ബോക്‌സിങ് ലോക ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ അമിത് പംഘാലിനു വെള്ളി. ഫൈനലില്‍ ഒളിംപിക് ചാംപ്യന്‍ സൊയിരോവിനോട് പരാജയപ്പെട്ടത . അമിത് പംഘാലിന്റെ ആദ്യ ലോകചാംപ്യന്‍ഷിപ്പ് മെഡലാണിത്. നിലവിലെ ഒളിംപിക്‌സ് ചാംപ്യനാണ് സൊയിരോവ്. ആറുതവണ മേരി കോം ഇടിച്ചുനേടിയ ലോകകിരീടം സ്വന്തമാക്കാനുള്ള ഇന്ത്യന്‍ പുരുഷതാരത്തിന്റെ കാത്തിരിപ്പ് ഇനിയും തുടരും.

ബോക്‌സിങ് ലോകവേദിയില്‍ ചരിത്രത്തിലാദ്യമായാണ് ഇന്ത്യന്‍ പുരുഷതാരം ഫൈനലിലെത്തിയത്. വിജേന്ദര്‍ സിംഗ്, ശിവ ഥാപ്പ, വികാസ് കൃഷ്ണന്‍ എന്നിവര്‍ക്കെല്ലാം കാലിടറിയ സെമിഫൈനലില്‍ കസഖ്സ്ഥാന്‍ താരത്തെ വേഗതയേറിയ നീക്കങ്ങള്‍ക്കൊടുവില്‍ ഇടിച്ചുവീഴ്ത്തിയാണ് അമിത് ഫൈനലിലെത്തിയത് . സെമിഫൈനലില്‍ ഒഴികെ ആധികാരികമായിരുന്നു ഇന്ത്യന്‍ ആര്‍മിയില്‍ ജൂനിയര്‍ കമ്മിഷന്‍ഡ് ഓഫിസറായ അമിത്തിന്റെ മുന്നേറ്റം .