തൃശ്ശൂര്: മന്ത്രിയുടെ വാഹനം കടന്നുപോകാൻ അനുവദിച്ചില്ല എന്ന് ആരോപിച്ച് മിനി ലോറി ഡ്രൈവറെ അറസ്റ്റ് ചെയ്തു. മന്ത്രി ആർ ബിന്ദുവിനെ വാഹനം കടന്നുപോകാൻ അനുവദിക്കാത്തതിനാണ് കൈപ്പമംഗലം സ്വദേശി സൂരജിനെ പോലീസ് അറസ്റ്റ് ചെയ്തത്. ചാലക്കുടി മുൻസിപ്പൽ ജംഗ്ഷൻ സർവീസ് റോഡിൽ വച്ചായിരുന്നു സംഭവം.

വാഹനം കടന്നുപോകാൻ അനുവദിക്കാത്തതിന് മന്ത്രി തുടരെത്തുടരെ ഹോണുകൾ മുഴക്കി എങ്കിലും ഇയാൾ കടന്ന് പോകാൻ വഴിയൊരുക്കിയില്ല എന്നായിരുന്നു മന്ത്രിയുടെ വാദം. തുടർന്ന് പുറത്തിറങ്ങിയ ഇയാൾ പ്രകോപനപരമായി സംസാരിച്ചു എന്നതും കേസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇയാളെ സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടു