Connect with us

india

ജോഡോ യാത്ര നിര്‍ത്തിവെക്കേണ്ടിവന്നതിന് മതിയായ വിശദീകരണം നല്‍കാതെ പൊലീസ്.

രാജസ്ഥാനില്‍ അതിന് പറഞ്ഞത് കോവിഡായിരുന്നെങ്കില്‍ ജമ്മുകശ്മീരിലത് സുരക്ഷയാണെന്ന വ്യത്യാസം മാത്രം.

Published

on

കശ്മീരിലെ സുരക്ഷാ വീഴ്ച കാരണം ജോഡോ യാത്രനിര്‍ത്തിവെക്കേണ്ടിവന്നതിന് മതിയായ വിശദീകരണം നല്‍കാതെ പൊലീസ്. സംസ്ഥാനത്ത് രാഷ്ട്രപതി ഭരണമായതിനാല്‍കേന്ദ്രസര്‍ക്കാരിനാണ് ഇതിന്റെ പൂര്‍ണ ഉത്തരവാദിത്തം. അതേസമയം ആളുകള്‍ ഇത്ര എത്തുമെന്ന് പ്രതീക്ഷിച്ചില്ലെന്ന വാദവുമായി കശ്മീര്‍ ആഭ്യന്തരവകുപ്പ് രംഗത്തെത്തി. 15 കമ്പനി പൊലീസിനെ നിയോഗിച്ചതായും എന്നാല്‍ ബനിഹാലില്‍ ഇവര്‍ക്ക് നിയന്ത്രിക്കാനാകാത്തത്ര പ്രവര്‍ത്തകര്‍ എത്തിയതായും ആഭ്യന്തര അഡീഷണല്‍ ചീഫ ്‌സെക്രട്ടറി ആര്‍.കെഗോയല്‍ പറഞ്ഞു. രാഹുല്‍ഗാന്ധി പക്ഷേ പൊലീസിനെയും സംസ്ഥാന ഭരണകൂടത്തെയുമാണ് ഇപ്പോഴും കുറ്റപ്പെടുത്തുന്നത്. ആളുകളുടെ ആധിക്യമാണ് സുരക്ഷ ഉറപ്പാക്കാതിരിക്കാന്‍ കാരണമായതെന്ന ന്യായീകരണം പലര്‍ക്കും ബോധ്യപ്പെട്ടിട്ടില്ല. യാത്ര കശ്മീരില്‍ വേണ്ടെന്ന ബി.ജെ.പിയുടെ തന്ത്രമാണ ്ഇവിടെ നടപ്പായത്. പക്ഷേ യാത്ര തുടരാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് രാഹുലും നേതാക്കളും.
കശ്മീരിലെത്തുന്നതിന് മുമ്പുതന്നെ ജോഡോ യാത്ര നിര്‍ത്തിവെക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നതാണ്. രാജസ്ഥാനില്‍ അതിന് പറഞ്ഞത് കോവിഡായിരുന്നെങ്കില്‍ ജമ്മുകശ്മീരിലത് സുരക്ഷയാണെന്ന വ്യത്യാസം മാത്രം.

india

36 ഉപഗ്രഹങ്ങളുമായി ഐഎസ്ആര്‍ഒയുടെ ലോഞ്ച് വെഹിക്കിള്‍ മാര്‍ക്ക് ത്രീ വിക്ഷേപിച്ചു

ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിലെ രണ്ടാം വിക്ഷേപണത്തറയിൽ നിന്നാണ് എൽവിഎം 3 ബഹിരാകാശത്തേക്ക് കുതിച്ചത്

Published

on

ബ്രിട്ടീഷ് ഇന്റര്‍നെറ്റ് സേവനദാതാക്കളായ വണ്‍ വെബിന്റെ 36 ഉപഗ്രഹങ്ങളുമായി ഐഎസ്ആര്‍ഒയുടെ ലോഞ്ച് വെഹിക്കിൾ എൽവിഎം 3 വിജയകരമായി വിക്ഷേപിച്ചു.രാവിലെ ഒൻപതു മണിയോടെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിലെ രണ്ടാം വിക്ഷേപണത്തറയിൽ നിന്നാണ് എൽവിഎം 3 ബഹിരാകാശത്തേക്ക് കുതിച്ചത്.

Continue Reading

india

വിധി റദ്ദാക്കിയിട്ട് 2 മാസം; ലോക്‌സഭാംഗത്വം തിരികെ ലഭിക്കാന്‍ ഫൈസല്‍ കോടതിയിലേക്ക്

Published

on

ലോക്‌സഭാ അംഗത്വത്തില്‍ നിന്ന് അയോഗ്യനാക്കിയ ഉത്തരവ് പിന്‍വലിക്കാത്തതിനെതിരെ ലക്ഷദ്വീപ് മുന്‍ എംപി മുഹമ്മദ് ഫൈസല്‍ സുപ്രീംകോടതിയെ സമീപിച്ചു. തിങ്കളാഴ്ച കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് ഫൈസല്‍ മാധ്യമങ്ങളോട് പറഞ്ഞു. ലോക്‌സഭാംഗത്വത്തില്‍ നിന്ന് അയോഗ്യനാക്കപ്പെടാന്‍ കാരണമായ കീഴ്‌ക്കോടതി വിധി കേരള ഹൈക്കോടതി റദ്ദാക്കി 2 മാസം കഴിഞ്ഞിട്ടും ലക്ഷദ്വീപ് എംപി പി.പി മുഹമ്മദ് ഫൈസലിന്റെ അംഗത്വം പുനഃസ്ഥാപിച്ചിട്ടില്ല.

ഈ സാഹചര്യത്തില്‍ അയോഗ്യത സംബദ്ധിച്ച ഉത്തരവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഫൈസല്‍ ലോക്‌സഭാ സെക്രട്ടേറിയേറ്റിന് കത്ത് നല്‍കിയിരുന്നു. ഇതുവരെയും അയോഗ്യത പിന്‍വലിച്ചുകൊണ്ട് ലോക്‌സഭാ സെക്രട്ടേറിയേറ്റ് ഉത്തരവ് ഇറക്കാത്ത സാഹചര്യത്തിലാണ് മുഹമ്മദ് ഫൈസല്‍ സുപ്രീം കോടതിയെ സമീപിച്ചത്.

 

Continue Reading

india

ലോക വനിതാ ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് രണ്ടാം സ്വര്‍ണം

-3 സ്‌കോറിനാണ് ഇന്ത്യന്‍ താരത്തിന്റെ വിജയം

Published

on

ലോക വനിതാ ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് രണ്ടാം സ്വര്‍ണം. സവിറ്റി ബുറയാണ് ലോക ചാമ്പ്യനായത്. 81 കിലോഗ്രാം വിഭാഗത്തിലാണ് ഇന്ത്യ സ്വര്‍ണം നേടിയത്. ഫൈനലില്‍ ചൈനീസ് താരം വാങ് ലീനയെയാണ് സവിറ്റി ബുറ തോല്‍പിച്ചത്.

ഫൈനല്‍ മത്സരത്തില്‍ പിന്നിലായിരുന്ന ശേഷം തിരിച്ചടിച്ചാണ് സവീറ്റി വിജയം നേടിയെടുത്തത്. 4-3 സ്‌കോറിനാണ് ഇന്ത്യന്‍ താരത്തിന്റെ വിജയം. 2014 ലോക ചാമ്പ്യന്‍ഷിപ്പില്‍ താരം വെള്ളി മെഡല്‍ നേടിയിരുന്നു. 2022 ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയ ആത്മവിശ്വസത്തിലാണ് താരം ഫൈനല്‍ പോരാട്ടത്തിന് ഇറങ്ങിയത്. സിവയ്ക്ക് മുന്‍പ് സവീറ്റിയ്ക്ക് മുന്‍പ് 48 കിലോഗ്രാം വിഭാഗത്തില്‍ നീതു ഘന്‍ഘാസും സ്വര്‍ണം നേടിയിരുന്നു.

Continue Reading

Trending