News
മയക്കുമരുന്ന് മാഫിയയുടെ കാരിയര്‍; മെത്താംഫിറ്റമിനുമായി യുവതി അറസ്റ്റില്‍
കണ്ണൂരില്‍ വന്‍ ലഹരിവേട്ട
കണ്ണൂര്‍: മാരക സിന്തറ്റിക് മയക്കുമരുന്നായ മെത്താംഫിറ്റമിനുമായി കണ്ണൂര്‍ പാപ്പിനിശ്ശേരിയില്‍ യുവതി എക്സൈസിന്റെ പിടിയിലായി. പാപ്പിനിശ്ശേരി എക്സൈസ് ഇന്‍സ്പെക്ടര്‍ ഇവൈ ജസീറലി നേതൃത്വത്തിലുള്ള സംഘം നടത്തിയ രഹസ്യ പരിശോധനയിലാണ് അറസ്റ്റ്. അഞ്ചാംപീടിക ഷില്‍ന നിവാസില്‍ ടി.എം. ശശിധരന്റെ മകള്‍ എ. ഷില്‍നയുടെ കൈവശത്തില്‍ നിന്നാണ് 0.459 ഗ്രാം മെത്താംഫിറ്റമിന്‍ കണ്ടെത്തിയത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ എക്സൈസ് സംഘം നടത്തിയ നിരീക്ഷണത്തിനൊടുവിലായിരുന്നു നടപടി. എക്സൈസ് ഇന്‍സ്പെക്ടര്‍ ഗ്രേഡ് ജോര്‍ജ് ഫെര്‍ണാണ്ടസ്, പ്രിവന്റീവ് ഓഫീസര്‍ ഗ്രേഡുമാരായ ശ്രീകുമാര്‍ വി.പി., പങ്കജാക്ഷന്, രജിരാഗ്, വനിത സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ജിഷ, ഷൈമ എന്നിവരും എക്സൈസ് സംഘത്തിലുണ്ടായിരുന്നു.
നേരത്തെ മയക്കുമരുന്ന് കേസില്‍ പ്രതിയായിരുന്ന ഷില്‍ന വീണ്ടും ലഹരിമരുന്ന് വില്പനയില് സജീവമാണെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് എക്സൈസ് അധികൃതര്‍ നിരീക്ഷണം ശക്തമാക്കിയിരുന്നു. കണ്ണൂര്‍ നഗരം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മയക്കുമരുന്ന് മാഫിയയുടെ കാരിയറായാണ് ഇവര്‍ പ്രവര്‍ത്തിച്ചിരുന്നതെന്ന് എക്സൈസ് അറിയിച്ചു. പ്രതിക്കെതിരെ എന്‍ഡിപിഎസ് ആക്ട് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. പ്രതിയെ കണ്ണൂര്‍ കോടതിയില്‍ ഹാജരാക്കി, റിമാന്‍ഡ് ചെയ്തു.
kerala
തൃശ്ശൂരില്‍ 64ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് തിരിതെളിഞ്ഞു
രാവിലെ പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ കലോത്സവത്തിന്റെ കൊടി ഉയര്‍ത്തി.
തൃശ്ശൂര്‍: തൃശ്ശൂരില്‍ 64ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് തിരിതെളിഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന് കേരള സ്കൂള്‍ കലോത്സവം ഉദ്ഘാടനം ചെയ്തു. മന്ത്രി ശിവന്‍കുട്ടി, സര്‍വംമായ സിനിമയിലെ നായിക റിയ ഷിബു തുടങ്ങിയവര്‍ പങ്കെടുത്തു. രാവിലെ പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ കലോത്സവത്തിന്റെ കൊടി ഉയര്‍ത്തി. കേന്ദ്ര സഹമന്ത്രി സുരേഷ്ഗോപിയും വേദിയിലെത്തി.
News
‘ജീവനക്കാര്‍ക്ക് ജോലി ചെയ്യാനല്ല, പണം തിരിമറി നടത്താനാണ് താല്പര്യം’; ദേവസ്വം ബോര്‍ഡ് ജീവനക്കാര്‍ക്കെതിരെ ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം
കണക്ക് സൂക്ഷിക്കുന്നതുമായി ബന്ധപ്പെട്ടും ദേവസ്വം ബോര്‍ഡിന് ഹൈക്കോടതി വീണ്ടും മുന്നറിയിപ്പ് നല്കി.
കൊച്ചി: ശബരിമലയിലെ ആടിയ നെയ്യ് അഴിമതിയുമായി ബന്ധപ്പെട്ട കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ ചില ജീവനക്കാര്‍ക്കെരെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. ജീവനക്കാര്‍ക്ക് അവരുടെ ജോലി നിര്‍വഹിക്കാനല്ല, പണം തിരിമറി നടത്താനാണ് താല്‍പര്യമെന്നായിരുന്നു കോടതിയുടെ പരാമര്‍ശം.
വിജിലന്‍സ് അന്വേഷണം ആരംഭിക്കാനിരിക്കെ നല്കിയ ഉത്തരവിലാണ് കോടതി ശക്തമായ ഭാഷയില്‍ വിമര്‍ശനം ഉന്നയിച്ചത്. ചില ഉദ്യോഗസ്ഥര്‍ക്ക് വ്യക്തിപരമായ ലാഭം മാത്രമാണ് ലക്ഷ്യമെന്നും, ഭക്തരെ സേവിക്കലല്ല അവരുടെ താല്പര്യമെന്നും കോടതി ചൂണ്ടിക്കാട്ടി. കണക്ക് സൂക്ഷിക്കുന്നതുമായി ബന്ധപ്പെട്ടും ദേവസ്വം ബോര്‍ഡിന് ഹൈക്കോടതി വീണ്ടും മുന്നറിയിപ്പ് നല്കി.
സമഗ്രവും കൃത്രിമം കാണിക്കാനാകാത്തതുമായ ഒരു സോഫ്റ്റ്വെയര് സംവിധാനം അടിയന്തരമായി കണക്കെടുപ്പ് നടത്താന്‍ ബോര്‍ഡ് ഒരുക്കണമെന്ന് കോടതി നിര്‍ദേശിച്ചു. ഈ വിഷയത്തില്‍ കോടതി ഇതിനുമുമ്പും ആവര്‍ത്തിച്ച് നിര്‍ദ്ദേശം നല്‍കിയിരുന്നുവെന്നും, ഇത് ദേവസ്വം ബോര്‍ഡിന്റെ ഉത്തരവാദിത്തമാണെന്നും കോടതി വ്യക്തമാക്കി. ശബരിമലയുമായി ബന്ധപ്പെട്ട ഇടപാടുകളില്‍ സുതാര്യത ഉറപ്പാക്കാന്‍ ഉടന്‍ ഇടപെടല്‍ അനിവാര്യമാണെന്നും, ഇക്കാര്യത്തില്‍ വീഴ്ച വരുത്തിയാല്‍ കടുത്ത നടപടികള്‍ ഉണ്ടാകുമെന്നും ഹൈക്കോടതി മുന്നറിയിപ്പ് നല്കി.
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും സര്‍വകാല റെക്കോര്‍ഡിലെത്തി. ഇന്ന് ഒരു പവന് സ്വര്‍ണത്തിന് 800 രൂപയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഇതോടെ പവന് വില 1,05,320 രൂപയായി ഉയര്‍ന്നു. ഗ്രാമിന് ഇന്ന് 100 രൂപ വര്‍ധിച്ച് 13,165 രൂപയാണ് നിലവിലെ നിരക്ക്.
ഡിസംബര്‍ 27ന് രേഖപ്പെടുത്തിയ 1,04,440 രൂപ എന്ന മുന്‍ റെക്കോര്‍ഡാണ് ഇന്ന് മറികടന്നത്. ഡിസംബര്‍ 23നാണ് സംസ്ഥാനത്ത് സ്വര്‍ണവില ആദ്യമായി ഒരു ലക്ഷം രൂപ കടന്നത്. അതിനുശേഷം വില തുടര്‍ച്ചയായി ഉയരുന്ന പ്രവണതയാണ് കാണുന്നത്.
അന്താരാഷ്ട്ര തലത്തില്‍ ഉണ്ടാകുന്ന സംഭവവികാസങ്ങളാണ് സ്വര്‍ണവിലയെ ശക്തമായി സ്വാധീനിക്കുന്നത്. വെനസ്വേലയിലെ അമേരിക്കന്‍ സൈനിക നടപടികള്‍ അടക്കമുള്ള ആഗോള രാഷ്ട്രീയസാമ്പത്തിക അനിശ്ചിതത്വങ്ങളാണ് സ്വര്‍ണവില ഉയരാന്‍ പ്രധാന കാരണങ്ങളിലൊന്ന്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ കൂടുതല്‍ നിക്ഷേപകര്‍ സ്വര്‍ണത്തിലേക്ക് തിരിയുന്നതും വില ഉയര്‍ന്നുനില്‍ക്കാന്‍ ഇടയാക്കുന്നു.
ലോകത്തിലെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളില്‍ ഒന്നാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്ന സാഹചര്യത്തില്‍, ആഗോള വിപണിയില്‍ ഉണ്ടാകുന്ന ചെറിയ ചലനങ്ങള്‍ പോലും ഇന്ത്യയിലെ സ്വര്‍ണവിലയില്‍ നേരിട്ട് പ്രതിഫലിക്കുന്നതാണ് നിലവിലെ സ്ഥിതി.
-
kerala3 days ago‘ജയിപ്പിച്ച ജനങ്ങളോടുള്ള ഉത്തരവാദിത്തം കോണ്‍ഗ്രസ് നിറവേറ്റി’: വി ഡി സതീശന്
-
GULF3 days agoനാല്പതു തവണ ഹജ്ജ് കര്‍മം നിര്‍വഹിച്ചു; സൗദിയിലെ ഏറ്റവും പ്രായംകൂടിയ വ്യക്തി അന്തരിച്ചു;
-
kerala3 days agoപേരിലേ ബാലനുള്ളൂ, വർഗീയതയിൽ മൂത്തോൻ; എ.കെ. ബാലനെതിരെ ഷാഫി പറമ്പിൽ
-
india3 days ago‘ഇഡിയുടെ പ്രവര്‍ത്തനം ബിജെപി ഏജന്റിനെ പോലെ, തെരഞ്ഞെടുപ്പാകുമ്പോള്‍ റെയ്ഡ് തുടങ്ങും, കഴിഞ്ഞാലുടന്‍ അപ്രത്യക്ഷരാകും’: സന്ദീപ് ദീക്ഷിത്
-
News3 days agoഫലസ്തീനികളെ സോമാലിലാന്റിലേക്ക് കുടിയിറക്കാന്‍ ഇസ്രാഈല്‍ പദ്ധതിയിടുന്നതായി സോമാലിയന്‍ മന്ത്രി
-
india15 hours agoചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രതിനിധികള്‍ ആര്.എസ്.എസ് ആസ്ഥാനവും സന്ദര്‍ശിച്ചു
-
kerala14 hours agoമകരവിളക്ക്: ഇടുക്കിയിലെ അഞ്ച് പഞ്ചായത്തുകളിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
-
News2 days agoരാജ്യവ്യാപക പ്രതിഷേധങ്ങൾ നിയന്ത്രണത്തിലെന്ന് ഇറാൻ
