തിരുവനന്തപുരം: അധ്യാപികമാരെ അധിക്ഷേപിച്ച് ബി.ജെ.പി തിരുവനന്തപുരം ജില്ലാ പ്രസിഡന്റിന്റെ പ്രസംഗം. ധനുവച്ചപുരം എന്‍.എസ്.എസ് കോളേജില്‍ അനാശാസ്യ പ്രവര്‍ത്തനം നടക്കുന്നുവെന്നാണ് ബി.ജെ.പി ജില്ലാ പ്രസിഡന്റ് എസ് സുരേഷിന്റെ പ്രസംഗം. കോളേജിന് പുറത്തു നടന്ന യോഗത്തിലാണ് അധ്യാപികമാര്‍ക്കെതിരായ അധിക്ഷേപം നടത്തിയത്. സംഭവത്തില്‍ സുരേഷിനെതിരെ പരാതി നല്‍കുമെന്ന് കോളേജ് അധികൃതര്‍ പറഞ്ഞു.

കോളേജിലുണ്ടായ സംഘര്‍ഷത്തില്‍ പൊലീസ് കേസെടുത്ത എ.ബി.വി.പി പ്രവര്‍ത്തകര്‍ക്കെതിരെ നടപടിയെടുത്തതാണ് അസഭ്യ വര്‍ഷത്തിന് കാരണം. കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു വിവാദമായ പ്രസംഗം.