X

ആധാർ പുതുക്കലിന്‍റെ പേരിൽ ബയോമെട്രിക് അപ്ഡേഷൻ; അക്ഷയ കേന്ദ്രങ്ങൾക്കെതിരെ കര്‍ശന നടപടിയുമായി ഡയറക്ടറേറ്റ്

നി​ർ​ദേ​ശ​മി​ല്ലെ​ങ്കി​ലും ബ​യോ​മെ​ട്രി​ക്​ അ​പ്​​ഡേ​ഷ​ൻ ന​ട​ത്തി​യും ഫോ​ട്ടോ തി​രു​ത്തി​യും ആ​ധാ​ർ വി​വ​ര​ങ്ങ​ൾ പു​തു​ക്ക​ലി​ന്‍റെ പേ​രി​ൽ അ​മി​ത നി​ര​ക്ക്​ ഈ​ടാ​ക്കി ഒ​രു വി​ഭാ​ഗം ​അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ൾ. മു​ന്ന​റി​യി​പ്പ്​ ന​ൽ​കി​യി​ട്ടും തി​രു​ത്താ​ൻ കൂ​ട്ടാ​ക്കാ​താ​യ​തോ​ടെ ക​ർ​ശ​ന പ​രി​ശോ​ധ​ന​ക്കും ന​ട​പ​ടി​ക്കു​മൊ​രു​ങ്ങു​ക​യാ​ണ്​ അ​ക്ഷ​യ ഡ​യ​റ​ക്ട​റേ​റ്റ്.

പ​ത്ത്​ വ​ർ​ഷം ക​ഴി​ഞ്ഞ ആ​ധാ​ർ വി​വ​ര​ങ്ങ​ൾ പു​തു​ക്കാ​നാ​ണ്​ അ​ധാ​ർ അ​തോ​റി​റ്റി​യു​ടെ​യും അ​ക്ഷ​യ ഡ​യ​റ​ക്ട​റേ​റ്റി​ന്‍റെ​യും നി​ർ​ദേ​ശം. ആ​ധാ​റി​ലു​ള്ള പേ​രും വി​ലാ​സ​വും തെ​ളി​യി​ക്കു​ന്ന ര​ണ്ട്​ രേ​ഖ​ക​ൾ സ്കാ​ൻ ചെ​യ്ത്​ അ​പ്​​ലോ​ഡ്​ ചെ​യ്യു​ക​യാ​ണ്​ വേ​ണ്ട​ത്. 50 രൂ​പ​യാ​ണ്​ ഇ​തി​ന്​ നി​ശ്ച​യി​ച്ച നി​ര​ക്ക്.

എ​ന്നാ​ൽ, ഒ​രു​വി​ഭാ​ഗം കേ​ന്ദ്ര​ങ്ങ​ൾ സ്വ​ന്തം നി​ല​ക്ക്​​ ബ​യോ​മെ​ട്രി​ക്​ വി​വ​ര​ങ്ങ​ൾ അ​പ്​​ഡേ​റ്റ്​ ചെ​യ്യി​ച്ചും ഫോ​ട്ടോ മാ​റ്റി​ച്ചും കാ​ർ​ഡ്​ അ​ടി​പ്പി​ച്ചു​മെ​ല്ലാം കൂ​ടു​ത​ൽ തു​ക ഈ​ടാ​ക്കു​ക​യാ​ണെ​ന്നാ​ണ്​ പ​രാ​തി. രേ​ഖ​ക​ൾ അ​പ്​​ഡേ​റ്റ്​ ചെ​യ്യാ​നെ​ത്തു​ന്ന​വ​രെ അ​നു​വാ​ദ​മി​ല്ലാ​തെ ബ​യോ​മെ​ട്രി​ക്​ അ​പ്​​ഡേ​ഷ​ന്​ വി​ധേ​യ​മാ​ക്കി​യാ​ൽ പി​ഴ​യും ക​ർ​ശ​ന ന​ട​പ​ടി​യു​മു​ണ്ടാ​കു​മെ​ന്നാ​ണ്​ ഡ​യ​റ​ക്ട​​​​റേ​റ്റി​ന്‍റെ മു​ന്ന​റി​യി​പ്പ്.

webdesk14: