താമരശ്ശേരി ചുരം റോഡില്‍ വികസന പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ നാളെ മുതല്‍ റോഡില്‍ വലിയ വാഹനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തും. കോഴിക്കോട് മലപ്പുറം ഭാഗത്ത് നിന്ന് വരുന്ന ബസ്, ട്രക്ക് ഉള്‍പ്പെടെയുള്ള മള്‍ട്ടി ടാസ്‌ക് വാഹനങ്ങള്‍ ഇന്ന് മുതല്‍ അടുത്ത രണ്ടാഴ്ചത്തേക്ക് നാടുകാണി, കുറ്റിയാടി വഴി തിരിച്ചു പോകേണ്ടതാണെന്ന് ജില്ലാ കലക്ടര്‍ സീറാം സാമ്പശിവ റാവുവിന്റെ ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു. യോഗത്തില്‍ കോഴിക്കോട് ആര്‍.ടി.ഒ എ.കെ ശശികുമാര്‍, താമരശ്ശേരി ട്രാഫിക് എസ്.ഐ യു.രാജന്‍, എന്‍.എച്ച് എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ വിനയരാജ് എന്നിവര്‍ പങ്കെടുത്തു.
താമരശ്ശേരി ചുരത്തില്‍ വലിയവാഹനങ്ങള്‍ക്ക് നിയന്ത്രണം
താമരശ്ശേരി ചുരം റോഡില്‍ വികസന പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ നാളെ മുതല്‍ റോഡില്‍ വലിയ വാഹനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തും. കോഴിക്കോട് മലപ്പുറം ഭാഗത്ത് നിന്ന് വരുന്ന ബസ്, ട്രക്ക്…

Categories: Culture, More, News, Views
Tags: big vehicle, kozhikode, Thamarassery
Related Articles
Be the first to write a comment.