ്യത്തിന് അക്കാര്യമൊന്നും ഇതുവരെ തന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടികളേക്കുറിച്ചുള്ള കൃത്യമായ ചോദ്യത്തിന് ഉത്തരം നല്‍കാതെ മുഖ്യമന്ത്രി ഒഴിഞ്ഞുമാറുന്നു.

അപ്പോള്‍ കാര്യങ്ങള്‍ വ്യക്തമാണ്, ഊരിപ്പിടിച്ച വാളും ഇന്ദ്രനും ചന്ദ്രനുമൊക്കെ വാചകമടിയിലേ ഉള്ളൂ. ആര്‍എസ്എസിന്റെ ആയുധപരിശീലങ്ങള്‍ക്കെതിരെ ഒരു നടപടിപോലും സ്വീകരിക്കാനോ ഒരു കേസ് പോലും രജിസ്റ്റര്‍ ചെയ്യാനോ കേരളത്തിലെ ഇരട്ടച്ചങ്കുള്ള കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിക്ക് ഇതുവരെ ധൈര്യം വന്നിട്ടില്ല.

ആയുധപരിശീലനങ്ങളേക്കുറിച്ച് ഇനിയും ശ്രദ്ധയില്‍പ്പെടാത്ത മുഖ്യമന്ത്രി സ്വന്തം െ്രെപവറ്റ് സെക്രട്ടറിയായ എംവി ജയരാജനോട് ചോദിച്ചാല്‍ മതി. ആര്‍എസ്എസിന്റെ ആയുധപരിശീലന ക്യാമ്പുകളെക്കുറിച്ച് കൈരളി പീപ്പിള്‍ ചാനല്‍ 2016 ഡിസംബര്‍ 28ന് ദൃശ്യങ്ങള്‍ സഹിതം പുറത്തുവിട്ട ഇന്‍വസ്റ്റിഗേറ്റീവ് റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ ബിജെപി നേതാവ് വി വി രാജേഷിന്റെ വെല്ലുവിളിക്ക് മുന്നില്‍ പ്ലിംഗിയിരുന്നത് ഇതേ ജയരാജന്‍ തന്നെയായിരുന്നു എന്ന് കേരളം മറന്നിട്ടില്ല.


പോലീസുമായി ബന്ധപ്പെട്ട മുന്നൂറിലേറെ നിയമസഭാ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാത്ത മുഖ്യമന്ത്രി ഇടക്കെങ്കിലും നല്‍കുന്ന മറുപടികളുടെ അവസ്ഥയും ഇതാണ് എന്നും മനസ്സിലാക്കാവുന്നതാണ്.

More

ഇറച്ചിക്കടയിലെ കോഴിക്ക് നാലു കാല്; അത്ഭുതകോഴിയെ കാണാനും വാങ്ങാനും വൻ തിരക്ക്

Published

on

പാലക്കാട്: മണ്ണാർക്കാട് കോഴിക്കടയിൽ വിൽപ്പക്കെത്തിയ കോഴി ഏവർക്കും കൗതുകമായി. ഈ കോഴിക്ക് നാല് കാലുണ്ട് എന്നതായിരുന്നു കൗതുകത്തിന്‍റെ കാരണം. അത്ഭുതകോഴിയെ കാണാൻ നിരവധി പേർ മണ്ണാർക്കാട്ടെ കോഴി കടയിലെത്തി. മണ്ണാർക്കാട് അലിഫ് ചിക്കൻ സ്റ്റാളിലാണ് നാല് കാലുള്ള കോഴിയെ കാണാൻ ആളുകൾ എത്തിയത്.

രണ്ട് ദിവസം മുമ്പ് ഫാമിൽ നിന്ന് ഇറച്ചിക്കോഴികളെ കടയിലെത്തിച്ചിരുന്നു. ഇതിലൊന്നിനാണ് നാലു കാല്. സാധാരണയുള്ള രണ്ടു കാലുകളും പിൻവശത്തായി രണ്ടു കാലുകളുമാണ് കോഴിക്കുള്ളത്. ഈ അധിക കാലുകൾ പിറകിൽ തൂങ്ങിക്കിടക്കുകയാണ്. നാലുകാലുള്ള കോഴിക്ക് പലരും മോഹവിലയിട്ടു. എന്നാൽ, കോഴിയെ വിൽക്കേണ്ടെന്നും വളർത്താമെന്നുമാണ് കടയുടമകളായ ഷുക്കൂറും റിഷാദും തീരുമാനിച്ചത്.

 

Continue Reading

crime

കുഞ്ഞ്‌ ജനിച്ചതിന് ലഹരി പാർട്ടി; എംഡിഎംഎയും കഞ്ചാവുമായി 4 പേർ അറസ്റ്റിൽ

460 മില്ലിഗ്രാം എംഡിഎംഎ, 22 ഗ്രാം കഞ്ചാവ്, 10 സിറിഞ്ചുകൾ, ഡിജിറ്റൽ ത്രാസ് എന്നിവയും ഉണ്ടായിരുന്നുവെന്ന് കണ്ടെത്തി

Published

on

തിരുവനന്തപുരം: കുഞ്ഞ് ജനിച്ചതിന്റെ ആഘോഷത്തിൽ ലഹരി പാർട്ടി. കൊല്ലം പത്തനാപുരത്ത് തിരുവനന്തപുരം സ്വദേശികളായ നാല് പേർ എക്സൈസിന്റെ പിടിയിലായി. 460 മില്ലിഗ്രാം എംഡിഎംഎ, 22 ഗ്രാം കഞ്ചാവ്, 10 സിറിഞ്ചുകൾ, ഡിജിറ്റൽ ത്രാസ് എന്നിവയും ഉണ്ടായിരുന്നുവെന്ന് കണ്ടെത്തി.

മൂന്നാം പ്രതി കിരണിന് കുഞ്ഞ് ജനിച്ചതിന്റെ ലഹരി പാർട്ടിയായിരുന്നു നടത്തിയത്. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. ലഹരി പാർട്ടി നടത്തുന്നുവെന്ന വിവരം എക്സൈസ് കമ്മിഷണർക്കായിരുന്നു ലഭിച്ചത്. തുടര്‍ന്ന് പത്തനാപുരത്തുനിന്നുള്ള എക്‌സൈസ് സംഘം പരിശോധനയ്‌ക്കെത്തുകയായിരുന്നു. അപ്പാര്‍ട്ട്‌മെന്റില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്.

 

Continue Reading

kerala

ഓപ്പറേഷന്‍ ഡി-ഹണ്ട്: 130 പേരെ അറസ്റ്റ് ചെയ്തു

28.81 ഗ്രാം MDMA, 14.689 കി.ഗ്രാം കഞ്ചാവ്, 92 കഞ്ചാവ് ബീഡി പിടികൂടി

Published

on

ഓപ്പറേഷന്‍ ഡി-ഹണ്ടിന്‍റെ ഭാഗമായി ഇന്നലെ (മാര്‍ച്ച് 25) സംസ്ഥാനവ്യാപകമായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്ന 2572 പേരെ പരിശോധനയ്ക്ക് വിധേയമാക്കി. വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 122 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 130 പേരാണ് അറസ്റ്റിലായത്. ഈ കേസുകളില്‍ എല്ലാം കൂടി മാരക മയക്കുമരുന്നുകളായ എം.ഡി.എം.എ (28.81 ഗ്രാം), കഞ്ചാവ് (14.689 കി.ഗ്രാം), കഞ്ചാവ് ബീഡി (92 എണ്ണം) എന്നിവ പോലീസ് ഇവരില്‍ നിന്ന് പിടിച്ചെടുക്കുകയുണ്ടായി.

പൊതുജനങ്ങളില്‍ നിന്ന് മയക്കുമരുന്ന് സംബന്ധിച്ച വിവരങ്ങള്‍ സ്വീകരിച്ച് നടപടികള്‍ കൈക്കൊള്ളുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആന്‍റി നര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ റൂം (9497927797) നിലവിലുണ്ട്. ഈ നമ്പറിലേക്ക് ബന്ധപ്പെടുന്നവരുടെ വിവരങ്ങള്‍ രഹസ്യമായാണ് സൂക്ഷിക്കുന്നത്.

മയക്കുമരുന്നിനെതിരെയുള്ള നടപടികള്‍ ശക്തമാക്കുന്നതിന്‍റെ ഭാഗമായി ക്രമസമാധാന വിഭാഗം എ.ഡി.ജി.പിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ സംസ്ഥാന തലത്തില്‍ ആന്‍റി നര്‍ക്കോട്ടിക്സ് ഇന്‍റലിജന്‍സ് സെല്ലും എന്‍.ഡി.പി.എസ് കോര്‍ഡിനേഷന്‍ സെല്ലും റേഞ്ച് അടിസ്ഥാനത്തില്‍ ആന്‍റി നര്‍ക്കോട്ടിക്സ് ഇന്‍റലിജന്‍സ് സെല്ലും പ്രവര്‍ത്തിക്കുന്നുണ്ട്.

Continue Reading

Trending