Connect with us

kerala

സര്‍വകലാശാലകളില്‍ സംസ്ഥാന സര്‍ക്കാരും മോദി സര്‍ക്കാരും നടപ്പാക്കുന്നത് ഒരേ അജണ്ട; വി.ഡി സതീശന്‍

സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ ധാരണയുണ്ട്. അതിന്റെ ഭാഗമായാണ് കണ്ണൂര്‍ സര്‍വകലാശാല വി.സിക്ക് പുനര്‍നിയമനം നടത്തിയത്.

Published

on

ഇഷ്ടക്കാരെയും ഏറാന്‍മൂളികളെയും പാവകളെയും വൈസ് ചാന്‍സിലര്‍മാരാക്കി അധ്യാപകരെ ക്രമരഹിതമായി നിയമിക്കാനാണ് സര്‍വകലാശാല നിയമം ഭേദഗതി ചെയ്യുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. അല്ലാതെ നിയമ ഭേദഗതി ഗവര്‍ണറെ പൂട്ടാനല്ല. സര്‍വകലാശാലകളെ സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്മെന്റുകളായി തരംതാഴ്ത്തി അക്കാദമിക് കാര്യങ്ങളിലെ സ്വയംഭരണാവകാശം ഇല്ലാതാക്കി ഗുണനിലവാരം തകര്‍ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. പ്രബന്ധം മോഷ്ടിച്ചയാള്‍ക്ക് വരെ അധ്യാപക നിയമനം നല്‍കിയിരിക്കുകയാണ്. ബി.എ തോറ്റവര്‍ക്ക് എം.എ കോഴ്സിന് പ്രവേശനം നല്‍കി. ഇതൊക്കെയാണ് സര്‍വകലാശാലകളില്‍ നടക്കുന്നത്. ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗങ്ങളായും അധ്യാപകരായും ജീവനക്കാരായുമൊക്കെ നിയമിക്കുന്നത് പാര്‍ട്ടിക്കാരെയാണ്. സര്‍വകലാശാലകളെ ഇത്രയും രാഷ്ട്രീയവത്ക്കരിച്ചൊരു കാലമുണ്ടായിട്ടില്ല. ഉന്നതവിദ്യാഭ്യാസ രംഗത്തും സര്‍വകലാശാലകളിലും കടന്നു കയറി ചരിത്രത്തെ വളച്ചൊടുക്കുന്നുവെന്നാണ് മോദി സര്‍ക്കാരിനെതിരായ ആക്ഷേപം. അതുതന്നെയാണ് കേരളത്തില്‍ എല്‍.ഡി.എഫ് സര്‍ക്കാരും ചെയ്യുന്നത്. കണ്ണൂര്‍ സര്‍വകലാശാലയില്‍ ഗാന്ധിയെയും നെഹ്റുവിനെയും ഒഴിവാക്കി ആര്‍.എസ്.എസ് നേതാക്കളുടെ പുസ്തകങ്ങള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയത് ഈ സര്‍ക്കാര്‍ നിയമിച്ച വൈസ് ചാന്‍സിലര്‍മാര്‍ തന്നെയല്ലേ? കോടിയേരി ബാലകൃഷ്ണന്‍ ഇന്ന് പാര്‍ട്ടി പത്രത്തിലെ ലേഖനത്തില്‍ എഴുതിയ സംഘപരിവാര്‍ അജണ്ടകളെല്ലാം ഇപ്പോള്‍ കേരളത്തില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നത് ഇവരൊക്കെയാണ് അദ്ദേഹം പറഞ്ഞു.

സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ ധാരണയുണ്ട്. അതിന്റെ ഭാഗമായാണ് കണ്ണൂര്‍ സര്‍വകലാശാല വി.സിക്ക് പുനര്‍നിയമനം നടത്തിയത്. ഇപ്പോള്‍ ഗവര്‍ണര്‍ ക്രിമിനല്‍ എന്ന് വിളിച്ച വി.സിയെ നിയമിച്ചത് ഗവര്‍ണര്‍ തന്നെയല്ലേ? കണ്ണൂര്‍ സര്‍വകലാശാലയില്‍ വി.സിക്ക് പുനര്‍നിയമനം നല്‍കിയപ്പോള്‍ ഗവര്‍ണര്‍ സംഘപരിവാര്‍ ഏജന്റായിരുന്നോ നിങ്ങളുടെ ഏജന്റായിരുന്നോയെന്ന് കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കണം അദ്ദേഹം പറഞ്ഞു.

കേരള സര്‍വകലാശാല നിയമനത്തിന്റെ അടിസ്ഥാനത്തിലാണ് ഗവര്‍ണര്‍ ഇപ്പോള്‍ സെര്‍ച്ച് കമ്മിറ്റി ഉണ്ടാക്കിയിരിക്കുന്നത്. സര്‍ക്കാര്‍ ഇതുവരെ പ്രതിനിധിയെ നല്‍കിയിട്ടില്ല. സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ എപ്പോള്‍ വേണമെങ്കിലും ഒത്തുതീര്‍പ്പിലെത്താം. അതുകൊണ്ടാണ് പ്രതിപക്ഷം കക്ഷി ചേരാത്തത്. നിയമവിരുദ്ധമായി സര്‍ക്കാരോ ഗവര്‍ണറോ പ്രവര്‍ത്തിച്ചാല്‍ പ്രതിപക്ഷം ചോദ്യം ചെയ്യും. ലോകായുക്ത, സര്‍വകലാശാല ബില്ലുകളില്‍ ഒപ്പിടരുതെന്നാണ് ഗവര്‍ണറോട് പ്രതിപക്ഷം ആവശ്യപ്പെടുന്നത് അദ്ദേഹം പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സാദിഖലി തങ്ങള്‍ക്കും കുഞ്ഞാലിക്കുട്ടിക്കും ബലി പെരുന്നാള്‍ ആശംസകള്‍ നേര്‍ന്ന് സോണിയയും രാഹുലും

Published

on

മലപ്പുറം: കോൺഗ്രസ് പാർലമെൻററി പാർട്ടി നേതാവ് സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവർ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, ദേശീയ ജന.സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എന്നിവരെ ഫോണിൽ വിളിച്ച് ബലിപെരുന്നാൾ ആശംസകൾ നേർന്നു.

ത്യാഗത്തിൻറെയും സമർപ്പണത്തിൻറെയും വേളയിൽ ആഘോഷിക്കപ്പെടുന്ന ബലിപെരുന്നാൾ ഐക്യത്തിൻറെയും സമാധാനത്തിൻറെയും പ്രതീകമാവട്ടെയെന്ന് ഇരുവരും ആശംസിച്ചു.

Continue Reading

kerala

ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഇടിമിന്നല്‍ സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു

Published

on

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് ആറു ജില്ലകളില്‍ ശക്തമായ മഴ മുന്നറിയിപ്പുണ്ട്. ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട് , കണ്ണൂര്‍ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുള്ളത്.

കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നാളെയും മഞ്ഞ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. വടക്കുകിഴക്കന്‍ അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിന്റെ വടക്കുപടിഞ്ഞാറു ഭാഗത്തും ചക്രവാതച്ചുഴിയുണ്ട്. ഇതിന്റെ സ്വാധീനത്തിലാണ് മഴ കനക്കുന്നത്.

ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നല്‍ സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു.

Continue Reading

crime

തൃത്താലയില്‍ എസ്‌ഐയെ വാഹനം ഇടിപ്പിച്ച കേസ്: കാറിടിപ്പിച്ചതു കൊല്ലണമെന്ന ഉദ്ദേശ്യത്തോടെ, ലഹരി ഇടപാട് മറയ്‌ക്കാൻ, അലന്റെ സുഹൃത്തും കസ്റ്റഡിയിൽ

കാറിലിരുന്നു മദ്യപിക്കുകയായിരുന്നു എന്ന് പ്രതികള്‍ പൊലീസിന് മൊഴി നല്‍കി

Published

on

പാലക്കാട്: തൃത്താലയില്‍ വാഹന പരിശോധനയ്ക്കിടെ എസ്‌ഐയെ ഇടിച്ച് വാഹനം നിര്‍ത്താതെ പോയ സംഭവത്തില്‍ രണ്ടാം പ്രതിയും പിടിയില്‍. ഒറ്റപ്പാലം സ്വദേശി അജീഷിനെയാണു തൃശൂരില്‍നിന്നു കസ്റ്റഡിയിലെടുത്തത്. അറസ്റ്റിലായ ഡ്രൈവർ അലന്റെ സുഹൃത്താണ്. ഇരുവരെയും ആലത്തൂര്‍ കോടതിയില്‍ ഹാജരാക്കും.

കാറിലിരുന്നു മദ്യപിക്കുകയായിരുന്നു എന്ന് പ്രതികള്‍ പൊലീസിന് മൊഴി നല്‍കി. പൊലീസ് അവിടേക്ക് എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. പിടിക്കപ്പെടാതിരിക്കാനാണ് എസ്‌ഐയെ ഇടിച്ചു വീഴ്ത്തിയ ശേഷം കാറുമായി വെട്ടിച്ചു കടന്നുകളഞ്ഞതെന്നും പ്രതികള്‍ പറഞ്ഞു.

പ്രതികള്‍ എസ്‌ഐയെ ഇടിച്ചു തെറിപ്പിച്ചത് കൊല്ലണമെന്ന ഉദ്ദേശത്തോടെയായിരുന്നു എന്നാണ് പൊലീസിന്റെ എഫ്‌ഐആറില്‍ വ്യക്തമാക്കുന്നത്. കേസിലെ മുഖ്യപ്രതിയായ അലനെ ഇന്നലെ പട്ടാമ്പിയില്‍ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. രാത്രികാല വാഹനപരിശോധനയ്ക്കിടെ തൃത്താല സ്റ്റേഷനിലെ എസ്ഐ ശശികുമാറിനെ ഇടിച്ചു തെറിപ്പിച്ചാണ് പ്രതികള്‍ കടന്നുകളഞ്ഞത്.

Continue Reading

Trending