ബ്യൂണസ് അയേഴ്‌സ് : മത്സരത്തിനിടെ പരിക്കേറ്റ് ചികിത്സയിലായിരുന്ന അര്‍ജന്റീനയുടെ ബോക്‌സിങ് താരം ഹ്യൂഗോ സാന്റിലന്‍ അന്തരിച്ചു. ബ്യൂണസ് അയേഴ്‌സിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ചയാണ് ഉറുഗ്വേ താരം എഡ്വേഡോ എബ്രിയോയുമായുള്ള മത്സരത്തിനിടെ താരത്തിന് പരിക്കേറ്റത്.

മത്സരത്തിന് പിന്നാലെ അദ്ദേഹം കുഴഞ്ഞു വീഴുകയായിരുന്നു. തലയില്‍ രക്തം കട്ട പിടിച്ചതിനെ തുടര്‍ന്ന് അവയവങ്ങളുടെ പ്രവര്‍ത്തനം നിലച്ചു. അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.