Connect with us

Sports

ബ്ലാസ്റ്റേഴ്സ് കൊച്ചി വിടുന്നു?; ഹോം ഗ്രൗണ്ടായി കോഴിക്കോടും മലപ്പുറവും പരിഗണനയില്‍

ബ്ലാസ്റ്റേഴ്സിന് കൂടിപ്പോയാല്‍ കിട്ടുക ആറോ ഏഴോ ഹോം മത്സരങ്ങള്‍ മാത്രമാണ്.

Published

on

അടുത്ത മാസം ഐഎസ്എല്‍ തുടങ്ങാനിരിക്കെ കേരള ബ്ലാസ്റ്റേഴ്സ് കൊച്ചി വിട്ടേക്കും. കലൂര്‍ സ്റ്റേഡിയത്തിന് പകരം ഹോം ഗ്രൗണ്ടായി കോഴിക്കോടോ, മലപ്പുറമോ തിരഞ്ഞെടുക്കാനാണ് ആലോചന.

അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ഫെബ്രുവരി 14നാണ് സീസണ്‍ ആരംഭിക്കുന്നത്.  ബ്ലാസ്റ്റേഴ്സിന് കൂടിപ്പോയാല്‍ കിട്ടുക ആറോ ഏഴോ ഹോം മത്സരങ്ങള്‍ മാത്രമാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നില്‍ക്കെ വന്‍ തുക വാടകയായി കൊടുത്ത് കലൂര്‍ സ്റ്റേഡിയത്തില്‍ കളിക്കണമോയെന്ന ചിന്തയിലാണ് ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ്. പകരം കോഴിക്കോട് കോര്‍പ്പറേഷന്‍ ഇഎംഎസ് സ്റ്റേഡിയമോ, മലപ്പുറം പയ്യനാട് സ്റ്റേഡിയമോ ഹോം ഗ്രൗണ്ടായി തിരഞ്ഞെടുക്കാനാണ് ആലോചന.

ഇത്തവണ ഐഎസ്എല്‍ മത്സരങ്ങള്‍ സംപ്രേഷണം ചെയ്യുന്നത് ദൂരദര്‍ശനില്‍ ആയതിനാല്‍ എഎഫ്സി നിലവാരമുള്ള മികച്ച സ്റ്റേഡിയം വേണമെന്ന പിടിവാശിയൊന്നുമില്ല അഖിലേന്ത്യ ഫുട്ബോള്‍ ഫെഡറേഷന്. സ്പോണ്‍സര്‍ഷിപ്പ് പ്രതിസന്ധിയും ടിക്കറ്റ് വരുമാനത്തില്‍ നിന്ന് കാര്യമായ വരുമാനം കിട്ടുമോ എന്ന ആശങ്കയും കൂടിയാകുമ്പോള്‍ കൊമ്പന്മാര്‍ കലൂരിനെ കൈവിടാന്‍ തന്നെയാണ് സാധ്യത.

 

News

ഡബ്ല്യുപിഎൽ: ഹർമൻപ്രീത് തിളക്കം; ഗുജറാത്തിനെതിരെ മുംബൈയ്ക്ക് ഏഴ് വിക്കറ്റ് ജയം

ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിന്റെ 43 പന്തിൽ പുറത്താകാതെ നേടിയ 71 റൺസാണ് മുംബൈയുടെ വിജയശിൽപി.

Published

on

മുംബൈ: വനിത പ്രീമിയർ ലീഗിൽ ഗുജറാത്ത് ജയന്റ്സിനെതിരെ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസിന് ഏഴ് വിക്കറ്റ് ജയം. ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിന്റെ 43 പന്തിൽ പുറത്താകാതെ നേടിയ 71 റൺസാണ് മുംബൈയുടെ വിജയശിൽപി. സീസണിലെ മുംബൈയുടെ രണ്ടാം ജയമാണിത്. അവസാന ഓവർ വരെ നീണ്ട മത്സരത്തിൽ നാല് ബോൾ ബാക്കി നിൽക്കെയാണ് മുംബൈ ലക്ഷ്യം മറികടന്നത്.

നവി മുംബൈയിലെ ഡിവൈ പാട്ടിൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ടോസ് നേടിയ മുംബൈ ഇന്ത്യൻസ് ബൗളിംഗ് തിരഞ്ഞെടുത്തു. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 192 റൺസ് നേടി. 33 പന്തിൽ 43 റൺസ് നേടിയ ജോർജിയ വാരെഹാമാണ് ടോപ് സ്‌കോറർ. ബെത്ത് മൂണി (33), ഭാരതി ഫുൽമാലി (36), കനിക അഹുജ (35) എന്നിവരും ഗുജറാത്തിന്റെ സ്‌കോറിന് കരുത്തായി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈയ്ക്ക് മൂന്നാം ഓവറിൽ തന്നെ ഓപ്പണർ ഗുണലൻ കമാലിനിയെ നഷ്ടമായി. രേണുക സിങ്ങാണ് വിക്കറ്റ് വീഴ്ത്തിയത്. പിന്നാലെ അമൻജോത് കൗർ 26 പന്തിൽ ഏഴ് ബൗണ്ടറികൾ അടിച്ച് 40 റൺസ് നേടി ചേസിന് ശക്തി പകർന്നു. തുടർന്ന് ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ ആക്രമണാത്മക ബാറ്റിംഗുമായി മുന്നിൽ നിന്നു.

അവസാന ഓവറിൽ അഞ്ച് റൺസ് മാത്രം വേണ്ടിയിരുന്നപ്പോൾ, ആദ്യ പന്തിൽ ഒരു റണ്ണെടുത്ത് നിക്കോള കെയറി ഹർമൻപ്രീതിന് സ്ട്രൈക്ക് കൈമാറി. രണ്ടാം ബോളിൽ ബൗണ്ടറി അടിച്ച് ഹർമൻപ്രീത് മുംബൈ ഇന്ത്യൻസിന് ആവേശകരമായ ജയം സമ്മാനിച്ചു.

Continue Reading

News

ഇന്ത്യയിൽ കളിക്കില്ലെന്ന നിലപാടിൽ ബംഗ്ലാദേശ് ഉറച്ച്; ഐ.സി.സി ആവശ്യം തള്ളി

തീരുമാനം പുനപരിശോധിക്കണമെന്ന അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ (ഐ.സി.സി) ആവശ്യം ബംഗ്ലാദേശ് തള്ളിക്കളഞ്ഞു.

Published

on

ദുബൈ: അടുത്ത മാസം ഇന്ത്യ–ശ്രീലങ്ക സംയുക്തമായി വേദിയാകുന്ന ട്വന്റി20 ലോകകപ്പിന് ഇന്ത്യയിലേക്ക് പോകില്ലെന്ന നിലപാട് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് (ബി.സി.ബി) വീണ്ടും ആവർത്തിച്ചു. തീരുമാനം പുനപരിശോധിക്കണമെന്ന അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ (ഐ.സി.സി) ആവശ്യം ബംഗ്ലാദേശ് തള്ളിക്കളഞ്ഞു.

സുരക്ഷാ ആശങ്കകൾ ചൂണ്ടിക്കാട്ടിയാണ് ഇന്ത്യയിൽ കളിക്കില്ലെന്നും തങ്ങളുടെ മത്സരങ്ങൾ ഇന്ത്യക്ക് പുറത്തേക്ക് മാറ്റണമെന്നും ബി.സി.ബി ആവശ്യപ്പെട്ടത്. ടൂർണമെന്റിന്റെ മത്സരക്രമങ്ങൾ നേരത്തെ പ്രഖ്യാപിച്ച സാഹചര്യത്തിൽ സാങ്കേതിക ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി തീരുമാനം പുനപരിശോധിക്കാൻ ഐ.സി.സി ആവശ്യപ്പെട്ടിരുന്നെങ്കിലും, നിലപാട് മാറ്റാനില്ലെന്ന് ബംഗ്ലാദേശ് വ്യക്തമാക്കി.

ഈ വിഷയത്തിൽ ബി.സി.ബി–ഐ.സി.സി പ്രതിനിധികൾ വിഡിയോ കോൺഫറൻസിലൂടെ ചർച്ച നടത്തി. സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഇന്ത്യയിലേക്കില്ലെന്ന നിലപാട് ബി.സി.ബി പ്രതിനിധികൾ യോഗത്തിൽ ആവർത്തിച്ചതായി ബോർഡ് പുറത്തിറക്കിയ പത്രക്കുറിപ്പിൽ അറിയിച്ചു. ബംഗ്ലാദേശിന്റെ മത്സരങ്ങൾ ഇന്ത്യക്ക് പുറത്തേക്ക് മാറ്റണമെന്ന ആവശ്യത്തിൽ ബോർഡ് ഉറച്ചുനിന്നുവെന്നും പത്രക്കുറിപ്പിൽ പറയുന്നു.

യോഗത്തിൽ ബി.സി.ബി പ്രസിഡന്‍റ് അമീനുൽ ഇസ്ലാം, വൈസ് പ്രസിഡന്‍റുമാരായ ശകാവത്ത് ഹുസ്സൈൻ, ഫാറൂഖ് അഹ്മദ് എന്നിവർ പങ്കെടുത്തു. എന്നാൽ ഇന്ത്യയിൽ കാര്യമായ സുരക്ഷാ പ്രശ്നങ്ങളില്ലെന്നും, ഈ സാഹചര്യത്തിൽ ബംഗ്ലാദേശിന്റെ മത്സരങ്ങൾ മറ്റൊരു വേദിയിലേക്ക് മാറ്റേണ്ടതില്ലെന്നുമാണ് ഐ.സി.സി നിലപാട്.

സുരക്ഷാ ആശങ്കകൾ ചൂണ്ടിക്കാട്ടി ബംഗ്ലാദേശ് പേസർ മുസ്തഫിസുർ റഹ്മാനെ ഐ.പി.എല്ലിൽ നിന്ന് ഒഴിവാക്കിയതിന് പിന്നാലെയാണ് ഇന്ത്യയിൽ ട്വന്റി20 ലോകകപ്പ് കളിക്കില്ലെന്ന നിലപാട് ബി.സി.ബി കടുപ്പിച്ചത്. എന്നാൽ സുരക്ഷാ വിദഗ്ധർ നടത്തിയ പരിശോധനയിൽ ഇന്ത്യയിൽ ബംഗ്ലാദേശ് ടീമിന് പ്രത്യേക ഭീഷണിയൊന്നും കണ്ടെത്താനായില്ലെന്ന് ഐ.സി.സി വൃത്തങ്ങൾ അറിയിച്ചു.

കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസ്, മുംബൈ വാങ്കഡെ സ്റ്റേഡിയം എന്നിവിടങ്ങളിലാണ് ബംഗ്ലാദേശിന്റെ ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ നിശ്ചയിച്ചിരിക്കുന്നത്.

Continue Reading

News

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ താത്കാലിക പരിശീലകനായി മൈക്കിൾ കാരിക്ക്; ഇന്ന് കരാർ ഒപ്പ് വെക്കും

യുണൈറ്റഡിന്റെ ട്രെയിനിങ് ഗ്രൗണ്ടായ ക്യാരിങ്ടണിൽ എത്തുന്ന ഇംഗ്ലീഷ് പരിശീലകൻ ഔദ്യോഗിക കരാറിൽ ഒപ്പ് വെക്കുമെന്നാണ് റിപ്പോർട്ടുകൾ.

Published

on

മാഞ്ചസ്റ്റർ: പ്രീമിയർ ലീഗ് വമ്പന്മാരായ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പുതിയ താത്കാലിക പരിശീലകനായി മുൻ താരം മൈക്കിൾ കാരിക്ക് ചുമതലയേൽക്കാൻ ഒരുങ്ങുന്നു. ഇന്ന് തന്നെ യുണൈറ്റഡിന്റെ ട്രെയിനിങ് ഗ്രൗണ്ടായ ക്യാരിങ്ടണിൽ എത്തുന്ന ഇംഗ്ലീഷ് പരിശീലകൻ ഔദ്യോഗിക കരാറിൽ ഒപ്പ് വെക്കുമെന്നാണ് റിപ്പോർട്ടുകൾ.

2025 ജൂൺ വരെ ചാംപ്യൻഷിപ് ക്ലബ് മിഡിൽസ്‌ബറോയുടെ പരിശീലകനായിരുന്ന കാരിക്ക്, നിലവിലെ സീസൺ അവസാനിക്കുന്നത് വരെ യുണൈറ്റഡിനെ നയിക്കുമെന്നാണ് സൂചന. കഴിഞ്ഞ ആഴ്ച പരിശീലക സ്ഥാനത്ത് നിന്ന് റൂബൻ അമോറിമിനെ പുറത്താക്കിയതോടെയാണ് താത്കാലിക പരിശീലകനെ തേടി യുണൈറ്റഡ് നീക്കം ശക്തമാക്കിയത്. മുൻ താരം ഒലെ ഗണ്ണാർ സോൾഷെയറിനൊപ്പം മൈക്കിൾ കാരിക്കും പട്ടികയിലുണ്ടായിരുന്നു.

2006 മുതൽ 2018 വരെ മാഞ്ചസ്റ്റർ യുണൈറ്റഡ് ജേഴ്സിയണിഞ്ഞ കാരിക്ക് വിരമിച്ചതിന് ശേഷം ഹോസെ മൗറീന്യോയുടെ കോച്ചിങ് സ്റ്റാഫിന്റെ ഭാഗമായി പ്രവർത്തിച്ചു. മൗറീന്യോ പുറത്തായതിന് പിന്നാലെ ടീമിന്റെ താത്കാലിക പരിശീലകനായും അദ്ദേഹം ചുമതലയേറ്റിരുന്നു. തുടർന്ന് ഒലെ ഗണ്ണാർ സോൾഷെയറിന്റെ കോച്ചിങ് സംഘത്തിലും അംഗമായി. 2021 നവംബറിൽ സോൾഷെയർ പുറത്തായപ്പോൾ വീണ്ടും താത്കാലിക പരിശീലകനായി കാരിക്ക് ചുമതലയേറ്റെങ്കിലും ഡിസംബറിൽ റാൽഫ് റാങ്നിക് എത്തിയതോടെ സ്ഥാനമൊഴിഞ്ഞു.

2022 ഒക്ടോബറിലാണ് കാരിക്ക് മിഡിൽസ്‌ബറോയുടെ പരിശീലകനായത്. മൂന്ന് വർഷത്തെ സേവനത്തിന് ശേഷം വീണ്ടും ഓൾഡ് ട്രാഫോർഡിലേക്ക് മടങ്ങുന്ന കാരിക്കിന് മുന്നിലെ ആദ്യ വെല്ലുവിളികൾ കടുപ്പമുള്ളവയാണ്. ആദ്യ മത്സരം ചിരവൈരികളായ മാഞ്ചസ്റ്റർ സിറ്റിക്കെതിരെയും രണ്ടാമത്തെ മത്സരം ലീഗ് പട്ടികയിൽ ഒന്നാമതുള്ള ആഴ്‌സനലിനെതിരെയും ആയിരിക്കും.

Continue Reading

Trending